'റോക്കി മാൻഷൻ അച്ഛന്റേത് തന്നെ... അനു ആന്റി ബിസിനസ് പാട്നർ, സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം അച്ഛനുണ്ട്'
അപ്രതീക്ഷിതമായ പലതും സംഭവിച്ച ഒരു സീസണാണ് ബിഗ് ബോസ് മലയാളം സീസൺ ആറ്. ആദ്യമായി ഒരു ഫിസിക്കൽ സാൾട്ട് ഏറ്റവും മോശമായ രീതിയിൽ നടന്നതും സീസൺ ആറിലാണ്. അസി റോക്കി എന്ന മത്സരാർത്ഥിയാണ് സഹമത്സരാർത്ഥിയെ ഇടിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റ സിജോ പിന്നീട് സർജറിക്ക് വരെ വിധേയനായി. ഫിസിക്കൽ അസാൾട്ട് ചെയ്തതുകൊണ്ട് തന്നെ ഉടനടി ഹൗസിൽ നിന്നും അസി റോക്കി പുറത്തായിരുന്നു.
എവിക്ടായില്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുണ്ടാകേണ്ട മത്സരാർത്ഥിയായിരുന്നു അസി റോക്കി. ഹൗസിൽ നിന്നും പുറത്തായശേഷവും സോഷ്യൽമീഡിയയിൽ സജീവമാണ് അസി റോക്കി. ഇപ്പോഴിതാ അസി റോക്കിയെ കുറിച്ച് മകൻ റാഗ്നർ റോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു മകനാണ് അസി റോക്കിക്കുണ്ട്.

കിക്ക് ബോക്സിങ് അടക്കമുള്ളവയെല്ലാം ഇതിനോടകം റോക്കി മകനേയും പരിശീലിപ്പിച്ച് കഴിഞ്ഞു. ടാറ്റു സ്റ്റുഡിയോ ഭംഗിയായി നടത്തികൊണ്ടുപോകാൻ റോക്കിയുടെ വലംകൈയായി എപ്പോഴും മകൻ റാഗ്നർ റോക്കി ഉണ്ടാകാറുണ്ട്. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റോക്കിയുടെ ഹൗസിലെ മത്സരത്തെ കുറിച്ചുള്ള അഭിപ്രായവും നടി അനു ജോസഫും റോക്കിയും തമ്മിലുള്ള ബന്ധം എന്താണെന്നും മകൻ വ്യക്തമാക്കി.
അച്ഛന്റെ സ്വപ്നങ്ങളെ കുറിച്ചും റാഗ്നർ റോക്കി വെളിപ്പെടുത്തി. 'വീട്ടിൽ വളരെ കൂളാണ് പുള്ളി. ഏകദേശം ഹൗസിലുള്ളത് പോലെയാണ്. മറുപടി പറയേണ്ടിടത്ത് മറുപടി പറയും. പക്ഷെ അതിലും കുറച്ച് കൂളായിട്ടുള്ള വേർഷനാണ് വീട്ടിൽ. ഞാനും ആറ് വർഷമായി ഷോ കാണുന്നതാണ്. അതുകൊണ്ട് തന്നെ അച്ഛൻ ഷോയിലേക്ക് പോയപ്പോൾ എനിക്കും കുറച്ച് എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു.'
'അച്ഛൻ പാർട്ടിസിപ്പേറ്റ് ചെയ്യുന്നുവെന്ന സന്തോഷവും ഉണ്ടായിരുന്നു. അച്ഛനുശേഷം എവിക്ടായവരുമായി അച്ഛന് ഇപ്പോഴും കോൺടാക്ടുണ്ട്. എന്തെങ്കിലും തെറ്റ് ഞാൻ ചെയ്താൽ ദേഷ്യപ്പെടാതെ പറഞ്ഞ് തരും. അത് ഞാൻ മോനായതുകൊണ്ടാണ്. ബിഗ് ബോസിലാകുമ്പോൾ അത് പറ്റില്ല. അവിടെയുള്ളവർ കേൾക്കണമെങ്കിൽ നമ്മുടെ നിലപാടുകൾ കുറച്ച് പവറായി പറയണം. അച്ഛൻ ഹൗസിൽ നിന്നും പുറത്തായത് കണ്ടപ്പോൾ കുറച്ച് വിഷമം തോന്നി.'
'കാരണം പുള്ളിയുടെ ആറ് വർഷത്തെ ആഗ്രഹമാണ്. പിന്നെ ബിഗ് ബോസ് ഷോ പ്രവോക്കിങ് ഗെയിമാണല്ലോ. നമ്മുടെ കൈവിട്ട് പോകാനുള്ള സിറ്റുവേഷൻ വരും. അതുകൊണ്ട് തന്നെ അങ്ങനെയൊക്കെ സംഭവിച്ചത് കുഴപ്പമായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ ഹൗസിൽ ചെയ്യാനുള്ളതെല്ലാം പുള്ളി ചെയ്തിട്ടുണ്ട്.'

'ഇതുവരെ പുള്ളി വീട്ടിൽ നിന്നും ഇത്രയും ദിവസം മാറി നിന്നിട്ടില്ല. അതുകൊണ്ട് ഹൗസിലേക്ക് പോയപ്പോൾ കുറച്ച് വിഷമം തോന്നി. സിജോയെ കുറിച്ച് അച്ഛൻ നെഗറ്റീവ് ഒന്നും പറഞ്ഞിട്ടില്ല. ടാറ്റു സ്റ്റുഡിയോ പുള്ളിയുടെ വർഷങ്ങളുടെ സ്വപ്നമാണ്. അത്രത്തോളം ഭംഗിയായാണ് മെയ്ന്റൈൻ ചെയ്തിരിക്കുന്നത്. അച്ഛന് പൂച്ചകളെ വളരെ ഇഷ്ടമാണ്.'
'കിക്ക് ബോക്സിങ് ഞാനും പഠിച്ചിട്ടുണ്ട്. റോക്കി മാൻഷൻ എന്ന വീട് അനു ആന്റിയുടെയും അച്ഛന്റെയും പ്രോജക്ടാണ്. അവിടെ രണ്ട് വീടുണ്ട്. റോക്കി മാൻഷൻ അച്ഛന്റേയും അപ്പുറത്ത് മറ്റൊരു വീടുണ്ട് അത് അനു ആന്റിയുടേതുമാണ്. അനു ആന്റിയും അച്ഛനും ബിസിനസ് പാട്നേഴ്സാണ്. പുള്ളിക്ക് സിനിമയിൽ അഭിനയിക്കാനും ആളുകളെ എന്റർടെയ്ൻ ചെയ്യിക്കാനും വളരെ ഇഷ്ടമാണ്.'
'സിജോയ്ക്ക് റീ എൻട്രി കിട്ടിയതിൽ സന്തോഷം. പുള്ളി കളിക്കട്ടെ. ബാഗിൽ പഞ്ചൊക്കെ ചെയ്യുന്നുണ്ട് അച്ഛൻ അതാകും ഇടിക്ക് അത്ര ശക്തി കൂടിയത്. പെട്ടന്നുണ്ടായ ആക്ഷന് വന്ന റിയാക്ഷനായിരുന്നു അച്ഛന്റെ ഇടി', എന്നാണ് മകൻ റാഗ്നർ റോക്കി പറഞ്ഞത്.


Click it and Unblock the Notifications