ജിന്റോയ്ക്ക് ലഭിക്കുന്ന സപ്പോര്‍ട്ട് പലരുടെയും ഉറക്കം കെടുത്തുന്നു! പുള്ളിയ്ക്ക് ഗെയിം അറിയാമെന്ന് ആരാധകര്‍

ഈ സീസണില്‍ ജിന്റോ വിന്നര്‍ ആവുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഓരോ താരങ്ങള്‍ക്കും പിന്തുണ അറിയിച്ച് കൊണ്ട് നിരവധി ഫാന്‍സാണ് രംഗത്ത് വരുന്നത്. എന്നാല്‍ ജിന്റോ മോശക്കാരനാക്കി കാണിക്കാന്‍ ശ്രമിക്കുന്ന ജാസ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് ചിലര്‍ എത്തുന്നത്.

കഴിഞ്ഞ നാളുകളില്‍ വീടിനകത്ത് നടന്ന സംഭവങ്ങളെയും ഇനി നടക്കാന്‍ സാധ്യതയുള്ളതിനെ പറ്റിയുമൊക്കെയാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. മാത്രമല്ല ആരൊക്കെ മോശക്കാരനാക്കിയാലും ജിന്റോയ്ക്ക് നില്‍ക്കാനും കളിക്കാനുമൊക്കെ അറിയാമെന്നും ആരാധകര്‍ പറയുന്നു.

jinto

'എന്താണെന്നറിയില്ല ജിന്റോക്കുള്ള പബ്ലിക് സപ്പോര്‍ട്ട് പലരുടേയും ഉറക്കം കെടുത്തുന്നു. അവതാരകന്‍ ജാസ്മിന് വേണ്ടി ജിന്റോയെ ശകാരിച്ച സംഭവത്തില്‍ പല പോസ്റ്റുകളും കമന്റുകളും കണ്ടു.

ഏഷ്യാനെറ്റിനും കിങ്കരന്മാര്‍ക്കും ഹോസ്റ്റിനും ചില പിന്നണിക്കാര്‍ക്കും മാത്രം തോന്നിയാല്‍ പോരല്ലോ കൈയ്യിലിരുപ്പാണോ അല്ലയോ എന്ന്. ജിന്റോടെ കൂടെ നില്‍ക്കുന്നത് സാധാരണക്കാരായ പൊതുജനമാണ്, പ്രേക്ഷകരാണ്. തുടക്കം മുതല്‍ ഇന്നോളം എല്ലാം നോമിനേഷനിലും അവര്‍ ജിന്റോയെ ഇട്ട് നോക്കി, എന്നിട്ട് എന്ത് സംഭവിച്ചു? ഏറ്റവും ഒടുവിലെ എവിക്ഷനിലും ജിന്റോക്ക് കിട്ടിയ വോട്ടിന്റെ എണ്ണം ഒന്ന് പറയാമോ?

എല്ലാം കഴിഞ്ഞ്, ജയിലില്‍ കിടന്ന ജാസ്മിന്‍ ഒരു രാത്രി മുഴുവന്‍ ഭരണിപ്പാട്ട് നടത്തിയതും മറ്റൊരു ജയില്‍ ടാസ്‌കില്‍ ജിന്റൊയെ തല്ലിയതുള്‍പ്പെയുള്ള കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഹോസ്റ്റിന്റെ അണ്ണാക്കില്‍ പിരി വെട്ടി പോയതെന്താ? മോഗ്രമോള്‍ സ്വിച്ചിട്ട പോലെ വാ പൂട്ടി സൈലന്റ് ആയതെന്താ?

ജിന്റോക്ക് അങ്ങനെ ആരോടും കേറി മുട്ടണ്ട. ഇങ്ങോട്ട് വന്നാല്‍ വിടുകയുമില്ല. ഗെയിം എങ്ങനെ കളിക്കണം എന്ന് വ്യക്തമായി ജിന്റോക്കറിയാം. 75 ദിവസങ്ങള്‍ കഴിയുമ്പോഴും പ്രേക്ഷക പിന്തുണയോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജിന്റോ, അത് അംഗീകരിച്ച് കൊടുക്കാന്‍ ചിലര്‍ക്ക് കഴിയുന്നില്ല. ജാസ്മിനൊക്കെ ദിനംപ്രതി തേഞ്ഞൊട്ടി അടപെടലേ ചീഞ്ഞ് നാറി പൊളിഞ്ഞ് കുത്തുപാളയെടുത്ത് ഒരു ഗതീം പര ഗതീം ഇല്ലാതെ തേരാ പാരാ നടക്കുകയാണ്.

അണ്ണാക്കില്‍ കൈവിട്ടാല്‍ പോലും മിണ്ടാത്ത അള്‍ട്ടിമേറ്റ് മരവാഴ വരെ റാങ്കിംഗില്‍ എടുത്തിട്ട് ചാര്‍ത്തുന്നത് നമ്മള്‍ കണ്ടതാണ്. അഭിഷേകിനോട് ഒന്നും രണ്ടും പറഞ്ഞ് കോഡ് പിടിക്കാന്‍ ചെന്നു, എന്നിട്ടെന്ത് സംഭവിച്ചു? മോഗ്ര ചമ്മി നാറി തേഞ്ഞ് പൊളിഞ്ഞു.

നമ്മടെ ജിന്റപ്പനോട് മുട്ടാന്‍ പോയിട്ട് ഏഴയലത്ത് വരാന്‍ പോലും മൂക്കട്ട കുഞ്ഞമ്മക്ക് പറ്റില്ല. ലൗ ട്രാക് പിടിച്ച് അതിലൊരു ഇരട്ടത്താപ്പ് കളിച്ച് കുളമാക്കി അതൊരു വളമാക്കി സെന്റിമെന്റ്‌സ് തരംഗം ഉണ്ടാക്കി വോട്ട് പിടിക്കാമെന്നും തോളില്‍ കയ്യിട്ടു നടന്നവരെ തന്നെ ചതിച്ച് പുറത്താക്കുകയും ചെയ്യുന്ന നാലാംകിട തൊട്ടി ഗെയിം എട്ട് നിലയില്‍ പൊട്ടിപ്പാളീസായി നെട്ടോട്ടം ഓടുന്ന മൂക്കളറാണി. ഇതെന്ത് കണ്ടിട്ടാണ് ഈ നെഹളിപ്പ്.

ഇട്ടിരുന്ന മാലയും വളയുമെല്ലാം ഊരി മേടിച്ച് പുതിയത് ഇട്ട് കൊടുത്തപ്പോള്‍ കഴിഞ്ഞതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ മാഞ്ഞ് പോയീന്ന് വിചാരിച്ചോ? 20/23 വയസ്സില്‍ ഒറ്റക്ക് നിവര്‍ന്ന് നിന്ന് കുടുംബം പുലര്‍ത്തിയ കടങ്ങള്‍ വീട്ടിയ ജീവിതാനുഭവങ്ങളില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിച്ച് കരുത്താര്‍ജ്ജിച്ച് ഇത്ര ചെറുപ്പത്തിലേ വളരെ വലുതായ വ്യക്തിത്വം എന്ന് ഒരു വശത്തും.

jinto

കുട്ടിയാണ് കുട്ടികള്‍ക്ക് തെറ്റ് പറ്റും അത് തിരുത്തിക്കൊടുക്കണം എന്ന് മറുവശത്തും ഒരേ സമയം പറയുമ്പോള്‍ അത് എങ്ങനെ ഉള്‍ക്കൊള്ളണം എന്ന് മനസ്സിലാകുന്നില്ല. ഇതുവരെ കണ്ടതും കേട്ടതുമായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത് എത്രാമത്തെ മാലയും വളയും കമ്മലും മോതിരവും ഒക്കെയാണ് ഈ ഊരി വാങ്ങുന്നതും പുതിയത് ഇട്ട് കൊടുക്കുന്നതും?

ജാസ്മിനും നോറയും തമ്മില്‍ പണ്ടെങ്ങോ ഒരു വലിയ ഇഷ്യൂ ഉണ്ടായി എന്ന് പറയുന്നത് എന്തായിരുന്നു? അഫ്‌സല്‍ എന്ന് യുവാവ് ഈ കഴിഞ്ഞ ദിവസങ്ങളിലും പബ്‌ളിക്കില്‍ വെളിപ്പെടുത്തുന്നത് എന്താണ്?

എന്ത് മാനദണ്ഡത്തിന്റ അടിസ്ഥാനത്തിലാണ് അന്തം ഫാന്‍സ് ഈ അലമ്പ് സ്ത്രീയെ വാഴ്ത്തി വാനോളം ഇല്ലാക്കഥകള്‍ പറഞ്ഞ് പുകഴ്ത്തുന്നത്?

ടോപ് ഫൈവിലും ഫൈനലിലും ഒക്കെ കൊണ്ടുവരാന്‍ ഏഷ്യാനെറ്റും പരിവാരങ്ങളും അങ്ങേയറ്റം ശ്രമിക്കും എങ്കിലും കൂടിയ ശീഘ്രം വീട്ട്ക്ക് വന്ത് സേരട്ടും..

പണ്ട് ഓരോരുത്തര്‍ക്കും കൊടുത്ത പണിയാണ് ഇന്നും ഈ തിരിച്ച് മേടിച്ചുകൊണ്ടിരിക്കുന്നത്. ഒരുത്തനെ കെട്ടിപ്പിടിച്ച് ഉമ്മേം വച്ചോണ്ട് നടന്നിട്ട് അവന്‍ പോലും അറിയാതെ അവനെ പുറത്താക്കിയിട്ട് അത് സ്വന്തം മിടുക്ക് കഴിവ് എന്ന് വീരവാദം മുഴക്കി തള്ളിമറിച്ചോണ്ട് നടന്ന മൊതലാണീ മോഗ്രമോള്‍, എന്നിട്ടാണ്...

പി ആര്‍ കഥയും പറഞ്ഞ് ആരും ഇങ്ങോട്ട് വരേണ്ട. നട്ടെല്ലിന് ഉറപ്പുള്ളോര്‍ ഞാന്‍ പി ആര്‍ ആണന്ന് തെളിയിക്കൂ. തെളിവുകള്‍ സഹിതം സംവദിക്കൂ. ജിന്റോയെ സപ്പോര്‍ട്ട് ചെയ്യുന്നവരെ എല്ലാം സ്വന്തം തൊഴില്‍ പറഞ്ഞ് കളിയാക്കുന്ന ഒരു വിഭാഗവും ഇവിടുണ്ട് അവരോടാണ് പറയുന്നത്... എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X