'പേളിയും ശ്രീനിഷും കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തപ്പോൾ ആർക്കും ഇല്ലാത്ത കുഴപ്പമാണ് ഇപ്പോൾ..!'
ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് സീസൺ ആറ് കൂടുതൽ ആളുകളിലേക്ക് എത്തുകയാണ്. ബിഗ് ബോസ് വീടിനുള്ളിൽ കയറിയാൽ പിന്നെ മറ്റൊരു ലോകത്ത് എത്തിയതുപോലെയാണെന്നും പ്ലാൻ ചെയ്ത് പോയതൊന്നും അവിടെ എത്തുമ്പോൾ പ്രാവർത്തികമാക്കാൻ പറ്റില്ലെന്നുമാണ് ബിഗ് ബോസ് ഹൗസിൽ താമസിക്കാൻ അവസരം കിട്ടിയിട്ടുള്ളവർ അനുഭവം പങ്കിട്ട് പറഞ്ഞിട്ടുള്ളത്.
നൂറ് ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മുൻ പരിചയമില്ലാത്ത ആളുകൾക്കൊപ്പം കഴിയുക ഗെയിം കളിക്കുക പ്രേക്ഷക പ്രീതി സമ്പാദിക്കുക എന്നതാണ് ഹൗസിൽ എത്തുന്ന ഓരോ മത്സരാർത്ഥിക്കും പൂർത്തിയാക്കാനുള്ള പ്രധാന ടാസ്ക്ക്. ആ ടാസ്ക്ക് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അടി പതറിയാണ് പലരും പാതി വഴിയിൽ വെച്ച് മത്സരം ഉപേക്ഷിച്ച് പോകേണ്ട അവസ്ഥ വരുന്നത്. പത്തൊമ്പത് മത്സരാർത്ഥികളുമായി തുടങ്ങിയ ആറാം സീസൺ ഒരാഴ്ച പിന്നിടുന്നു.

ഇതുവരെ ഒരു എവിക്ഷൻ ഹൗസിൽ നടന്നു. അതിൽ പുറത്തായത് രതീഷ് കുമാർ എന്ന മത്സരാർത്ഥിയാണ്. ഇപ്പോൾ ഹൗസിൽ പതിനെട്ട് മത്സരാർത്ഥികളാണ് ഉള്ളത്. അവരിൽ ഹൗസിനുള്ളിലും പുറത്തും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന രണ്ട് മത്സരാർത്ഥികളാണ് ജാസ്മിൻ ജാഫറും ഗബ്രിയും.
ഇരുവരും ഹൗസിൽ വന്ന് രണ്ടാം ദിവസം മുതൽ അടുത്ത സുഹൃത്തുക്കളുമാണ് പ്രേക്ഷകർ ഏറ്റവും കൂടുതൽ വിമർശിക്കുന്ന കോംമ്പോയുമാണ്. ഇരുവരും ഹൗസിൽ ഒരാഴ്ച പൂർത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന വിമർശനം ലവ് ട്രാക്ക് പിടിച്ച് കോമ്പോ കളിച്ച് വോട്ട് നേടാൻ ശ്രമിക്കുന്നുവെന്നതാണ്.
മാത്രമല്ല മുമ്പുണ്ടായിരുന്ന സീസണുകളിലെ പല ലവ് ട്രാക്ക് കോംമ്പോകളെയും അനുകരിക്കാൻ ശ്രമിക്കുന്നതായും വിമർശനമുണ്ട്. ഇരുവരുടെയും ഹൗസിലെ ചേഷ്ഠകളും പ്രവർത്തികളുമെല്ലാം തങ്ങൾ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്. പക്ഷെ ഇരുവരും അത് എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. ഇരുവരും പ്രണയത്തിലാണോയെന്ന സംശയം പ്രകടിപ്പിക്കുന്നവരോട് തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നണ് ജാസ്മിനും ഗബ്രിയും പറയാറുള്ളത്.
കഴിഞ്ഞ ദിവസം ഇരുവരും പരസ്പരം കെട്ടിപിടിച്ചതും ഗബ്രി ജാസ്മിന്റെ കയ്യിൽ ഉമ്മവെച്ചതുമെല്ലാം വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ ബിഗ് ബോസ് പ്രേക്ഷകരുടെ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. പേളി മാണിയും ശ്രീനിഷും കെട്ടിപിടിത്തവും ഉമ്മവെപ്പുമൊക്കെ ഉണ്ടായിരുന്നല്ലോ... അപ്പോള്‍ ആര്‍ക്കും ഇല്ലാത്ത സൂക്കേടാണല്ലോ ഇപ്പോൾ എന്നായിരുന്നു കുറിപ്പ്.

അതിന് നിരവധി പേർ കമന്റുമായി എത്തി. ഒരാൾ കുറിച്ചത്. പേളിയും ശ്രീനിഷും യഥാർത്ഥമായി പ്രണയത്തിലായിരുന്നുവെന്നും അല്ലാതെ ജാസ്മിനെയും ഗബ്രിയേയും പോലെ സ്ക്രീൻ സ്പേസിന് വേണ്ടി നാടകം കളിക്കുകയല്ലെന്നുമാണ്. പേളി-ശ്രീനിഷ് ജോഡിയും ജാസ്മിൻ-ഗബ്രി ജോഡിയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട് പേളിയും ശ്രീനിഷും റിയലും ഇവർ വെറും റീലുമാണ്.
നല്ല ബെസ്റ്റ് കംപാരിസൺ... പേളിഷ് എന്ന് ഉച്ചരിക്കാൻ പോലും യോഗ്യത ഇല്ലാത്ത കോംമ്പോയാണ് ജാബ്രി, മണിക്കുട്ടൻ-ഡിംപൽ ഫ്രണ്ട്ഷിപ്പ് എല്ലാരും ഒരുപാട് ഇഷ്ട്ടപെട്ടതാണ്. അവരും ഹഗ് ചെയ്തിട്ടുണ്ട്. ഒരാൾ പോലും ലവ് സ്ട്രാറ്റർജിയാണെന്ന് അക്യൂസ് ചെയ്തിട്ടില്ല. അതേ സമയം സുജോ-അലക്സാണ്ട്ര ജോഡി നടത്തിയപ്പോൾ പ്രേക്ഷകർ ഇതേപോലെ പ്രതികരിച്ചു.
അതുപോലെ എയ്ഞ്ചലും അഡോണിയും ലവ് ഡ്രാമ കളിച്ചപ്പോഴും ആളുകൾ എയറിലാക്കി. അത്രേ ഉള്ളു... അവർ കാണിക്കുന്നതുപോലെ ഇരിക്കും ആളുകളുടെ പ്രതികരണവും. പേളിക്കും ശ്രീനിഷിനും ഇന്ന് രണ്ട് മക്കളുണ്ട്. അവരുടേത് ഡ്രാമയായിരുന്നില്ല. അതുപോലെ വന്നുകേറിയ അന്ന് തുടങ്ങിയതും അല്ല അവരുടെ പ്രണയം. അതാണ് വ്യത്യാസം എന്നിങ്ങനെയും കമന്റുകളുണ്ട്.
പേളി-ശ്രീനിഷ് ജോഡിക്ക് ശേഷം പലരും ആ ട്രാക്ക് പിടിക്കാൻ ശ്രമിച്ചെങ്കിലും ഒന്ന് പോലും ഇതുവരെയും ഒരു സീസണിലും വിജയം കണ്ടിട്ടില്ല. ഗബ്രിയുമായി കോംമ്പോയാകും മുമ്പ് വരെ ജാസ്മിനായിരുന്നു പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഒരു മത്സരാർത്ഥി. ഇനിയും ജാസ്മിൻ ട്രാക്ക് മാറ്റിയില്ലെങ്കിൽ അതിവേഗത്തിൽ പുറത്തായേക്കും.


Click it and Unblock the Notifications