5 ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ടായിട്ടും പോസ്റ്റിടാന്‍ പോലും ആളില്ല! ജാസ്മിനെ പിന്തുണച്ച് സോഷ്യൽ മീഡിയ
സോഷ്യല്‍ മീഡിയയില്‍ ഇന്‍ഫ്‌ളുവന്‍സറായിട്ടും യൂട്യൂബ് വ്‌ളോഗുകള്‍ ചെയ്തും ശ്രദ്ധേയായ ജാസ്മിന്‍ ഇന്ന് ബിഗ് ബോസിലൂടെ ലോകം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പുറത്ത് വിവാഹമുറപ്പിച്ചിട്ട് വന്ന ജാസ്മിന്‍ സഹമത്സരാര്‍ഥിയുമായി അടുപ്പത്തിലായത് പുറത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മത്സരം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ജാസ്മിനെതിരെയുള്ള അധിഷേപങ്ങളും നെഗറ്റീവ്‌സും കൂടി വരികയാണ്. സത്യത്തില്‍ ഇത്രയധികം ജാസ്മിന്‍ വിമര്‍ശിക്കപ്പെടേണ്ടതുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. മാത്രമല്ല ജാസമിന് പിആര്‍ സപ്പോര്‍ട്ട് കൂടുതലുണ്ടെന്നും ആരോപണമുണ്ട്. അങ്ങനെയെങ്കില്‍ അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞേനെ എന്നാണ് ഒരു ആരാധിക പറയുന്നത്.

'ഇനിയെങ്കിലും ഇവള്‍ക്ക് വേണ്ടി എഴുതിയില്ലെങ്കില്‍ അത് അവളോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാവും. എല്ലാവരും നാലു പാടും ഓടിനടന്ന് സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിശ്വസിക്കാവുന്ന ഒരാളെ ഏല്‍പ്പിച്ച ഈ ഷോയിലേക്ക് വരുന്നു. 5 ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ടായിട്ടു പോലും ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും ഒരു സ്റ്റോറി ഇടാന്‍ പോലും ഒരുത്തനും ഇല്ല.
പോട്ടെ അവള്‍ തിരിച്ചു വരുമ്പോള്‍ ഓരോ പോസ്റ്റിന് അടിയിലും വന്ന് നെഗറ്റീവ് കമന്റ് കണ്ടു വിഷമിക്കുമെന്ന് ഓര്‍ത്തിട്ട് പോലും അത് ഡിലീറ്റ് ചെയ്യാന്‍ പോലും ഒരുത്തനും ഇല്ല. എന്നിട്ട് പറയുന്നു ജാസ്മിന് പിആര്‍ ഉണ്ടെന്ന്. ഒരു സ്ത്രീക്ക് മാത്രമേ ഒരു സ്ത്രീയുടെ മനസ്സ് മനസ്സിലാവൂ.. ജാസ്മിന്‍ അതിജീവിച്ചു വന്നവള്‍ തന്നെയാണ്.
തുടക്കം തൊട്ട് ഒടുക്കം വരെ ജീവിതത്തിന് മാറ്റങ്ങള്‍ നടത്തിയ ഒരു പെണ്‍കുട്ടി. ബാക്കിയുള്ളവര്‍ അവിടെ വെറുതെ നിന്ന് വിന്നര്‍ ആവാന്‍ ശ്രമിക്കുന്നു. ഇവിടെ കാണുന്നത് മറ്റുള്ളവരുടെ ഫാന്‍സിനെ അല്ല. സത്യം പറഞ്ഞാല്‍ ജാസ്മിനെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രം മറ്റാരുടെയോ ഫാന്‍സ് ആയി മാറിയ ആള്‍ക്കാര്‍.

ജാസ്മിന്‍ നീ ജയിക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജയിച്ചു കഴിഞ്ഞാല്‍ നിന്നെ വീണ്ടും കൊത്തി തിന്നാല്‍ ആളുകള്‍ കാത്തു നില്‍ക്കുന്നുണ്ടാവും. നിന്റെ കൈയ്യിലെ കപ്പ് അവര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നിന്നെപ്പറ്റി ഇനിയും കൊള്ളരുതായ്മകള്‍ അവര്‍ പറഞ്ഞു പരത്തും.
പക്ഷേ നീ ഒന്നുമില്ലാതെ പുറത്തിറങ്ങിയാല്‍ കോടിക്കണക്കിനാളുകള്‍ നിന്റെ കൂടെ ഉണ്ടാവും. നീയാണ് ശരി, നീ മാത്രമാണ് ശരി. നീയാണ് ശരിക്കും സൗന്ദര്യവും ഉശിരും ബുദ്ധിയും വിവേകവും എല്ലാം ചേര്‍ന്ന ഒരു യഥാര്‍ത്ഥ പെണ്‍കുട്ടി. നിന്റെ ആഗ്രഹങ്ങള്‍ എന്തോ അതെല്ലാം നടക്കട്ടെ...' എന്നുമാണ് ഫേസ്ബുക്കിലൂടെ ഒരു ആരാധകന്‍ ജാസ്മിനെ പിന്തുണച്ച് കൊണ്ട് പറയുന്നത്.
നിലവില്‍ വിന്നറാവുന്നതിന് തൊട്ടരികില്‍ നില്‍ക്കുകയാണ് ജാസ്മിന്‍. പുറത്ത് നെഗറ്റീവ് കമന്റുകള്‍ ലഭിച്ചെങ്കിലും വോട്ടിന്റെ കാര്യത്തില്‍ ജാസ്മിനാണ് മുന്നില്‍. ഇത്തവണത്തെ കപ്പ് അവര്‍ക്ക് തന്നെ കിട്ടുമെന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. എന്നാല്‍ മറ്റ് മത്സരാര്‍ഥികളുടെ പിആര്‍ ടീമും ആരാധകരുമൊക്കെ ജാസ്മിനെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.


Click it and Unblock the Notifications