പുറത്തിറങ്ങിയാൽ നാട് വിട്ട് പോകാനേ പറ്റൂയെന്ന് ജാസ്മിൻ; ഗബ്രി പോയ ശേഷം ജാസ്മിനിൽ കണ്ട മാറ്റം; ശ്രീരേഖ
ബിഗ് ബോസ് ആറാം സീസണിൽ ഏറ്റവും ഒടുവിൽ പുറത്തായ മത്സരാർത്ഥികളിൽ ഒരാളാണ് ശ്രീരേഖ. അഭിനേത്രിയെന്ന നിലയിൽ തന്റെ മികവ് പുറത്തെടുക്കാൻ ടാസ്കുകളിൽ ശ്രീരേഖയ്ക്ക് കഴിഞ്ഞു. അതേസമയം ഗെയിമറെന്ന നിലയിൽ ജനപ്രീതി നേടാനായില്ല. ആറാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ജാസ്മിൻ-ഗബ്രി അടുപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീരേഖയിപ്പോൾ. ജാസ്മിന് ഗബ്രിയോടുള്ള അടുപ്പത്തെക്കുറിച്ച് ചോദ്യങ്ങൾ വരാൻ കാരണമുണ്ടെന്ന് ശ്രീരേഖ പറയുന്നു. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
പറ്റിക്കുന്നത് ആരാണ്, എന്താണ് എന്നതിനെക്കുറിച്ചൊന്നും വലിയ ധാരണ എനിക്കുമില്ല. സത്യത്തിൽ കുറേക്കഴിഞ്ഞപ്പോൾ നിങ്ങൾ എന്തെങ്കിലും ആയിക്കോ, എനിക്ക് ഗെയിം കളിക്കണം എന്നായി. എന്റെ റൂമിലായിരുന്നു അവർ. അവർ തമ്മിൽ ഭയങ്കര അടുപ്പം ഉണ്ടായിരുന്നു. ഞാൻ അവരുടെ സ്പേസിൽ കയറി അന്വേഷിച്ചിട്ടില്ല. അവർ ചെറിയ കുട്ടികളല്ല. 23 വയസിന് മുകളിലുള്ളവരാണ്. എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാം. അതിന്റെ പ്രത്യാഘാതങ്ങളും അറിയാമായിരിക്കും.

എന്നെയോ ഒരാളുടെ സ്പേസിനെയോ അത് ബാധിച്ചില്ലെങ്കിൽ അതിനപ്പുറത്തോട്ട് കയറി ചോദിക്കേണ്ട എന്ന നിലപാടാണ് ഞാൻ എടുത്തത്.
അവർ ഭയങ്കര അറ്റാച്ച്ഡ് ആയിരുന്നു. ഗബ്രിയുടെ എലിമിനേഷന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞു. ഗബ്രി എപ്പോഴോ ഒരു മാല കൊടുത്തിരുന്നു. ആ മാല ചുരുട്ടിയാണ് ജാസ്മിൻ നടന്നിരുന്നത്. സാബു ചേട്ടൻ വന്നപ്പോൾ ആ മാല പിടിച്ച് വാങ്ങി ബിഗ് ബോസിൽ ഏൽപ്പിച്ചു. ചേച്ചി, അതൊന്ന് വാങ്ങിച്ച് തായോ എന്നൊക്കെ പറഞ്ഞ് ജാസ്മിൻ ഭയങ്കര കരച്ചിലായിരുന്നു.
ഞാൻ തന്നെ പോയി സാബു ചേട്ടനോട് ആ മാല കൊടുക്ക്, പാവം ഡിപ്രസ്ഡായിപ്പോയെന്ന് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിനോടും പറഞ്ഞിട്ടുണ്ട്. പക്ഷെ ഗെയിമേർസ് എന്ന നിലയിൽ ജാസ്മിനും ഗബ്രിയും പുറകോട്ട് പോയിട്ടില്ലെന്നും ശ്രീരേഖ അഭിപ്രായപ്പെട്ടു. പുറത്ത് ഹേറ്റേഴ്സ് ഉണ്ടെന്ന് ജാസ്മിന് അറിയാമെന്നും ശ്രീരേഖ പറയുന്നു. ഞാൻ വന്ന് കഴിഞ്ഞാൽ നാട് വിട്ട് പോകാനേ പറ്റൂ എന്ന ലെവലാണ്. അത് തന്നെയാണ് അവളുടെ ആത്മവിശ്വാസം. സ്വന്തം കുടുംബത്തെ നോക്കുന്നതും ജാസ്മിൻ തന്നെയാണ് എന്നാണ് ഞാൻ പറഞ്ഞ് കേട്ടിട്ടുള്ളത്.

ഗെയിമിന് വേണ്ടിയാണോ ഈ കോംബോ എന്ന് സംശയിച്ച് നോക്കുന്ന റിസ്കാണ് ജാസ്മിനും ഗബ്രിയും എടുത്തത്. അത് ധൈര്യം ഉള്ളത് കൊണ്ട് തന്നെയാണ്. പക്ഷെ ജാസ്മിന്റെ കാര്യത്തിൽ അതിശയിപ്പിച്ച കാര്യമുണ്ടെന്നും ശ്രീരേഖ പറയുന്നു. ഗബ്രി പോയത് ഇത്രയും ബാധിച്ചെങ്കിൽ അത് ഗെയിമിനെയും ബാധിക്കണം. പക്ഷെ ഇവിടെ ആൾ എത്ര ഡൗൺ ആയാലും ഒറ്റ സെക്കന്റ് കൊണ്ട് ഗെയിമിലേക്ക് വരുന്നുമുണ്ട്. റിയൽ ആയ ഒരാൾ തളർന്ന് പോയാൽ കുറച്ച് സമയം കൂടുതലെടുക്കും.
അയാൾക്ക് മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാൻ പറ്റില്ല. റിയൽ അല്ലെങ്കിൽ മാത്രമേ തിരിച്ച് റിയാലിറ്റിയിലേക്ക് വരാൻ പറ്റൂ. ഗബ്രി ഔട്ടായ ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസത്തെ എപ്പിസോഡ് ഷൂട്ട് ചെയ്യുമ്പോൾ ജാസ്മിൻ ഭയങ്കര കൂളായി വന്നു. സ്ട്രോങ്ങായി നിന്നു. അത് ഒന്നുകിൽ അവളുടെ മനക്കരുത്താകാം. ആണെങ്കിൽ അവൾ ബ്രില്യന്റാണ്. അല്ലെങ്കിൽ ജാസ്മിൻ ബ്രില്യന്റ് ഗെയിമർ ആണെന്നും ശ്രീരേഖ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications