'ഒരാഴ്ച്ച കൊണ്ട് ഒരു പൂക്കാലം തന്നിട്ട് പോയി... ഷോ കാണാനുള്ള താൽപര്യം പോയി, അണ്ണനെ ഞങ്ങൾ മിസ് ചെയ്യും'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആദ്യത്തെ ആഴ്ച പിന്നിടുമ്പോൾ ഷോയിലെ ആദ്യത്തെ എവിക്ഷൻ നടന്നിരിക്കുകയാണ്. സോഷ്യൽമീഡിയ പ്രവചനങ്ങൾ പോലെ തന്നെ ഹൗസിൽ ഒമ്പതാം നമ്പർ മത്സരാർത്ഥിയായി കയറിയ രതീഷ് കുമാറാണ് പ്രേക്ഷകരുടെ വോട്ടിങിന്റെ അടിസ്ഥാനത്തിൽ മത്സരത്തിൽ നിന്നും പുറത്തായത്. ഹൗസിനെ കഴിഞ്ഞ ഒരാഴ്ച മുഴുവൻ ഉണർത്തി നിർത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു രതീഷ് കുമാർ.

രതീഷ് വളരെ ആക്ടീവായ മത്സാർത്ഥിയായിരുന്നുവെങ്കിലും ഒന്നിലും മിതത്വം പാലിച്ച് കളിച്ചില്ലെന്നതുകൊണ്ടാണ് പ്രേക്ഷകർക്കിടയിൽ രതീഷിന് അതിവേ​ഗത്തിൽ ഒരു നെ​ഗറ്റീവ് ഇമേജ് വരാൻ കാരണമായത്. ജാൻമോണി കെട്ടിപിടിച്ചപ്പോൾ അതിനെ ദുർവ്യാഖ്യാനിച്ചത് മുതൽ രതീഷിന്റെ ശനിദശ തുടങ്ങിയിരുന്നു. മാത്രമല്ല ഒരു പരിധിയുമില്ലാതെ സഹമത്സരാർത്ഥികളെ നിരന്തരമായി പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു രതീഷ്.

Bigg Boss Malayalam Ratheesh

ഒരു സംഭാഷണത്തിനിടെ രതീഷ് സുരേഷ് മേനോന് പെണ്ണുങ്ങളുടെ ചേഷ്ടകളാണ് കൂടുതലെന്ന് പറഞ്ഞതും വിനയായി മാറി. ആദ്യ ആഴ്ചയിൽ തന്നെ താൻ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഹൗസിൽ നിന്നും പുറത്തായശേഷം മോഹൻലാലിനോട് സംസാരിക്കവെ രതീഷ് പറഞ്ഞത്. എട്ട് പേരായിരുന്നു ആദ്യ നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നത്.

രതീഷ്, ശരണ്യ ആനന്ദ്, നോറ, സിജോ, അന്‍സിബ ഹസന്‍, ജിന്‍റോ, സുരേഷ് മേനോന്‍ എന്നിവരായിരുന്നു അത്. രതീഷിന്റെ എവിക്ഷനുശേഷം ഇത് സംബന്ധിച്ച് സോഷ്യൽമീഡിയയിൽ ചർച്ച സജീവമാണ്. ഒരു വിഭാ​ഗം രതീഷ് ഹൗസിൽ തുടരാൻ യോ​ഗ്യനായിരുന്നുവെന്ന് വാദിച്ചപ്പോൾ മറ്റൊരു വിഭാ​ഗം രതീഷിന്റെ എവിക്ഷൻ അനിവാര്യമായതായിരുന്നുവെന്നാണ് പറഞ്ഞത്.

രതീഷ് അണ്ണൻ വോട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തായി എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ ഇത്തിരി പാടാണ്. എന്തൊക്കെ പറഞ്ഞാലും വോട്ടിങ്ങിൽ സിജോടെ താഴെ രണ്ടാം സ്ഥാനത്ത് രതീഷ് അണ്ണൻ ഉറപ്പായിട്ടും വന്നിട്ടുണ്ടാവും. ബിഗ് ബോസ് വോട്ടിംഗ് പുറത്ത് വിടണം, ഒരാഴ്ച്ച കൊണ്ട് ഒരു പൂക്കാലം തന്നിട്ട് പോയി... അണ്ണനെ ഞങ്ങൾ മിസ് ചെയ്യും, ഷോ കാണാനുള്ള താൽപര്യം പോയി, ഏറ്റവും മോശം എവിക്ഷൻ... ഇനിയും താങ്കളുടെ സാനിധ്യം സീസൺ 6ന് വേണം... എന്നാലെ ഒരു ഓളമുള്ളൂ എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ.

രതീഷിന്റെ റീ എൻട്രി ആവശ്യപ്പെട്ടുള്ള നിരവധി കമന്റുകളും വരുന്നുണ്ട്. ഒരു സീസൺ മുഴുവൻ കളിക്കേണ്ട കളി ഒരാഴ്ച്ച കൊണ്ട് കളിച്ച് തീർത്താൽ ഇങ്ങനെ ഇരിക്കും, ആർ‌മിയുണ്ടാക്കാൻ പോലും അണ്ണൻ സമയം കൊടുത്തില്ല. 50 ദിവസം നിന്നിരുന്നേൽ എയർപോർട്ടിൽ സ്വീകരിക്കാനെങ്കിലും ആളുകളെ കിട്ടിയേനെ...

Bigg Boss Malayalam Ratheesh

അരോചകത്തിന് പോലും അരോചകമായ കണ്ടസ്റ്റന്റ്. പ്രേഷകന് കുറച്ചൊക്കെ വിവരം വെച്ചെന്ന് തോന്നുന്നു എന്നിങ്ങനെയാണ് രതീഷ് പുറത്താകേണ്ട മത്സരാർത്ഥി തന്നെയായിരുന്നുവെന്ന പക്ഷക്കാരായ ഓഡിയൻസ് കുറിച്ചത്. കളം നിറഞ്ഞ് കളിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു രതീഷ്. അതുകൊണ്ട് തന്നെ ഇനി ബി​ഗ് ബോസ് ഹൗസിൽ വലിയ ആരവം ഒന്നും കാണാൻ സാധിക്കില്ലെന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.

ആശിച്ച് മോഹിച്ചാണ് താൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയതെന്ന് പലപ്പോഴായി രതീഷ് ഹൗസിൽ വെച്ച് പറഞ്ഞിരുന്നു. അതേ രതീഷ് തന്നെ കഴിഞ്ഞ ദിവസം ഷോ ക്വിറ്റ് ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് ബാ​ഗുമായി ഹൗസ് വിട്ട് ഇറങ്ങിയിരുന്നു. ഇതെല്ലാമാണ് രതീഷിന് തിരിച്ചടിയായത്. നൂറ് ദിവസത്തെ വസ്ത്രങ്ങളുമായി ഹൗസിലേക്ക് മത്സരിക്കാൻ വന്ന കണ്ടസ്റ്റന്റ് കൂടിയാണ് രതീഷ്.

ടെലിവിഷൻ അവതാരകൻ, ഗായകൻ നടൻ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് പുറമെ മിമിക്രി കലാകാരൻ എന്ന നിലയിലും രതീഷ് കുമാർ തിളങ്ങി നിൽക്കവെയാണ് ബി​ഗ് ബോസിലേക്ക് എത്തിയത്. വാല്‍ക്കണ്ണാടിയുടെ അവതാരകൻ എന്ന നിലയില്‍ ടെലിവിഷൻ പ്രേക്ഷകര്‍ക്ക് പരിചിതനായിരുന്നു രതീഷ് കുമാര്‍. സംസാര പ്രിയനുമാണ് രതീഷ് കുമാര്‍.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X