ഉദ്ദേശിച്ച കാര്യം സാധിച്ച് തിരിഞ്ഞു നോക്കാതെ പോകുന്നവന്മാരെ ഓര്‍മ വന്നു, ഗബ്രി ആവാതിരിക്കുക; ശ്രീലക്ഷ്മി

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ തുടക്കം മുതല്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ജാസ്മിന്റെയും ഗബ്രിയുടേയും പേരുകളാണ്. ഇരുവരും തുടക്കം മുതല്‍ ഒരുമിച്ച് ഇരിക്കുന്നതും അടുത്തിടപഴകുന്നതും ബിഗ് ബോസ് വീടിനകത്ത് തന്നെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുറത്തും ഇവരുടെ പേരുകള്‍ ചര്‍ച്ചയായത്.

ബിഗ് ബോസ് ഈ സീസണ്‍ 50 ദിവസം പിന്നിട്ടു കഴിഞ്ഞു. ഇപ്പോള്‍ എവിക്ട് ആയിരിക്കുന്നത് ഗബ്രിയാണ്. എവിക്ഷന്‍ പ്രോസസ് മുതല്‍ ഗബ്രിയുടെ പുറത്താകല്‍ പ്രഖ്യാപിക്കുമ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന ജാസ്മിനെയാണ് പ്രേക്ഷകര്‍ കണ്ടത്. നടനായി കരിയര്‍ ആരംഭിച്ച ഗബ്രിയ്ക്ക് വീണ്ടും ജനപ്രീതി ലഭിക്കുന്നത് ബിഗ് ബോസിലൂടെയാണ്.

sreelakshmi

എവിക്ട് ആകുന്ന സമയത്ത് ഗബ്രിക്ക് വീട്ടിലുള്ളവരുമായി സംസാരിക്കാനുള്ള അവസരം കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഹോസ്റ്റായ മോഹന്‍ലാലിന്റെ അടുത്ത് നില്‍ക്കുമ്പോഴാണ് സ്‌ക്രീനിലൂടെ എല്ലാവരോടും യാത്ര പറഞ്ഞത്. ഈ സമയത്ത് ഗബ്രി ജാസ്മിന്റെ പേര് പറയാതിരുന്നത് ശ്രദ്ധ നേടിയിരുന്നു. അതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു എന്ന് മാത്രമല്ല, ജാസ്മിന്‍ അവന്‍ എന്താണ് തന്റെ പേര് പറയാത്തതെന്ന് ചോദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പുറത്ത് വന്ന ശേഷം ഗബ്രി പറഞ്ഞത് ബാക്കിയുള്ളവരെ കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് അവരോട് യാത്ര പറഞ്ഞത്. പക്ഷെ ജാസ്മിനോട് താന്‍ അതിന്റെ ഉള്ളില്‍ നിന്ന് തന്നെ യാത്ര പറഞ്ഞിരുന്നതാണെന്നും പിന്നീട് അവിടെ നിന്ന് ജാസ്മിന്റെ പേര് മനസില്‍ വന്നിരുന്നില്ലെന്നുമാണ് ഗബ്രി പറഞ്ഞത്.

മാത്രമല്ല, യാത്ര പറയുന്നതിനിടയില്‍ ഗബ്രി പറഞ്ഞത് താന്‍ അവിടെ വെച്ച് തനിക്കുണ്ടായിരുന്ന ദേഷ്യം അവിടെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം അവിടെ തന്നെ വിട്ടിട്ടാണ് പോരുന്നതെന്നാണ്. ഗബ്രി ആ പറഞ്ഞത് ജാസ്മിന്റെ കാര്യം കൂടിയാണെന്നാണ് പ്രേക്ഷകര്‍ വിമര്‍ശിക്കുന്നത്. മാത്രമല്ല നേരിട്ട് മാധ്യമങ്ങോട് സംസാരിക്കുമ്പോഴും ജാസമിനുമായി ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നാണ് ഗബ്രി പ്രതികരിച്ചത്.

sreelakshmi

ഇപ്പോഴിതാ ജാസ്മിനെയും ഗബ്രിയെയും കുറിച്ച് ശ്രീ ലക്ഷ്മി അറയ്ക്കല്‍ ഇട്ട പോസ്റ്റ് വൈറല്‍ ആവുകയാണ്. നേരത്തെയും ജാസ്മിന്റെയും ഗബ്രിയുടെയും വിഷയത്തില്‍ ശ്രീലക്ഷ്മി അറയ്ക്കല്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. പോകുമ്പോള്‍ ഒരു വാക്ക് പോലും മെന്‍ഷന്‍ ചെയ്യാത്ത ഇതുപോലെയുള്ള ഗബ്രിമാര്‍ ആകരുത് ആരും എന്നാണ് ശ്രീലക്ഷ്മി അറയ്ക്കല്‍ പറയുന്നത്.

'മിക്ക സ്ത്രീകളുടെ ജീവിതത്തിലും ഒരു ഗബ്രി ഉണ്ടാകും. ഡിയര്‍ ബോയ്‌സ് , ഗബ്രി ആകാതെ ഇരിക്കുക. കാര്യം കഴിയുമ്പോ ഒരു മെന്‍ഷന്‍ പോലും ഇല്ലാതെ ബിഗ് ബോസില്‍ നിന്ന് ഇറങ്ങി പോകുന്ന ഗബ്രിനേ കാണുമ്പോള്‍ അവരു ഉദ്ദേശിച്ച കാര്യം സാധിച്ച് കഴിഞ്ഞ് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഒരു സ്ത്രീയെ മൊത്തം കണ്ണീരില്‍ ആഴ്ത്തി ( വേണമെങ്കില്‍ ഒന്ന് രണ്ടു കുട്ടികളെ കൂടെ ഗിഫ്റ്റ് ആയി കൊടുത്തു) പോകുന്ന അനേകം അനേകം പുരുഷന്‍മാരെ എനിക്ക് ഓര്‍മ്മ വന്നു. ബിഗ്‌ബോസില്‍ ഗബ്രി തേഞ്ഞത് പോലെ അവരും ഓവര്‍ കോണ്‍ഫിഡന്‍സ് കാരണം ജീവിതത്തില്‍ വട്ടത്തില്‍ മൂഞ്ചി പോകണേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു,' എന്നാണ് ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റില്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X