അതായിരിക്കാം അർജുനും പറ്റിപ്പോയത്; ശ്രീതു പലരോടും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് ശ്രീരേഖ
ബിഗ് ബോസ് ആറാം സീസണിലെ പ്രധാന ചർച്ചകളിലൊന്നാണ് അർജുൻ-ശ്രീതു കോംബോ. അടുത്തിടെയാണ് അർജുനും ശ്രീതുവും കൂടുതൽ അടുത്തത്. ഇവരുടെ കോംബോ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഇത് ലൗ ട്രാക്കാണോ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം ശ്രീതുവിന്റെ അമ്മ ഷോയിലെത്തിയതോടെ ഈ കോംബോ പൊളിയുകയും ചെയ്തു. അർജുനിൽ നിന്നും അകലം പാലിക്കാൻ അമ്മ ശ്രീതുവിന് പരോക്ഷ സൂചന നൽകിയിട്ടുണ്ട്.
ഇതോടെ ശ്രീതു അർജുനിൽ നിന്നും മാറി നിൽക്കാൻ ശ്രദ്ധിച്ചു. ഇപ്പോഴിതാ ഇവർ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് പുറത്തായ മത്സരാർത്ഥി ശ്രീരേഖ. തുടക്കത്തിൽ അർജുനുമായി നല്ല സൗഹൃദം ശ്രീരേഖയ്ക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് അർജുനെ ശ്രീരേഖ നോമിനേറ്റ് ചെയ്തു. ഇതേക്കുറിച്ചും ശ്രീരേഖ സംസാരിക്കുന്നുണ്ട്. സെെന സൗത്ത് പ്ലസിനോടാണ് പ്രതികരണം.

അർജുനെ ഞാൻ തള്ളിക്കളഞ്ഞിട്ടില്ല. അർജുനെ ആദ്യം ഗെയിമിൽ കാണുമ്പോൾ ഇൻഡിവിജ്വലായ പ്ലേയർ ആയിരുന്നു. പോകെപ്പോകെ അർജുന്റെ ഭാഗത്ത് നിന്ന് ചില കാര്യങ്ങളിൽ വേണ്ട രീതിയിൽ പ്രതികരണം ഇല്ലാതായി. ഞാൻ ചില കാര്യങ്ങളിൽ നിന്ന് മാറി നിന്ന പോലെ അർജുൻ ചിലതിൽ തീരെ പ്രതികരിച്ച് ഞാൻ കണ്ടിട്ടില്ല. അർജുൻ ഇൻവോൾവ് ചെയ്യുന്ന കാര്യങ്ങളിൽ പ്രതികരിക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്.
അതിനപ്പുറം എവിടെയെങ്കിലും പ്രതികരിച്ചോയെന്ന് ഞാൻ അറിയില്ല. അർജുൻ ഡൗൺ ആയിരുന്നു. ഞാനിത് നേരിട്ടും പറഞ്ഞിട്ടുണ്ട്. എല്ലാവരും ഗ്രൂപ്പായാണ് അവിടെ കളിച്ച് കൊണ്ടിരുന്നത്. ഒരു ഗ്രൂപ്പുമായി ജെൽ ആയി വരുമ്പോഴേക്കും അടുത്ത ഗ്രൂപ്പിലേക്ക് പോകും. ഒരു ഗ്രൂപ്പിൽ സന്തോഷമായിരിക്കുന്നവർ മറ്റൊരു ഗ്രൂപ്പിൽ ഓപ്പോസിറ്റായി വരാം.അത് എല്ലാവർക്കും സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്. അതായിരിക്കാം അർജുനും പറ്റിപ്പോയത്. അർജുൻ വീക്കായി എന്ന് തോന്നിയ സമയത്താണ് ഞാൻ അർജുനെ നോമിനേറ്റ് ചെയ്തത്.

അങ്ങനെ പൊതുവെ ഒരു അഭിപ്രായം വന്നു. അർജുന്റെയും ശ്രീതുവിന്റെയും പേഴ്സണൽ സ്പേസിലേക്ക് ഞാൻ കയറിയിട്ടില്ല. അവർക്കിടയിൽ നല്ല ഫ്രണ്ട്ഷിപ്പുണ്ട്. അത് ശ്രീതു തന്നെ പറഞ്ഞിട്ടുണ്ട്. അത് മറ്റൊരു ലേവലിലേക്ക് കാണാൻ താൽപര്യമില്ലെന്ന് ശ്രീതു പലരോടും പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങൾ സുഹൃത്തുക്കളായിരുന്നെങ്കിലും ഈ കാര്യം ഞാൻ ചോദിച്ചിട്ടില്ല.
പക്ഷെ പലരോടും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അത് ഫ്രണ്ട്ഷിപ്പാണ്. അതിനെ അങ്ങനെ എടുത്താൽ മതി. അതിനപ്പുറത്തേക്ക് എടുക്കാൻ താൽപര്യമില്ലെന്ന്. അവിടെ പേഴ്സണൽ കംഫർട്ട് സ്പേസ് മിക്കവർക്കും ഉണ്ടായിരുന്നു. അത് പോലെയുള്ള സൗഹൃദമാണ് അർജുനും ശ്രീതുവും തമ്മിലുള്ള അടുപ്പമെന്ന് ശ്രീരേഖ അഭിപ്രായപ്പെട്ടു.
ആരാധകരെ പോലെ തന്നെ അർജുൻ-ശ്രീതു കോംബോയ്ക്ക് വിമർശകരുമുണ്ട്. ഇവർ തമ്മിൽ ഇല്ലാത്ത അടുപ്പം ഉണ്ടെന്ന് വരുത്തി തീർക്കാനാണ് പിആർ ടീമുകൾ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. സോഷ്യൽ മീഡിയയിൽ ശ്രീതുവും അർജുനും തമ്മിലുള്ള സംഭാഷണവും മറ്റും വൈറലാകാറുണ്ട്. എന്നാൽ ഇല്ലാത്ത വ്യാഖ്യാനങ്ങൾ ഇവയ്ക്ക് ആരാധകർ നൽകുന്നെന്നും വിമർശനമുണ്ട്.


Click it and Unblock the Notifications