ഒരു പെണ്ണ് ബിഗ് ബോസ് ടൈറ്റില്‍ നേടിയാല്‍ അതൊരു മാതൃക കൂടിയാണ്! മുൻപും അങ്ങനെ സംഭവിച്ചിട്ടുണ്ട്: കുറിപ്പ് വൈറൽ

റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്നു എന്നത് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെടുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായിട്ട് എത്തുന്ന ഷോയുടെ ആറാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

നിലവിലുള്ള മത്സരാര്‍ത്ഥികളില്‍ ആര് വിജയിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ഥിയെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് പുറത്തുള്ള ഫാന്‍സ്. അതേ സമയം ജാസ്മിനോ മറ്റേതെങ്കിലും വനിതാ മത്സരാര്‍ഥി വിജയിക്കുമോ എന്ന ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ചില ആരാധകരിപ്പോള്‍. എന്തുകൊണ്ട് ജാസ്മിന്‍ വിജയിക്കണമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഒരു ആരാധിക പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്.

jasmine

സീസണിന്റെ അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോള്‍ ഏറ്റവും വലിയ പ്രശ്‌നങ്ങളേയും ആക്രമണങ്ങളേയും അതിജീവിച്ചത് ജാസ്മിന്‍ തന്നെയാണ്. മറ്റു ചിലരെ പോലെ സിംപതി കൊണ്ട് വോട്ട് പിടിക്കാനോ പിന്തുണ നേടാനോ അവള്‍ ഇന്നേവരെ ശ്രമിച്ചിട്ടില്ല.

'ഒന്നും അറിയാത്തവനെ' പോലെ നിന്ന് 'അയ്യോ പാവം' ഇമേജ് വങ്ങാനും നോക്കിയിട്ടില്ല... സോ കോള്‍ഡ് അടക്കവും ഒതുക്കവും നോക്കി മലയാളി മങ്ക ആവാനും ശ്രമിച്ചിട്ടില്ല.

തന്റെ ഇമോഷന്‍ മറച്ച് പിടിക്കാനോ നീതിക്ക് വേണ്ടി വാദിക്കാനോ ഒട്ടും മടി കാണിച്ചിട്ടുമില്ല. അതിപ്പോ ഏറ്റവും അടുത്ത സുഹൃത്തിനോടായാലും. ഏറ്റവും റിയലായി നില്‍ക്കുക എന്നത് തന്നെയാണ് ഈ ഗെയിം ഷോയോടും പ്രേക്ഷകരോടും കാണിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.

ജാസ്മിന്‍ ഒരിക്കല്‍ പോലും അവളെ നോവിച്ചവരോട് മനസില്‍ ദേഷ്യം സൂക്ഷിച്ച് വെച്ചിട്ടില്ല. അപര വിദ്വേഷം സൂക്ഷിക്കാത്ത ഗെയിം സ്പിരോറ്റോടെ അവിടെ നില്‍ക്കുന്നവര്‍ വേണം ജയിക്കാന്‍.

jasmine

ഒരേയൊരു രാജാവാക്കന്‍ സകല നാട്ടുകാരുടേയും തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്നതും മറ്റുള്ളവരുടെ ഫ്യൂച്ചര്‍ തന്നെ ഇല്ലാതാക്കും വിധത്തില്‍ ശാരീരിക ആക്രമണങ്ങള്‍ നടത്തി ഞാന്‍ ആണാണെന്ന് ഇടക്കിടെ പ്രഖ്യാപിക്കാനും നാലാള് കൂടുന്നിടത്ത് അലറി വിളിക്കാനും മാത്രം ഫെയിം ഉണ്ടാക്കി കൊടുക്കേണ്ടുന്ന ഒരു ഷോ ആകരുത് ബിഗ് ബോസ്. അത്തരം വാര്‍പ്പ് മാതൃകകളെ ബിഗ് ബോസ് തന്നെ എടുത്ത് പുറത്ത് കളഞ്ഞിട്ടുണ്ട്.

ഒരു പെണ്ണ് ബിഗ് ബോസ് ടൈറ്റില്‍ നേടിയാല്‍ അതൊരു മാതൃക കൂടിയാണ്. മുന്‍വര്‍ഷത്തിലും അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ട്. പക്ഷേ രായാവിന്റ പ്രജകള്‍ പറയുന്നത് രായാവ് കനിഞ്ഞത് കൊണ്ട് മാത്രം വിജയി ഉണ്ടായി എന്നാണ്. ജാസ്മിന്‍ വിജയിക്കുന്നത് കൊണ്ട് ജയിക്കാന്‍ പോകുന്നത് ഒരു കൂട്ടം മനുഷ്യരാണ് അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും ഒട്ടും പിന്‍തിരിയാതെ പിടിച്ച് നിന്നവരാണ്.

സൈബര്‍ ബുള്ളിയിങ്ങും മോബ് ലിഞ്ചിംങ്ങും നേരിട്ട് ജീവിതം തന്നെ മടുത്തു പോയവര്‍ക്ക് വേണ്ടി ഒരു വിജയി ജനിച്ചേ പറ്റുള്ളൂ. അവള്‍ പറഞ്ഞത് പോലെ ഒട്ടും യോജിക്കാത്ത ചുറ്റുപാടിലും ഇത്രയും കരുത്തോടെ പിടിച്ച് നിന്നവള്‍.. ജാസ്മിന്‍

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X