സാബു എന്ത് കൊണ്ട് മികച്ച മത്സരാര്‍ത്ഥിയായി? ബിഗ് ബോസ് കാണാത്തവര്‍ക്കിത് വലിയ നഷ്ടമെന്ന് പ്രേക്ഷകര്‍

ബിഗ് ബോസ് വീട്ടിലേക്ക് വിരുന്നെത്തിയിരിക്കുകയാണ് സാബുമോന്‍ അബ്ദുസമദ്. ഒന്നാം സീസണിലെ വിന്നറായത് മുതല്‍ താരത്തിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. ഇത്രയും കാലം വന്ന് പോയ മത്സരാര്‍ഥികളില്‍ മുന്നില്‍ നില്‍ക്കുന്നതും സാബുവാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ ബിഗ് ബോസ് എന്‍ട്രിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

സാബുവിന് പിന്നാലെ നടി ശ്വേത മേനോന്‍ കൂടി വന്നതോടെ സംഭവം കളറായി. ഇരുവരും ശക്തമായ നിലപാടുകള്‍ ഉള്ളവരായത് കൊണ്ട് ബിഗ് ബോസ് വീടിനകം പോസിറ്റീവ് വൈബായി. അതേ സമയം താരങ്ങളുടെ ഗെയിമിനെ പറ്റിയും വീട് ഇളക്കി മറിച്ചതിനെ കുറിച്ചും ആരാധകര്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചകള്‍ വായിക്കാം...

sabu-mon

'ഏറെ നാളുകള്‍ക്ക് ശേഷം മൂന്ന് ദിവസം തുടര്‍ച്ചയായി ലൈവ് കണ്ടു. സാബു വരുന്നു എന്നറിഞ്ഞുണ്ടായ ഹൈപ്പില്‍ ലൈവ് കാണാന്‍ ഇരുന്നവര്‍ക്ക് ഒരു വന്‍ വിരുന്നാണ് സാബുവും ശ്വേതയും ചേര്‍ന്ന് ഒരുക്കിയത്. ബിഗ് ബോസ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ലൈവ് കാണാന്‍ പറ്റിയില്ലെങ്കില്‍ അതൊരു നഷ്ട്ടം തന്നെയാണ്.

എപ്പിസോഡിലും ബിബി പ്ലസ്സിലും ഇവര്‍ ചേര്‍ന്ന് ആ വീട് ഇളക്കി മറിച്ചതിന്റെ 100 ഇല്‍ 1 ശതമാനം പോലും കാണിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. പാവം എഡിറ്റര്‍ കൊറേ കഷ്ട്ടപ്പെട്ടു കാണണം.

സാബു എന്ത് കൊണ്ട് ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച മത്സരാര്‍ത്ഥിയായി കരുതപ്പെടുന്നു എന്നതിന്റെ മികച്ച ഉദാഹരണം ആയിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി അയാള്‍ ആ വീട്ടില്‍ ചെയ്തു വെച്ചിട്ടുള്ള കണ്ടന്റ് പെരുമഴ.

sabu-mon

പലരുടെയും ഈഗോ ഹര്‍ട്ട് ആക്കിയും അവരെ എക്‌സ്‌പോസ് ചെയ്തുമുള്ള ഗെയിം കളിച്ചിട്ടും ഒരാള്‍ക്കും വേദന ഉണ്ടാക്കാതെ എല്ലാവരെയും കൃത്യമായി വിശകലനം ചെയ്ത് അവര്‍ക്കുള്ള നിര്‍ദ്ദേശം നല്‍കി ആ വീട്ടില്‍ മാക്‌സിമം പോസിറ്റീവ് എനര്‍ജി നിറച്ചു എന്നാല്‍ വീട് ഓണവില്ല് ആവാതെ നോക്കി സാബുവും ശ്വേതയും മടങ്ങുകയാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഇത്രയും ദിവസങ്ങളിലെ ഏറ്റവും മികച്ച ലൈവ് ആന്‍ഡ് എപ്പിസോഡ് ഈ ദിവസങ്ങളിലേത് തന്നെ.
വാട്ട് എ ചാര്‍മ്, വാട്ട് എ ബ്യൂട്ടി, വാട്ട് എ ഡേ.

NB : ബിത്വ കഴിഞ്ഞ ഒരാഴ്ച വീടിനു പുറത്ത് നിന്ന് ബിഗ് ബോസ് നിയന്ത്രിക്കും എന്നൊക്കെ വീരവാദം മുഴക്കിയ ഒരു വാ പോയ കോടാലിയെ ഈ ദിവസങ്ങളില്‍ ആരെങ്കിലും ഓര്‍ത്തോ ഗുയ്സ്? അതാണ്. കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X