അമ്മ പറഞ്ഞിട്ടൊന്നും ഏറ്റില്ല... അർജുനുമായുള്ള കോമ്പോ വിടാതെ ശ്രീതു, അപ്സരയും രസ്മിനും പുറത്താകും!
മോഹൻലാലിന്റെ അറുപത്തിനാലാം പിറന്നാളാണ് ഈ വരുന്ന 21ന് എന്നതുകൊണ്ടാണ് ഈ ആഴ്ചയിൽ നടക്കേണ്ടിയിരുന്ന വീക്കെന്റ് എപ്പിസോഡുകളുടെ ഷൂട്ട് മാറ്റിവെച്ചത്. മോഹൻലാൽ വരുന്ന വീക്കെന്റ് എപ്പിസോഡുകൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായിരിക്കും സംപ്രേഷണം ചെയ്യുക. ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കാനായി ഗംഭീര പരിപടികളാണ് മത്സരാർത്ഥികളും തയ്യാറാക്കിയിരിക്കുന്നത്. അതിന് മുന്നോടിയായുള്ള റിഹേഴ്സൽ തിരക്കുകളിലായിരുന്നു മത്സരാർത്ഥികൾ.
അതേസമയം കഴിഞ്ഞ ദിവസമാണ് എല്ലാ സീസണുകളിലും നടക്കാറുള്ള ഫാമിലി വീക്കിന്റെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ജാസ്മിൻ ജാഫറിന്റെയും രസ്മിൻ ഭായിയുടെയും കുടുംബാംഗങ്ങളാണ് ഏറ്റവും അവസാനം ഹൗസിലേക്ക് വന്നത്. ഇപ്പോൾ ഹൗസിൽ പതിമൂന്ന് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. അവരിൽ ഒന്നോ രണ്ടോ പേർ ചൊവ്വ, ബുധൻ ദിവസങ്ങളിലെ വീക്കെന്റ് എപ്പിസോഡിൽ പുറത്തായേക്കും.

സീസൺ ആറ് അതിന്റെ ഫിനാലെയിലേക്ക് അടുത്തിരിക്കുന്നതിനാൽ ഒന്നോ രണ്ടോ പേർ പുറത്താകാനുള്ള സാധ്യത വളരെ കൂടുതലാണ്. അപ്സരയും രസ്മിനുമാണ് വോട്ടിങിൽ വളരെ പിന്നിൽ നിൽക്കുന്ന രണ്ട് മത്സരാർത്ഥികൾ. തുടക്കത്തിൽ അപ്സരയ്ക്ക് നല്ല രീതിയിൽ ജനപിന്തുണ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പവർ റൂമിൽ കയറിയശേഷം അപ്സരയ്ക്കുള്ള ജനപിന്തുണ കുറയുകയായിരുന്നു.
താൻ ടോപ്പ് ഫൈവിൽ എത്താൻ യോഗ്യതയുള്ള മത്സരാർത്ഥിയാണെന്ന തോന്നൽ അപ്സരയ്ക്കുണ്ട്. അതുകൊണ്ട് തന്നെ പെട്ടന്നുള്ള പുറത്താകൽ അപ്സരയ്ക്കും മറ്റ് മത്സാർത്ഥികൾക്കും വലിയൊരു ഷോക്കായിരിക്കും. ഹൗസിൽ ആക്ടീവായ മത്സരാർത്ഥിയാണെങ്കിലും താരത്തിന്റെ ഗെയിം പ്ലാനിനോട് പ്രേക്ഷകർക്ക് യോജിപ്പില്ല.
അതുപോലെ കോമണർ എന്ന ലേബലിൽ ഹൗസിലേക്ക് എത്തിയ രണ്ടുപേരിൽ ഒരാളാണ് രസ്മിൻ ഭായ്. തുടക്കത്തിൽ രസ്മിൻ ഭായിയ്ക്ക് പ്രേക്ഷക പിന്തുണയുണ്ടായിരുന്നുവെങ്കിലും പിന്നീട് ജാസ്മിൻ-ഗബ്രി കോമ്പോയ്ക്ക് ഒപ്പം ചേർന്ന് നിലപാടുകൾ പറയാതെയായതോടെ രസ്മിന് വോട്ട് കുറയുകയായിരുന്നു. നിരവധി തവണ പവർ റൂമിൽ കയറാൻ അവസരം ലഭിച്ചതുകൊണ്ട് മാത്രമാണ് രസ്മിൻ നോമിനേഷനിൽ ഉൾപ്പെടാതെ രക്ഷപ്പെട്ടുപോയത്.
നോമിനേഷനിൽ ഉൾപ്പെട്ടിരുന്നുവെങ്കിൽ എഴുപത് ദിവസത്തോട് അടുപ്പിച്ച് ഹൗസിൽ നിൽക്കാൻ രസ്മിന് സാധിക്കുമായിരുന്നില്ല. ശ്രീതുവിനെ പോലെ തന്നെ സേഫ് ഗെയിം കളിക്കുന്ന മത്സരാർത്ഥിയായാണ് രസ്മിനെയും പ്രേക്ഷകർക്ക് പറയാറുള്ളത്. അതേസമയം അമ്മയുടെ ഉപദേശം ലഭിച്ചിട്ടും അർജുനുമായുള്ള കോമ്പോ ഉപേക്ഷിക്കാൻ ശ്രീതു തയ്യാറായിട്ടില്ല.

ഫാമിലി വീക്കിന്റെ ഭാഗമായി ശ്രീതുവിനെ കാണാൻ ഹൗസിലേക്ക് വന്നത് അമ്മയായിരുന്നു. താൻ ഇരുപത്തിനാല് മണിക്കൂറും ലൈവ് കാണുന്നുണ്ടെന്നും കളിച്ച് മാത്രം വോട്ട് നേടി മുന്നോട്ട് പോയാൽ മതിയെന്നുമാണ് ശ്രീതുവിനോട് അമ്മ പറഞ്ഞത്. ലൈറ്റ് ഓഫായശേഷവും പുലരുവോളം ഇരുന്നുള്ള സംസാരം ഒഴിവാക്കണമെന്നും ശ്രീതുവിനോട് അമ്മ പറഞ്ഞിരുന്നു.
അർജുൻ-ശ്രീതു കോമ്പോ സോഷ്യൽമീഡിയയിലും വീട്ടിലും ആഘോഷിക്കപ്പെടുന്നതിനോട് ശ്രീതുവിന്റെ അമ്മയ്ക്ക് എതിർപ്പാണ്. ശ്രീതുവിന് വോട്ട് ലഭിക്കുന്നതുപോലും അർജുനുമായുള്ള കോമ്പോയുടെ പേരിൽ മാത്രമാണ്. ഹൗസിൽ വന്നപ്പോൾ അർജുനോട് ശ്രീതുവിന്റെ അമ്മ അകലം പാലിച്ചിരുന്നു. അർജുനെ കുറിച്ച് ശ്രീതു പറയാൻ തുടങ്ങുമ്പോഴും അമ്മ അതിന് ചെവി കൊടുത്തിരുന്നില്ല.
അമ്മ വന്ന് പോയശേഷം ശ്രീതു അകലം പാലിക്കുന്നുണ്ടെന്ന് അർജുനും മനസിലായിരുന്നു. രണ്ട് ദിവസം അർജുനോട് അകലം പാലിച്ചുവെങ്കിലും ഇപ്പോൾ വീണ്ടും അർജുനുമായി സൗഹൃദം ആരംഭിച്ചിട്ടുണ്ട് ശ്രീതു. ഇരുവരും ഒരുമിച്ച് മോഹൻലാലിന്റെ പിറന്നാളിന് ഡാൻസ് അവതരിപ്പിക്കാൻ പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോയും വൈറലാണ്.
അർജുനൊപ്പം നിന്നാൽ മാത്രമെ വോട്ട് ലഭിക്കൂവെന്നുള്ളത് ശ്രീതുവിനും മനസിലായ മട്ടാണ്. അർജുനുമായുള്ള കോമ്പോയ്ക്ക് പ്രേക്ഷക പിന്തുണ ഇല്ലായിരുന്നുവെങ്കിൽ വളരെ നേരത്തെ തന്നെ ശ്രീതു പുറത്താകുമായിരുന്നു. ഇമേജ് കോൺഷ്യസാണ് എന്നുള്ളതുകൊണ്ട് തന്നെ പല പ്രശ്നങ്ങളിലും ഇടപെടാൻ ശ്രീതു തയ്യാറാവാറില്ല.


Click it and Unblock the Notifications











