'കയ്യിൽ ഉമ്മവെച്ചതും കടിച്ചതുമായ സംഭവം, ഇനി എന്നെ വെച്ച് ഡെമോ ചെയ്യരുത്...'; സിബിന് താക്കീതുമായി ശ്രീതു!

ബിഗ് ബോസ് മലയാളത്തിലേക്ക് പുതുതായി വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ആറ് മത്സരാര്‍ഥികളാണ് കഴിഞ്ഞ ആഴ്ചയിൽ എത്തിയത്. അതിൽ വന്ന ദിവസം മുതൽ ഇതുവരെയും ​പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ​ഗെയിം കളിക്കുന്ന ഒരു മത്സരാർത്ഥിയാണ് ഡിജെ സിബിൻ ബെഞ്ചമിൻ. വൈൽ‌ഡ് കാർ‌ഡായി സിബിൻ എത്തുന്നുവെന്നുള്ള റിപ്പോർ‌ട്ടുകൾ വന്നപ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.

എന്നാൽ ഹൗസിൽ കയറിയശേഷം കുത്തേണ്ട വരെ കുത്തിയും വലിച്ച് കീറേണ്ട മുഖം മൂടികൾ വലിച്ച് കീറിയും മൈന്റ് ​ഗെയിം കളിച്ചും സിബിൻ മികച്ച പ്രകടനമാണ് നടത്തുന്നത്. ബിഗ് ബോസ് ഹൗസില്‍ തമാശകളും എന്റർടെയ്ൻമെന്റും കുറവാണെന്ന് തുടക്കത്തിൽ‌ തന്നെ സിബിൻ പറഞ്ഞിരുന്നു. ഇപ്പോൾ ഹൗസിലെ ഓൾ റൗണ്ടർ എന്ന രീതിയിലേക്ക് സിബിൻ മാറി കഴിഞ്ഞു.

Sibin Sreethu norah

ഹൗസിൽ വന്ന ശേഷം ഇതുവരെ കിട്ടിയ ടാസ്ക്കുകളിൽ എല്ലാം മികച്ച പ്രകടനമാണ് സിബിൻ‌ കാഴ്ചവെച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ശ്രീതുവും സിബിനും തമ്മിൽ നടന്നൊരു സംസാരം ചർച്ചയാവുകയാണ്. വിഷു സ്പെഷ്യൽ വീക്കെന്റ് എപ്പിസോഡിൽ ​ഗബ്രി-ജാസ്മിൻ കോമ്പോയെ കുറിച്ചുള്ള അഭിപ്രായം മോഹൻലാൽ‌ ചോദിച്ചപ്പോൾ സിബിൻ മറുപടി പറഞ്ഞിരുന്നു. ​

ജാസ്മിന്റെ കയ്യിൽ ഉമ്മ വെക്കുന്നതായി കാണിച്ച് പ്രേക്ഷകരെ ​ഗബ്രി തെറ്റിദ്ധരിപ്പിക്കാറുണ്ടെന്നാണ് സിബിൻ പറഞ്ഞത്. മാത്രമല്ല ​ഗബ്രി എങ്ങനെയാണ് ജാസ്മിന്റെ കയ്യിൽ ഉമ്മവെക്കുന്നതെന്ന് ശ്രീതുവിന്റെ കൈ പിടിച്ച് സിബിൻ ഡെമോ കാണിക്കുകയും ചെയ്തിരുന്നു. പെട്ടന്ന് സിബിൻ കയ്യിൽ പിടിച്ച് ഉമ്മ വെക്കുന്ന ഡെമോ കാണിച്ചപ്പോൾ എന്താണ് നടക്കുന്നതെന്ന് അറിയാതെ ശ്രീതുവും ഷോക്കായി.

പക്ഷെ ആ സമയത്ത് അതേ കുറിച്ച് അധികം സംസാരിച്ച് വഷളാക്കാൻ ശ്രീതു നിന്നില്ല. എന്നാൽ വീണ്ടും ശ്രീതുവിന്റെയും നോറയുടെയും കയ്യിൽ സിബിൻ അവർക്ക് കംഫേർട്ടബിൾ അല്ലാത്ത രീതിയിൽ പിടിച്ചുവത്രെ. നോറയുടെ കയ്യിൽ സിബിൻ കടിച്ചുവെന്നൊക്കെയാണ് ബി​ഗ് ബോസ് ​ഗ്രൂപ്പുകളിൽ‌ നടക്കുന്ന ചർച്ചകൾ. ഇപ്പോഴിതാ ഡെമോ പീസായി തന്നെ ഇനി ഉപയോ​ഗിക്കരുതെന്ന് സിബിനോട് പറയുകയാണ് ശ്രീതു. നോറയും ഇതേകാര്യം സിബിനോട് പറഞ്ഞു.

നോറയോട് ഉടൻ തന്നെ സിബിൻ മാപ്പ് പറയുകയും ചെയ്തു. എന്റെ നേച്ചർ അങ്ങനെയാണ്. വീട്ടിൽ ഞാൻ പെങ്ങമ്മാരോടെല്ലാം ഇങ്ങനെയാണ് പെരുമാറുന്നത്. ഇനി നിന്റെ കംഫേർട്ട് സ്പേസിലേക്ക് ഇനി ഞാൻ ഒരിക്കലും കടന്ന് കയറില്ല എന്നാണ് നോറയോട് സിബിൻ പറഞ്ഞത്. ശേഷം ശ്രീതു അർജുനും ശരണ്യയുമായി ചർച്ച നടത്തിയശേഷമാണ് സിബിനുമായി സംസാരിക്കാൻ എത്തിയത്.

Sibin Sreethu norah

എല്ലാത്തിനും എന്റെ കൈപിടിച്ച് എന്നെ ഡെമോ പീസ് പോലെ ഉപയോ​ഗിക്കുന്നതായി എനിക്ക് തോന്നി. പെട്ടന്ന് എനിക്ക് അത് ഒരുമാതിരിയായി. സിബിൻ ചേട്ടൻ ഇന്റൻഷൻ ബാഡായിരിക്കില്ലെന്ന് എനിക്ക് അറിയാമെന്നാണ് ശ്രീതു സിബിനോട് പറഞ്ഞത്. നിങ്ങളുടെ പ്രശ്നം ഇത് വെളിയിൽ എങ്ങനെ പോകും എന്നതാണോ?. വീട്ടിൽ ചേട്ടനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ നിങ്ങൾ എങ്ങനെ റിയാക്ട് ചെയ്യും.

ഇപ്പോൾ നീ ആയിരുന്നു കൂടെയുണ്ടായിരുന്നത് അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അല്ലാതെ ഇന്റൻഷണലി ചെയ്തത് അല്ല മോളെ. ഇനി ഒരിക്കലും ഇങ്ങനെയുണ്ടാകില്ല. ഡെമോ പീസായി ഉപയോ​ഗിച്ചുവെന്ന് വിചാരിക്കല്ലേ... എന്നാണ് ശ്രീതുവിന് മറുപടിയായി സിബിൻ പറഞ്ഞത്. വീഡിയോ വൈറലായതോടെ ശ്രീതുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

ശ്രീതു സിബിനോട് ഇത് പറഞ്ഞത് നന്നായി. പക്ഷെ അർജുന്റേയും ശരണ്യയുടേയും വാക്ക് കേട്ടിട്ട് അല്ലായിരുന്നു പറയേണ്ടിയിരുന്നത്. ശ്രീതു ഇപ്പോഴേ പറഞ്ഞത് നന്നായി.... എല്ലാവരുമായി ഒരുപോലെ ഇടപെഴുകാൻ പറ്റില്ലെന്ന കാര്യം ആദ്യമേ മനസിലായാൽ പിന്നെ അത് ശ്രദ്ദിച്ച് കളിച്ചോളും എന്നെല്ലാമാണ് കമന്റുകൾ വരുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X