രതീഷ് തന്നെ കെട്ടിപ്പിടിച്ചത് ഇഷ്ടപ്പെട്ടില്ല! അത് സെക്ഷ്യൂല്‍ ഹരാസ്‌മെന്റാണ്, ബിഗ് ബോസിൽ സുരേഷിന്റെ ആരോപണം
സാധാരണയില്‍ നിന്നും വ്യത്യസ്തമായി ബിഗ് ബോസ് മലയാളം ആറാം സീസണ്‍ തുടക്കം മുതല്‍ വലിയ ചര്‍ച്ചയാവുകയാണ്. മത്സരാര്‍ഥികളെല്ലാവരും അവരുടെ ഗെയിം പ്ലാനുകള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്തെടുക്കാന്‍ തുടങ്ങി എന്നതാണ് ശ്രദ്ധേയമായ കാര്യം. അതേ സമയം സെക്ഷ്യൂലി ഹരാസ് ചെയ്തുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്.
രതീഷ് കുമാറിനെതിരെയാണ് ഈ ആരോപണം വന്നത്. സഹമത്സരാര്‍ഥി ജാന്‍മണി തന്നെ കെട്ടിപ്പിടിച്ചത് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് വലിയ പ്രശ്‌നമുണ്ടാക്കിയ ആളാണ് രതീഷ്. ഇതിന്റെ പേരില്‍ ജാന്‍മണി അദ്ദേഹത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ നേരെ തിരിച്ച് രതീഷ് സഹമത്സരാര്‍ഥിയും നടനുമായ സുരേഷിനോടും സമാനമായ രീതിയില്‍ പെരുമാറിയിരിക്കുകയാണ്.

തന്റെ ശരീരത്തില്‍ വളരെ മോശമായ രീതിയില്‍ രതീഷ് കെട്ടിപ്പിടിച്ചുവെന്നും ഒന്നിലധികം തവണ സ്പര്‍ശിച്ചു എന്ന ആരോപണവുമായിട്ടാണ് സുരേഷ് വന്നത്. ഈ വിഷയത്തില്‍ ഇരുവരും പരസ്പരം സംസാരിച്ചെങ്കിലും മറ്റാരുടെയോ വാക്ക് കേട്ടിട്ടാണ് സുരേഷ് ഇങ്ങനെ പറയുന്നതെന്നാണ് രതീഷ് ആരോപിച്ചത്. പിന്നീട് വീട്ടിലെ എല്ലാവരുടെയും മുന്നില്‍ വച്ചും ഈ വിഷയത്തില്‍ സംസാരിക്കുകയുണ്ടായി.
ഷോ യുടെ നിയമാവലിയില്‍ മത്സരാര്‍ഥികള്‍ തമ്മില്‍ ശരീരത്ത് തൊടുന്നതും സെക്ഷ്യൂല്‍ ഹരാസ് നടത്തുന്നതുമൊക്കെ എതിരാണെന്ന് പറയുന്നുണ്ട്. ഇന്നലെ മുതല്‍ തനിക്ക് കുറച്ച് ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്െക ഉണ്ടായിട്ടുണ്ട്. എന്റെ ശരീരത്തില്‍ അനാവശ്യമായി മറ്റൊരാള്‍ തൊടുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അതിലെനിക്ക് രതീഷിനോട് ദേഷ്യമുണ്ട്. ഇപ്പോഴും മനസില്‍ കൊണ്ട് നടക്കുകയാണ്.
വേറൊരാള്‍ പറഞ്ഞിട്ടാണ് ഞാനിത് പറയുന്നതെന്നാണ് അയാള്‍ പറയുന്നത്. അതിനര്‍ഥം എന്റെ വ്യക്തിപരമായ അഭിപ്രായത്തെ അദ്ദേഹത്തിന് ബഹുമാനമില്ലെന്നാണ്. ഈ വീട്ടിലുള്ള എന്റെ കംഫര്‍ട്ട് ലെവല്‍ പോയിരിക്കുകയാണ്. അത് വ്യക്തമാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നും സുരേഷ് പറയുന്നു.

ഇതോടെ രതീഷ് ഇടയില്‍ കയറി സംസാരിക്കുകയാണ്. സംസാരിച്ച് തീരുന്നതിന് മുന്‍പ് ഇടയില്‍ കയറിയതിന് പ്രകോപിതനായ സുരേഷ് രൂക്ഷമായ രീതിയില്‍ രതീഷിനെതിരെ പ്രതികരിച്ചു. ഇതോടെ രതീഷും ചൂടായി. പ്രായം വിചാരിച്ച് മിണ്ടാതിരിക്കാമെന്ന് പറഞ്ഞതോടെയാണ് 'ഇന്നലെ തനിക്ക് സംഭവിച്ചത് സെക്ഷ്യൂല്‍ ഹരാസ്‌മെന്റ് ആണന്നും ഇയാളെ ഇപ്പോള്‍ തന്നെ പുറത്താക്കണമെന്നാണ് താന്‍ പറയുന്നത്. ഇയാളുടെ കൂടെ ഈ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ ഞാനും തയ്യാറാണെന്നും' സുരേഷ് പറഞ്ഞു.
ഒരു മണിക്കൂര്‍ രതീഷ് സംസാരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് പവര്‍ ടീം ശിക്ഷ നല്‍കിയിരുന്നു. ഇതിനിടയിലാണ് അദ്ദേഹം സംസാരിച്ചത്. ഇതോടെ പവര്‍ ടീമും രംഗത്ത് വന്നു. രതീഷ് ഇനിയും സംസാരിക്കുകയാണെങ്കില്‍ ഇവിടെ നിന്നും മാറ്റി നിര്‍ത്തുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ താന്‍ ഈ ഷോ യില്‍ നിന്ന് തന്നെ പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് രതീഷ് ഇറങ്ങി പോവുകയായിരുന്നു.


Click it and Unblock the Notifications