ഗബ്രിയും ജാസ്മിനും ഇഷ്ടത്തിലാണ്! ചുറ്റും ക്യാമറ ഉള്ളത് കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്തതാണ്; കുറിപ്പ് വൈറല്‍
ബിഗ് ബോസില്‍ പോയി പ്രണയത്തിലായ നിരവധി പേര്‍ മലയാള ചരിത്രത്തിലുണ്ട്. പേളിയും ശ്രീനിഷും മാത്രമേ ഇക്കാര്യത്തില്‍ വിജയം കൈവരിച്ചിട്ടുള്ളു. എന്നിരുന്നാലും ഈ സീസണില്‍ മത്സരിച്ച ഗബ്രിയും ജാസ്മിനും യഥാര്‍ഥത്തില്‍ പ്രണയത്തിലാണെന്നാണ് പുതിയ ആരോപണങ്ങള്‍.
ഷോ യുടെ തുടക്കം മുതല്‍ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത് പരസ്പരം അടുപ്പത്തിലായതോട് കൂടിയാണ്. ഇടയ്ക്ക് ഗബ്രി പുറത്തേക്ക് പോയെങ്കിലും ഫിനാലെയോട് അനുബന്ധിച്ച് തിരികെ വന്നു. വീണ്ടും ജാസ്മിനുമായി പഴയ രീതിയില്‍ ഇടപെടുന്നതിനെ ചോദ്യം ചെയ്യുകയാണ് ശരണ്യ ഉള്‍പ്പെടെയുള്ളവര്‍.

പുറത്തെ കാര്യം അറിഞ്ഞിട്ടും ഗബ്രി ഇങ്ങനെ ചെയ്യുന്നത് മോശമാണെന്നാണ് ശരണ്യയുടെ അഭിപ്രായം. എന്നാല്‍ ജാസ്മിനെ മോശക്കാരിയായി ചിത്രീകരിക്കാന്‍ വേണ്ടി ഇത്തരം സംസാരങ്ങളുടെ ആവശ്യമുണ്ടോന്ന് ചോദിക്കുകയാണ് ആരാധകരും. ഫേസ്ബുക്കിലൂടെ ഒരു ആരാധിക പങ്കുവെച്ച എഴുത്ത് ശ്രദ്ധേയമാവുകയാണ്.
'ഇന്നത്തെ എപ്പിസോഡ് ഏഷ്യാനെറ്റ് കിടുക്കി തിമിര്‍ത്തു കലക്കി. എങ്ങനെ എന്നല്ലേ. ഗബ്രി പോയതിന് ശേഷം ജാസ്മിന്‍ -ഗബ്രി കോംബോ വെച്ച് ഉണ്ടാക്കിയത് കിട്ടാത്ത വിഷമം തീര്‍ക്കുന്നുണ്ട് തിരിച്ചു വന്നപ്പോള്‍. അവിടെ അത്രയും ആളുകള്‍ ഉണ്ടായിട്ടും ഒരു ഭാഗത്തു ഗബ്രിയും ജാസ്മിനും ഇരുന്ന് സംസാരിക്കുന്ന വീഡിയോ കാണിക്കുന്നു.
മറുഭാഗത്തു ശരണ്യ സംസാരിക്കുന്ന വീഡിയോ സെയിം ടൈം കാണിക്കുന്നു. അവര്‍ എന്തോന്നാ ചെയ്യുന്നേ.. പുറത്തെ കാര്യങ്ങള്‍ അറിഞ്ഞിട്ടും ഗബ്രി ചെയ്യുന്നത് കണ്ടില്ലേ, എന്നൊക്കെ ആണ് ശരണ്യ പറയുന്നത്. ശരീരം മൊത്തം ഫോട്ടോസ്റ്റാറ്റ് എടുത്ത പോലെ ഉള്ള ഡ്രെസ്സും ഇട്ടു അവിടെ നടന്നപ്പോ പറഞ്ഞത് വസ്ത്രം എന്റെ അവകാശം ആണ്. എന്റെ ഇഷ്ടം ഉള്ളത് പോലെ ഞാന്‍ ഇടുമെന്നാണ്.
അപ്പോള്‍ പിന്നെ ഇവരും ഇഷ്ടം ഉള്ളത് പോലെ ചെയ്‌തോട്ടെ. മറ്റുള്ളവര്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ഇത് എല്ലാവരും കാണുന്ന ഷോ. സ്വന്തം കാര്യം വരുമ്പോള്‍ അത് എന്റെ ഇഷ്ടം.
ഗബ്രിയോട് ദേഷ്യം ഉള്ള ആള്‍ ആയിരുന്നു ഞാന്‍. ഇപ്പോള്‍ അത് മാറി. പുറത്ത് ഉള്ള എല്ലാ കാര്യങ്ങള്‍ അറിഞ്ഞിട്ടും അവളോട് നല്ല രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. ആരുമില്ലെങ്കിലും ഞാന്‍ ഉണ്ടാകും എന്നൊരു വാക്കും. അവര്‍ തമ്മില്‍ ഇഷ്ടത്തില്‍ തന്നെ ആണ്. പക്ഷെ ചുറ്റും ക്യാമറ ആയതു കൊണ്ടും രണ്ട് പേരും വേറെ കാസ്റ്റ് ആയതു കൊണ്ടും എന്ത് ചെയ്യണം എന്ന് രണ്ട് പേര്‍ക്കും മനസ്സിലാവുന്നില്ല.

കുറ്റം പറയുന്നവര്‍ ഓര്‍ക്കണം. ഫോണ്‍ ഇല്ല.. ഒന്നും ഇല്ല.. എന്ത് ചെയ്യണം എന്ന ഒരു ഐഡിയയും കിട്ടില്ല അപ്പോള്‍ പുറത്ത് കമ്മിറ്റഡാണ് എന്നും പറയുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. ശരണ്യ ചോദിക്കുന്ന ഒരു ചോദ്യം എത്ര പേരുടെ ലൈഫ് ആണ് കൊളമാക്കിയത് എന്ന്.
എന്തേ അവള്‍ക്ക് ലൈഫ് ഇല്ലേ. മുന്നയുടെ സ്വഭാവം എന്തായിരുന്നു എന്ന് അഫ്‌സല്‍ തന്നെ പറഞ്ഞു. മുന്ന ആയിരുന്നെങ്കില്‍ ജാസ്മിന്റെ അടുത്ത് നിന്നും ഇങ്ങനെ വരില്ല. കാരണം അവര്‍ മനസ്സ് കൊണ്ട് നല്ല അടുപ്പം ആയിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന വീട്ടുകാര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നില്ല.
ജാസ്മിന്‍ ആണെങ്കില്‍ വീട്ടില്‍ ഉപ്പയുടെ കടങ്ങള്‍ വീട്ടി അനിയനെ ഒരു നിലയില്‍ ആക്കുന്നത് വരെ വേറെ മാര്‍ഗ്ഗവുമില്ല. അതില്‍ വന്ന ചില ഇഷ്യൂസ്. അങ്ങനെ രണ്ട് പേരും ഒരുമിച്ചെടുത്ത തീരുമാനം പിരിയാം എന്ന്. എത്ര വിഷമം ഉണ്ടായിട്ടുണ്ടാകും അവള്‍ക്ക. കുടുംബത്തിന് വേണ്ടി. അതിനിടയില്‍ കുറഞ്ഞ കാലം കൊണ്ട് ഫ്രണ്ട് ആയി ഈ വിവരങ്ങള്‍ എല്ലാം അറിഞ്ഞ ആള്‍ ആയി കല്യാണം കഴിക്കാം എന്നുള്ള രീതിയില്‍ വന്ന ഒരടുപ്പം ആണ് അഫ്‌സലിന്റേത്.
ശരിക്കും രണ്ടാളുടെയും ഉള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും സ്‌നേഹം ഇല്ലായിരുന്നു എന്ന് മനസ്സിലായി.. ആ ഒരവസ്ഥയില്‍ എല്ലാം അറിഞ്ഞും കല്യാണം കഴിക്കാന്‍ വന്ന ഒരാള്‍. പെട്ടെന്ന് തന്നെ വീട്ടുകാര്‍ തമ്മില്‍ ഒരുറപ്പിക്കല്‍ നടന്നു. അഫ്‌സല്‍ നോട്ടമിട്ടത് പണം തന്നെ. അവളെ വെച്ച് പണം ഉണ്ടാക്കാം. കാര്യം എന്തായാലും മുന്ന ആണ്‍കുട്ടി ആയിരുന്നു.

അതുകൊണ്ട് ആണല്ലോ അഫ്‌സല്‍ ബിഗ് ബോസിലേക്ക് അവളെ പറഞ്ഞു വിട്ടതും. അത് മാത്രവുമല്ല എന്റെ അഭിപ്രായത്തില്‍ അവള്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ചാറ്റ് ചെയ്തതും മറ്റും എല്ലാവരെയും കാണിക്കുന്നത് നല്ലതല്ല. ഇനി ഇതിന്റെ താഴെ വരുന്ന കമന്റ് ഞാന്‍ ഫേക്ക് ആണെന്നാവും. അല്ലെങ്കില്‍ ജാഫര്‍ക്ക ആണോ, പിആര്‍ ആണോ എന്നിങ്ങനെയാവും.
നിങ്ങള്‍ എന്ത് പറഞ്ഞാലും കുഴപ്പമില്ല. ഒരു പരിചയവുമില്ലാത്ത. അവളുടെ പോലും കാണാത്ത ഞാന്‍ ബിഗ് ബോസ് കണ്ട് അവളെ ബലിയാടാക്കുക ആണ്. നിഷ്‌കളങ്കയായ പെണ്‍കുട്ടി ആണെന്ന് തോന്നി ഉള്ളില്‍ ഒരു സ്‌നേഹം തോന്നിയതാണ്. അവിടെ കല്യാണം കഴിഞ്ഞതിനു ശേഷം ഡിവോഴ്‌സ് ആവാതെ തന്നെ വേറെ ആളുമായി സ്‌നേഹത്തില്‍ ആയി പിന്നെ അവനെ ഒഴിവാക്കി കല്യാണം കഴിച്ച ആളുകളുണ്ട്.
ഇത് കൂടാതെ കെട്ടിയവനെ ഒഴിവാക്കി പല ആണുങ്ങളുടെ കൂടെ ലോകം ചുറ്റുന്ന ആളുകളുമുണ്ട്. അഭിഷേക് പറയുന്ന ഒരു ക്ലിപ്പ് ഉണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഞങ്ങള്‍ പിരിഞ്ഞു. ഇത് തന്നെ അല്ലേ ജാസ്മിന്‍-മുന്ന ഇഷ്യൂ.
തെറ്റ് തെറ്റ് തന്നെ ആണ്. എന്നാലും നിങ്ങള്‍ നെഗറ്റീവോളികള്‍ ഉണ്ടാക്കുന്ന കഥ കുറച്ചു കൂടുതല്‍ ആണ്. ഇപ്പോള്‍ ശരണ്യയുടെ വീഡിയോ കണ്ടപ്പോള്‍ മനസ്സിലായി ഈ കുറ്റം പറയുന്നവരും ആരാ എന്ന്. നിലത്തു വീണ ഓംലെറ്റ് തീറ്റിച്ചു.
ജിംസ്യൂട്ട് ഇട്ടു നടക്കുന്ന ഒരാള്‍. പുറത്ത് വന്നപ്പോ ഉള്ള വീഡിയോ എല്ലാം എന്താ ഗമ. കെട്ടിയോനെ കണ്ടപ്പോ കോളം തികഞ്ഞു. അപ്പോള്‍ പിന്നെ എന്തും ആവാലോ. അല്ലെങ്കില്‍ എന്നോ ഇതൊക്കെ 10 എണ്ണം ചാടിയിരുന്നു. ജാസ്മിന്‍ നീ ആണ് ഇത്തവണത്തെ വിജയി 100%... എന്നും പറഞ്ഞാണ് ആരാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications