സൗന്ദര്യം കൊണ്ടും വോട്ട് നേടാൻ പറ്റും! ശ്രീതു ഉദാഹരണമാണ്, ജാസ്മിനെ എവിക്ട് ആക്കാന്‍ പറ്റത്തില്ല! കുറിപ്പ് വൈറൽ

ബിഗ് ബോസിലെ വിന്നര്‍ ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ശക്തനായ ഗബ്രി കൂടി പുറത്തേക്ക് പോയതോടെ ഇനിയുള്ള ദിവസങ്ങളിലെ മത്സരം കടുപ്പമേറിയതാവും. മാത്രമല്ല മത്സരാര്‍ഥികള്‍ക്കിടയിലെ പിരിമുറുക്കവും കൂടാന്‍ സാധ്യതയുണ്ട്. അതേ സമയം ജാസ്മിന്‍ ജാഫറിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ.

ഗബ്രിയും ജാസ്മിനും ചേര്‍ന്ന് കോംബോ സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കാന്‍ സാധ്യതയുള്ളത് ഇവര്‍ക്കായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഗബ്രി പുറത്തായെങ്കിലും ജാസ്മിന്റെ പവര്‍ ഭയങ്കരമാണെന്നാണ് ബിഗ് ബോസ് നിരീക്ഷകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. വിശദമായി വായിക്കാം...

jasmine

'ഒരു നല്ല ഗെയിം പ്ലാനോടെ വന്നിരുന്നെങ്കില്‍ മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ഇതുവരെ ഏറ്റവും സൗഭാഗ്യങ്ങള്‍ വാരിക്കോരാന്‍ അവസരം ലഭിച്ച വ്യക്തി ആയിരുന്നേനെ ജാസ്മിന്‍ ജാഫര്‍.. അങ്ങനെ പറയാനുള്ള കുറച്ചു കാരണങ്ങള്‍ നിരത്താം...

ഇത്രയും ഹേറ്റേഴ്‌സ് ഉണ്ടായിട്ടും പുറത്ത് ഇത്ര അധികം നെഗറ്റിവിറ്റി ഉണ്ടായിട്ടും ഒരു നോമിനേഷനില്‍ വന്നാലും ജാസ്മിനെ എവിക്ട് ആക്കാന്‍ പറ്റത്തില്ല. കാരണം പുള്ളിക്കാരിയ്ക്ക് ഉള്ള സപ്പോര്‍ട്ട് ബിഗ് ബോസില്‍ നിന്ന് ലഭിച്ചത് അല്ല. ബിഗ് ബോസില്‍ വരുന്നതിനു മുന്നേ തന്നെ ജാസ്മിന് 1.8 മില്യണ്‍ യൂട്യൂബ് സബ്‌സ്‌ക്രൈബര്‍ ഉണ്ട്

507K ഇന്‍സ്റ്റാഗ്രാം ഫോളോവര്‍ ഉണ്ട്. ജോഷ്‌ടോക് പോലെ വിവിധ ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തവര്‍ ആണ് അവര്‍. ബിഗ് ബോസ് എന്ന പ്ലാറ്റ്‌ഫോമില്‍ വരുമ്പോള്‍ അവരെപ്പറ്റി പറയാനുള്ള അവസരം എല്ലാ കോണ്ടെസ്റ്റെന്റിനും ലഭിക്കാറുണ്ട്.

ഓരോരുത്തര്‍ അവരുടെ കഥകള്‍ പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. അത് സത്യസന്ധമായിരിക്കണം, അല്ലെങ്കില്‍ അനിയന്‍കുട്ടന വന്ന ട്രാജഡി വരാന്‍ ചാന്‍സ് ഉണ്ട്. ജാസ്മിന്റെ ചരിത്രങ്ങളൊക്കെ സത്യസന്ധമായിരുന്നു.

ഒരുപാട് പ്രാരാബ്ധങ്ങള്‍ ഉണ്ടായിരുന്നു, കടം ഉണ്ടായിരുന്നു. അവള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സജീവമായ ശേഷം കടങ്ങളൊക്കെ ഒറ്റയ്ക്ക് തീര്‍ത്തു. ഇന്നത്തെ അവരുടെ കുടുംബം ഈ നിലയില്‍ എത്താന്‍ ഉള്ള കാരണം ജാസ്മിന്‍ തന്നെയാണ്.

കമ്മിറ്റഡായ വ്യക്തി ബിഗ് ബോസില്‍ വിജയിച്ചാല്‍ ആ പൈസ കൊണ്ട് ഇനിയുള്ള കടങ്ങള്‍ വീട്ടണം. ഇന്നത്തെ ജാസ്മിന്‍ വരെ എത്തിപ്പെടാന്‍ ഉള്ള കഷ്ടപ്പാടുകള്‍ ഒക്കെ വിവരിച്ച് ജനുവിനായി നിന്നിരുന്നെങ്കില്‍ പണ്ടത്തെ റോബിന് കിട്ടിയ ലെവല്‍ സപ്പോര്‍ട്ട് നേടിയെടുക്കേണ്ട താരമാണ് ജാസ്മിന്‍.

jasmine

മറ്റൊരു കാര്യം സൗന്ദര്യം കൊണ്ട് വോട്ടുകള്‍ നേടാന്‍ പറ്റും. അതിനുള്ള എക്‌സാമ്പിള്‍ ആണ് ശ്രീതുവും അര്‍ജുനും. ശ്രീതു അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. മലയാളം നന്നായി സംസാരിക്കാന്‍ പോലും അറിയത്തില്ല. പല ആള്‍ക്കാരും പറയുന്നത് അമ്മ അറിയാതെ സീരിയല്‍ നടി. പിന്നെ നല്ല ക്യൂട്ട് ആണ് അതുകൊണ്ട് വോട്ട് ചെയ്യുന്നു എന്നാണ്.

അര്‍ജ്ജുനെ പറ്റി പറയുന്നത് ക്യൂട്ട് മാത്രമാണ്. കുഴപ്പമില്ലാത്ത ഒരു പയ്യന്‍ നല്ല ഹാന്‍സം. ഒന്ന് അറിഞ്ഞു കളിച്ചിരുന്നെങ്കില്‍ ഇതിന്റെ അപ്പുറം എത്തേണ്ട പ്ലെയറാണ് ഗബ്രി. കാരണം നല്ല സൗന്ദര്യമുണ്ട് നന്നായിട്ട് ടാസ്‌ക് കളിക്കും. ഒരൊറ്റ പ്രശ്‌നം നാക്കിന് എല്ലില്ല. ഗബ്രി-ജാസ്മിന്‍ ഇവരുടെ നെഗറ്റീവ് കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും സംസാരം കൊണ്ട് വെറുപ്പ് സമ്പാദിച്ച് കൊടുക്കും.

ഒരു പക്ഷേ ജാസ്മിന്‍ കമ്മിറ്റഡ് ആണെന്ന് ബിഗ് ബോസ് പ്ലാറ്റഫോമില്‍ പറഞ്ഞില്ലെന്ന് കരുതുക. ഗബ്രി, അര്‍ജുനേ പോലെ വള്ളി ഒന്നും പിടിക്കാതെ സംസാരം ഒക്കെ നല്ല രീതിയില്‍ സംസാരിച്ച് ഒരു വ്യക്തിത്വം കാണിച്ചിരിക്കുകയാണെന്ന് കരുതുക.

ശേഷം അര്‍ജുന്‍-ശ്രീതു കോംബോ പോലെ ജാസ്മിനും ഗബ്രിയും വന്നിരുന്നെങ്കില്‍ പ്രേക്ഷകരുടെ സപ്പോര്‍ട്ട് വാരിക്കോരി എടുക്കാമായിരുന്നു. അങ്ങനെയായിരുന്നു സംഭവിച്ചിരുന്നെങ്കില്‍ ഈ പറയുന്ന ജിന്റോ, സിബിന്‍ ഒക്കെ പ്രേക്ഷകരുടെ മനസ്സില്‍ വില്ലന്മാരുടെ റോള്‍ ആകുമയിരുന്നു... എന്നുമാണ് ആരാധകര്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X