പേളിയ്‌ക്കൊരു കപ്പ് എന്നതില്‍ തുടങ്ങിയതാണ്! ചിലരുടെ പേടി കൊണ്ട് വരുന്ന ഡയലോഗാണിതെന്ന് ആരാധകര്‍; കുറിപ്പ് വൈറൽ

ബിഗ് ബോസിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് പോലെ വ്യാപക വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. മത്സരാര്‍ഥികളുടെ പേരിലാണ് പിആര്‍ ടീമുകളും ഫാന്‍സുമൊക്കെ ചേര്‍ന്ന് വഴക്കും വിവാദങ്ങളുുമൊക്കെ ഉണ്ടാക്കുന്നത്. എല്ലാ സീസണുകളിലും ഇത് തന്നെയാണ് പതിവ്.

അതേ സമയം ജാസ്മിനോ ജിന്റോയോ ഇവരില്‍ ആരായിരിക്കും വിജയിക്കുക എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. എല്ലാ സീസണുകളിലും ചില മത്സരാര്‍ഥികളെ ബിഗ് ബോസ് കൂടുതല്‍ പരിഗണിക്കുന്നതായി ആരോപണമുണ്ട്. അത്തരത്തില്‍ ഇത്തവണ ജാസ്മിനെതിരെയാണ് ആ വിമര്‍ശനം. ശരിക്കും ഇതുപോലൊരു ഷോ യില്‍ നടക്കുന്നതെന്താണെന്ന് പറയുകയാണ് ഒരു പ്രേക്ഷകന്‍.

jinto

'കണ്ടെന്റ് കൊടുത്തതിന്റെ പേരില്‍ ബിഗ് ബോസ് ടീം ജാസ്മിന് കപ്പ് കൊടുക്കുമോ എന്ന് ജിന്റോ ഫാന്‍സിന് നല്ല പേടിയുണ്ട്. അതുകൊണ്ടാണ് എല്ലാ കൊല്ലവും ഈ പേടി കാരണം ഉള്ള പേളിയ്ക്ക് ഒരു കപ്പില്‍ തുടങ്ങി ജാസ്മിനൊരു കപ്പ് എന്ന സെയിം ഡയലോഗില്‍ എത്തി നില്‍ക്കുന്നത്.

ലോകം മൊത്തം പല പേരില്‍ ഉള്ള ബിഗ് ബോസ് ഷോ മലയാളത്തില്‍ കാഴ്ചക്കാര്‍ എന്ത് കോലാഹലം ഉണ്ടാക്കിയാലും തകരുന്ന ഒന്നല്ല, ബിഗ് ബോസ് ടീം ഒരാള്‍ക്ക് ഫസ്റ്റ് കൊടുക്കണ്ട എന്ന് വിചാരിച്ചാല്‍ നിങ്ങള്‍ എത്ര ഭീഷണി ഉണ്ടാക്കിയാലും കൊടുക്കില്ല. വോട്ടിന്റെ ബേസില്‍ തന്നെ ആണ് വിന്നറിനെ തീരുമാനിക്കുന്നത് എന്ന് തന്നെ ആണ് വിശ്വാസം.

കേരളത്തെ മൊത്തം ഇളക്കിയ രജിത്ത് കുമാറിനെ ഔട്ട് ആക്കിയ അന്ന് ഫാന്‍സ് ഉണ്ടാക്കിയ ഭീഷണികള്‍ മാനിക്കാത്തവര്‍ ആണ്. ഔട്ട് ആക്കല്‍ അവര്‍ മനപൂര്‍വ്വം ചെയ്യില്ല. സാഹചര്യം ഒത്തുവന്നാല്‍ മാത്രമേ ചെയൂ.

jasmine

ഇക്കൊല്ലം ഇപ്പോള്‍ ജാസ്മിന് എതിരെ പല മത്സരാര്‍ഥികളുടെയും ഫാന്‍സും ജിന്റോയ്ക്ക് പബ്ലിക്ക് പോളില്‍ വോട്ട് കൊടുക്കുന്നുണ്ടേലും ഫിനാലെയില്‍ വോട്ട് സ്ലിപ്റ്റ് ആകും. പിന്നെ ബള്‍ക്ക് വോട്ട് ഏതു മത്സരാര്‍ഥിയ്ക്ക് ചെയ്യുന്നോ അവര്‍ ജയിക്കും. പൂര്‍ണമായും സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഏറി വന്നാല്‍ വരുന്ന 100 or 200 കമന്റ് ഇടുന്നവര്‍ അല്ല വിന്നറിനെ നിശ്ചയിക്കുന്ന വോട്ടുകളുടെ ബേസ്.

അതുകൊണ്ട് ജെനുവിന്‍ ആയി തന്നെ ജിന്റോ അല്ലാതെ ഫൈനല്‍ 5 ല്‍ എത്തുന്ന ആര്‍ക്കു വേണേലും ജയിക്കാം. അത്ര വോട്ടേ ജിന്റോയ്ക്ക് കിട്ടുന്നുള്ളു ഈ സീസണില്‍. പ്രത്യേകിച്ച് കഴിവൊന്നും ക്കാണിക്കാത്തത് കൊണ്ട് ആക്ടീവ് അല്ലാത്തോണ്ടും റോബിന്‍, മണിക്കുട്ടന്‍, മാരാര്‍ ഉണ്ടാക്കിയ ഫാന്‍ ബേസ് ഒന്നും അയാള്‍ക്കില്ല. അയാള്‍ക്കുള്ള ഫാന്‍സ് ജാസ്മിന്‍ ഹേറ്റേഴ്‌സ് ഉള്ളത് കൊണ്ട് ഉണ്ടായതാണ്.

പിന്നെ ഷോ പൂര്‍ണമായും പിആര്‍ ടീമിന്റെയും കുറച്ച് യൂട്യൂബേഴ്‌സിന്റെയും കണ്‍ട്രോളില്‍ ആവുമ്പോള്‍ അവര്‍ നശ്ചയിക്കുന്നവര്‍ ആണ് എല്ലാ കൊല്ലവും വിന്നര്‍ എങ്കില്‍ വന്നു വന്നു എത് മടയനെയും ആളുകളെ ഇംപ്രെസ് ചെയ്തു വിന്നര്‍ ആക്കാം എന്ന അവസ്ഥയില്‍ എത്തിയാല്‍ ബിഗ് ബോസ് ടീം ഇടപെട്ട് ന്യമായവര്‍ക്ക് പ്രൊസ് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം..' എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X