അവളെ സ്ഥിരമായി ബെല്‍റ്റ് കൊണ്ട് അടിക്കുകയും ഷൂസ് കൊണ്ട് ചവിട്ടുകയും ചെയ്തു! അപ്‌സരയെ പറ്റി ആരാധകര്‍
ബിഗ് ബോസില്‍ വന്നതിന് ശേഷം ജീവിതം മാറിയ നിരവധി പേരുണ്ട്. അതില്‍ നടി അപ്‌സര രത്‌നാകരന്റെ പേരും എഴുതി ചേര്‍ക്കാം. പുതി സീസണിലെ ശക്തയായ മത്സരാര്‍ഥിയാണ് അപ്‌സര. ഒട്ടും ഫേക്ക് അല്ലാതെ ജെനുവിനായി നില്‍ക്കുന്നതാണ് നടി ജനപ്രീതി നേടാനുള്ള കാരണം. അതേ സമയം മത്സരത്തിലേക്ക് വരുന്നതിന്് മുന്‍പേ നടിയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
സീരിയലില്‍ വില്ലത്തിയായി അഭിനയിക്കുന്നതിന് പുറമേ അപ്‌സരയുടെ ആദ്യ വിവാഹത്തെ സംബന്ധിച്ചാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ലൈഫ് സ്റ്റോറി പറയുന്നതിനിടെ ചെറിയ പ്രായത്തില്‍ ഇഷ്ടപ്പെട്ടയാളുടെ കൂടെ ജീവിക്കാന്‍ പോയതിനെ പറ്റിയും പിന്നിടുണ്ടായ പ്രശ്‌നങ്ങളെ പറ്റിയുമൊക്കെ നടി സംസാരിച്ചു.

താന്‍ സ്വന്തം ഇഷ്ട്ടപ്രകാരം ഒരു ജീവിതം തിരഞ്ഞെടുത്തെങ്കിലും ആ ബന്ധത്തില്‍ മാനസികവും, ശാരീരികവുമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നിരുന്നത്. ഇത് മുന്നോട്ട് പോവില്ലെന്ന് ഒരു ഘട്ടത്തില്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ താന്‍ ധൈര്യക്കോടെ ആ ജീവിതം അവസാനിപ്പിച്ച് ഇറങ്ങി പോരുകയായിരുന്നു എന്നും കൈയ്യില്‍ പൈസ പോലുമില്ലാത്ത അവസ്ഥ ഉണ്ടായെന്നും നടി പറയുന്നു. മാത്രമല്ല ആ സമയത്ത് ആത്മഹത്യയെ കുറിച്ച് പോലും താന്‍ ചിന്തിച്ചിരുന്നു.
ഇതെല്ലാം മറികടന്നിട്ടാണ് താനിന്ന് നില്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിയതെന്നും രണ്ടാമതൊരു ജീവിതം തീരുമാനിച്ചത് വീട്ടുകാര്‍ക്ക് കൂടി ഇഷ്ടപ്പെട്ടതിന് ശേഷമാണെന്നുമൊക്കെ അപ്‌സര പറഞ്ഞിരുന്നു. ശരിക്കും അപ്‌സര പങ്കുവെച്ച കാര്യങ്ങള്‍ പലര്‍ക്കും പ്രചോദനം നല്‍കുന്ന കാര്യങ്ങളാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന പെണ്‍കുട്ടികളെ സ്വന്തം മാതാപിതാക്കള്‍ സ്വീകരിക്കുന്നതിനെ പറ്റിയടക്കം നിരവധി കാര്യങ്ങളാണ് അപ്‌സരയുടെ തുറന്ന് പറച്ചിലില്‍ നിന്നും പ്രേക്ഷകര്‍ മനസിലാക്കിയത്. ഇതിനെ സംബന്ധിച്ച് പ്രചരിക്കുന്ന ചില എഴുത്തുകള്‍ വായിക്കാം...
'അപ്‌സര ഇന്നലെ പറഞ്ഞ ജീവിതകഥ ഇന്‍സ്പെറിങ് ആയി തോന്നി. അതേ സമയം കുറെ പെണ്‍കുട്ടികള്‍ ഇന്‍ഡിപെന്‍ഡന്റ് ആവാന്‍ ശ്രമിക്കുന്ന ഈ കാലത്തില്‍, വീണ്ടും മാതാപിതാക്കളിലേക്ക് അവരെ കൊളുത്തി ഇടാന്‍ ശ്രമിക്കുന്ന പോലെ തോന്നി.
21 -ാം വയസ്സില്‍ ഇഷ്ടമുള്ള ഒരാളിന്റെ കൂടെ ഇവര്‍ ഇറങ്ങി പോയി. അവനൊരു സാഡിസ്റ്റ് ആയിരുന്നു. ഇവളെ സ്ഥിരമായി ബെല്‍റ്റ് കൊണ്ട് അടിക്കുകയും ഷൂസ് കൊണ്ട് ചവിട്ടുകയും ഒക്കെ ചെയ്യുമായിരുന്നു. എന്നിട്ട് 7 മാസം കഴിഞ്ഞപ്പോള്‍ ഇവള്‍ അവിടുന്ന് ഇറങ്ങി. ആത്മഹത്യക്ക് ശ്രമിച്ചു. പിന്നെ അമ്മ ഇവളെ തിരിച്ചു വീട്ടില്‍ കയറ്റി.

പിന്നീട്, ഇപ്പോള്‍ വിവാഹം ചെയ്ത ആല്‍ബി ഇവളെ പ്രൊപ്പോസ് ചെയ്യുകയും, അമ്മ ആ കല്യാണത്തിന് സമ്മതിക്കാന്‍ 3 കൊല്ലം കാത്തിരിക്കുകയും ചെയ്തു എന്നാണ് പറഞ്ഞത്. എല്ലാ പെണ്‍കുട്ടികളും വീട്ടുകാര്‍ നടത്തി തരുന്ന കല്യാണം മാത്രമേ കഴിക്കാവൂ എന്നും, സ്വന്തമായിട്ട് തീരുമാനങ്ങള്‍ എടുത്താല്‍ തെറ്റിപോയെക്കും എന്നും പറയാതെ പറഞ്ഞു.
പിന്നെ, നിങ്ങള്‍ ഇഷ്ടപ്പെട്ടു വിവാഹം ചെയ്താലും, വീട്ടുകാര്‍ പിടിച്ചു കെട്ടിച്ചാലും, ഒരിക്കലും അവിടെ സഹിച്ചു നില്‍ക്കേണ്ട. വീട്ടുകാര്‍ അങ്ങനെ പറയരുത് എന്നും അപ്‌സര കൂട്ടിച്ചേര്‍ത്തു.
വീട്ടുകാര്‍ തിരഞ്ഞു കൊണ്ട് കൊടുത്ത കല്യാണങ്ങള്‍ തന്നെയായിരുന്നു വിസ്മയയും ഉത്തരയുമൊക്കെ. നിങ്ങള്‍ ആദ്യം സ്‌നേഹിച്ചു കെട്ടി ഫ്‌ലോപ്പ് ആയി. അങ്ങനെ ഫ്‌ലോപ്പ് ആകാത്തവര്‍ ഉണ്ട്. അതുപോലെ, വീട്ടുക്കാര്‍ കെട്ടിച്ചിട്ട് ഫ്‌ലോപ്പ് ആയിട്ട്, പിന്നീട് ലവ് മ്യാരേജ് ചെയ്ത് സന്തോഷമായി ജീവിക്കുന്നവരും ഉണ്ട്.
അതുകൊണ്ട്, ജനറലൈസ് ചെയുന്നത് ശരിയല്ല. സ്വന്തം അച്ഛന്‍ മരിക്കാന്‍ കിടന്ന സമയത്ത്, കാണണം എന്നും പറഞ്ഞിട്ട് പല തവണ പറഞ്ഞപ്പോഴും, അത് വീട്ടില്‍ കയറാന്‍ വേണ്ടി കള്ളം പറഞ്ഞതാണെന്ന് കരുതി കാണാന്‍ പോയില്ല എന്നൊക്കെ പറഞ്ഞപ്പോള്‍, സത്യത്തില്‍ എനിക്ക് ദേഷ്യം തോന്നി.' എന്നും പറഞ്ഞാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications