വിജയിക്കുന്നത് വരെ ജിന്റോയില്‍ ആ ഫയര്‍ ഉണ്ടാവും! ബിഗ് ബോസിലെ വിന്നറിനെ പറ്റി ആരാധകര്‍
മോഹന്‍ലാല്‍ അവതാരകന്‍ ആയിട്ട് എത്തുന്ന ബിഗ് ബോസ് ഷോയുടെ ആറാം സീസണ്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അവസാന ഘട്ടത്തിലേക്ക് എത്തിയ ഷോയെ കുറിച്ച് നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇനിയും വിന്നറാവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥി ആരാണെന്ന കാര്യത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല.
ജാസ്മിന്‍ വിജയിച്ചേക്കാം അതല്ല ജിന്റോ ആയിരിക്കാം എന്നിങ്ങനെ പലതരം പ്രവചനങ്ങളാണ് നടക്കുന്നത്. ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. ജാസ്മിനെക്കാളും എന്തുകൊണ്ടും വിജയിക്കാന്‍ യോഗ്യത ജിന്റോയ്ക്ക് ഉണ്ട് എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് വിജയിക്കണമെന്ന് പറയുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ ഇദ്ദേഹം വ്യക്തമാക്കി.
JJJJ

'തെറ്റുകള്‍ തിരുത്തപെടുത്താന്‍ ഉള്ളത് ആണ്, തിരുത്തപ്പെടുമ്പോള്‍ നിങ്ങള്‍ വലിയവനാകുന്നു. ബിഗ് ബോസ് ആറില്‍ ജിന്റോയെ ആദ്യം കണ്ടപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അയാള്‍ ശബ്ദം ഇട്ട് വഴക്ക് ഉണ്ടാക്കുന്നില്ല, ഉണ്ടാക്കിയാലും തര്‍ക്കിച്ചു പരിചയം ഇല്ലാത്തതിനാല്‍ വാക്കുകള്‍ പെട്ടെന്ന് കിട്ടുന്നില്ല.
ആദ്യ ആഴ്ചയില്‍ തന്നെ മണ്ടന്‍ നുണയന്‍ എന്ന ടാഗ് കിട്ടായപ്പോള്‍ ഒരു പരിധി വരെ ആ മനുഷ്യന്‍ തകര്‍ന്നു. അതേ ദിവസം തന്നെ അയാളിലെ ഗെയിമര്‍ ഉണര്‍ന്നു. നെക്സ്റ്റ് വീക്കെന്‍ഡ് എപ്പിസോഡ് ആയപ്പോഴേക്കും ഹ്യൂജ് ഫാന്‍ ബേസ് ജിന്റോ ഉണ്ടാക്കി. ഒരുപാട് ആര്‍മികള്‍ വന്നു പച്ച മനുഷ്യന്‍ എന്ന ഓമന പേരും.
നെക്സ്റ്റ് വീക്ക് ജിന്റോ ഗെയിം ചേഞ്ച് ചെയ്തു, കുറച്ചു കൂടി അഗ്രെസ്സീവായി, വഴക്കുകള്‍ കൂടി തോല്‍പിക്കാന്‍ നിന്നവര്‍ക്കിടയില്‍ അവരെ മണ്ടന്മാര്‍ ആക്കികൊണ്ട് നിന്നു. പ്രേക്ഷകര്‍ വീണ്ടും കണ്‍ഫ്യൂഷനില്‍ ആയി, സപ്പോര്‍ട്ട് ചെയ്യണോ വേണ്ടയോ... കൂട്ടത്തില്‍ ജാസ്മിന്റെ പിആര്‍ ദിയ സന ജിന്റോക്കെതിരെ പുറത്ത് ഫേക്ക് അലിഗേഷന്‍സ് ഇറക്കി തുടങ്ങി.
ജിന്റോ അകത്തും പുറത്തും ഒറ്റപ്പെട്ട നിമിഷങ്ങള്‍. അമ്മയോടുള്ള അഗാധമായ സ്‌നേഹം അയാളെ മുന്നോട്ടു നയിച്ചു കൊണ്ട് നിന്നു. ഗബ്രി ജാസ്മിന്‍ ജിന്റോ 18+ ടാഗില്‍ വാണിംഗ് കിട്ടിയപ്പോള്‍ ജിന്റോ മനസിലാക്കി ജനങ്ങള്‍ക്ക് വേണ്ടത് ഈ ജിന്റോയെ അല്ല. അന്ന് തൊട്ട് നമ്മള്‍ കണ്ടത് തെറ്റുകള്‍ ഉണ്ടായെങ്കില്‍ അത് തിരുത്തി മുന്നേറുന്ന ജിന്റോയെ ആണ്.
ഫണ്‍, എന്റര്‍ടെയിന്‍മെന്റ്, ഫിസിക്കല്‍ ടാസ്‌ക്, ഒരു സുഹത്തിനെയും സഹോദരനെയും ഗെയിമറിനെയും പോലെ ജിന്റോയെ എല്ലാ തരത്തിലും സ്വീകരിച്ചു തുടങ്ങി.. കുറ്റം പറഞ്ഞാലും ജിന്റപ്പനോട് എല്ലാര്‍ക്കും ഒരിഷ്ടം ആണ്. എത്രയോ അമ്മമാര്‍ ജിന്റോ ജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. എത്രയോ യുവാക്കള്‍ ജിന്റോയെ പോലെ ബോഡി ബില്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ശരിക്കും ഇന്‍സ്പിരേഷന്‍ ആണ് ജിന്റോ.

പൂജ്യത്തില്‍ നിന്നും ഉള്ള ഓട്ടം ആണ് നമ്മള്‍ കണ്ട. ആ ഫയര്‍ ബിഗ് ബോസ് ടൈറ്റില്‍ വിന്‍ ചെയ്യും വരെ ജിന്റോയില്‍ ഉണ്ടാകുമെന്നും', ആരാധകന്‍ പറയുന്നു.
അതേ സമയം ഇന്നലത്തെ എപ്പിസോഡിലടക്കം ജിന്റോയുടെ പെര്‍ഫോമന്‍സ് സൂപ്പര്‍ ആയിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അപ്‌സരയുടെ കൂടെയുള്ള ജിന്റോയുടെ ഡാന്‍സ് ഗംഭീരമായിരുന്നു. അതുപോലെ സിനിമ ഡയലോഗും. ആറാം തമ്പുരാനിലെ ഓരോ രംഗവും ക്ലിയര്‍ ആയി പറഞ്ഞു.
ജിന്റോയ്ക്ക് മറ്റുള്ളവരെ പോലെ പെട്ടെന്ന് പറയാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കിലും പറയുന്ന കാര്യം 100 % പഠിച്ചിട്ട് തന്നെയാണ് പറയുന്നത്. അത് ഇന്നലെ പുള്ളി സിനിമ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ മനസിലായി. ഇന്നലെ പെര്‍ഫോമന്‍സ് വച്ചു നോക്കുപ്പോള്‍ അതിലും ജിന്റോ തന്നെയാണ് മുന്നില്‍.
ഇപ്പോള്‍ ബിഗ് ബോസ് ക്രൂ ജിന്റോയുടെ സ്‌ക്രീന്‍ സ്‌പേസ് മാക്‌സിമം കുറയ്ക്കുന്നതു പോലെ തോന്നുന്നുണ്ട്. പല ഹോട്‌സ്റ്റാര്‍ പോളിലും അദ്ദേഹത്തിന്റെ പേര് കാണുന്നില്ല. ജിന്റോയെ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ പുറത്തുള്ള കാര്യം മറന്ന് പോകരുത്. ഇനിയും നിങ്ങള്‍ കാണിച്ചില്ലെങ്കിലും ഒരിക്കലും ആരും അദ്ദേഹത്തെ മറക്കില്ല. എന്നും ജനങ്ങളുടെ മനസ്സില്‍ ആ പേര് നിറഞ്ഞ് തന്നെ കാണുമെന്നുമാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്.


Click it and Unblock the Notifications