ഗെയിമാണെന്ന് അറിഞ്ഞിട്ടല്ലേ പോയത്, പിന്നെന്തിനാണ് ഇതൊക്കെ പറയുന്നത്; സീക്രട്ട് ഏജന്റിനെ ട്രോളി ഭാര്യ

ബിഗ് ബോസ് സീസണ്‍ 6 വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് സായ് കൃഷ്ണ ബിഗ് ബോസിലേക്ക് എത്തിയത്. എന്നാല്‍ വന്ന സമയം മുതല്‍ പുറത്തുനിന്നുള്ള കാര്യങ്ങള്‍ സായ് കൃഷ്ണ ബിഗ് ബോസ് ഹൗസിനകത്ത് പറയുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.കഴിഞ്ഞ ദിവസം വീണ്ടും ഇത്തരത്തില്‍ പുറത്തുനിന്നുള്ള കാര്യങ്ങള്‍ സായ് പറഞ്ഞപ്പോഴാണ് സായ് കൃഷ്ണയെ പേരെടുത്ത് വിളിച്ച് ബിഗ് ബോസ് വാണിംഗ് നല്‍കിയത്.

എന്നാല്‍ ഈ സംഭവത്തില്‍ സായിയെ ട്രോളി സായ് കൃഷ്ണയുടെ ഭാര്യ സ്‌നേഹ തന്നെ സീക്രട്ട് ഏജന്റിന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരുന്നു. സായ് കൃഷ്ണ അവിടെ എന്താണ് കളിക്കുന്നതെന്നാണ് സ്‌നേഹ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സായിയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്നും ഇതൊരു ഗെയിമാണെന്ന ബോധത്തോടെ സംസാരിക്കുകയാണ് വേണ്ടതെന്നും സ്‌നേഹ പറയുന്നു.

sai krishna

സ്‌നേഹ തന്നെ സായിയുടെ ഗെയിം പ്ലാനിനെ വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. എന്തിനാണ് ഇത്തരത്തില്‍ പുറത്തുനിന്നുള്ള കാര്യങ്ങള്‍ അവിടെ പോയി പറയുന്നതെന്നും സ്‌നേഹ ചോദിക്കുന്നുണ്ട് വീഡിയോയില്‍. ഇന്ന് പുതിയ കോംബോ പൊട്ടിമുളച്ചുവന്നിട്ടുണ്ടെന്നാണ് സായ് കൃഷ്ണയുടെ ഭാര്യ സ്‌നേഹ പറയുന്നത്. ഇന്നത്തെ കോംബോ മൂന്ന് പേരാണ്. ജാസ്മിന്‍- ഗബ്രി- സായ് കൃഷ്ണ. നല്ല പേരല്ലേ, കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നും സ്‌നേഹ പറയുന്നു.

സായിയുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ല. ഗെയിം പ്ലാന്‍ ആവാം. അല്ലാതെയാവാം. സായിക്കെന്ത് പറ്റിയെന്ന് അറിയില്ല. രാവിലെ അന്‍സിബയും അപ്‌സരയും തമ്മിലുള്ള പ്രശ്‌നം കഴിഞ്ഞിട്ട് ഏറ്റവും വലിയ സംഭവം ഉണ്ടായത് എന്റെ ഭര്‍ത്താവ് സായിക്കാണ്. മൊയേ മൊയേ...അവസ്ഥ ഉണ്ടായത് തന്റെ ഭര്‍ത്താവ് സായിക്കാണെന്ന് ഭാര്യ പറയുന്നു.

സായിക്ക് ലാസ്റ്റ് വാണിംഗ് കിട്ടിയിരിക്കുകയാണ്. ബിഗ്‌ബോസിന് തന്നെ ദേഷ്യം വന്നിട്ടുണ്ടാകും. എന്താണ് സായി അവിടെ ചെയ്യുന്നത്. പുറത്തുള്ള കാര്യങ്ങള്‍ അകത്ത് പറയണം എന്ന് വല്ല നിര്‍ബന്ധവുമുണ്ടോ? ഇതൊരു ഗെയിമാണെന്ന് അറിഞ്ഞിട്ടല്ലേ സായി പോയിരിക്കുന്നത്. പിന്നെ എന്തിനാണ് പുറത്തുള്ള കാര്യങ്ങള്‍ സായി എല്ലാവരോടും പറഞ്ഞത്?

നോറയോടും ജാസ്മിനോടും ഒക്കെ ഇത് പറഞ്ഞു. ജാസ്മിനൊക്കെ പുറത്തു നടക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള ഒരു ത്വരയുണ്ടാകും. പക്ഷെ സായി ഇതൊക്കെ എന്തിനാണ് പോയി പറയുന്നത്?

ബിഗ്‌ബോസിന്റെ ലാസ്റ്റ് വാണിംഗ് കിട്ടിയിട്ടുണ്ട്. എന്തായാലും ഉറപ്പാണ് ലാലേട്ടന്‍ ഇന്ന് പൊരിക്കും. അങ്ങനെ എങ്കിലും സായി ഈ പറച്ചില്‍ ഒന്ന് നിര്‍ത്തിയാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ബിഗ് ബോസ് ഇങ്ങോട്ട് പെട്ടിയും കൊടുത്തയച്ച് വിടും. അതിനേക്കാള്‍ നല്ലത് മിണ്ടാതിരുന്ന് അടിപൊളിയായി ഗെയിം കളിക്കുകയാണ്.

sai krishna

എല്ലാരുടെയും ധാരണ സായി പോകുന്നു, ഗബ്രിയോടും ജാസ്മിനോടും അടിയുണ്ടാക്കി തെറ്റിക്കുന്നു എന്നൊക്കെയാണ്. അവരെ തെറ്റിക്കുന്നവര്‍ക്ക് പുറത്ത് നല്ല ഫാന്‍സ് ആണ്. ബിഗ് ബോസ് വാണിംഗ് കൊടുത്ത സമയത്ത് എന്തിനാണ് പണിഷ്‌മെന്റ് എന്നാണ് ജാസ്മിന്‍ ചോദിച്ചത്. ജാസ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതും ഗെയിം പ്ലാന്‍ ആകാം എന്നും സായ് കൃഷ്ണയുടെ ഭാര്യ പറയുന്നു.

സായ് കുറേ സ്പീഡ് അപ് ആവാനുണ്ട്. കുറെ ചിന്തിച്ച് ചെയ്യേണ്ട കാര്യമൊന്നുമില്ല. സായി കളി പുറത്തു നിന്ന് കണ്ട ആളാണ്. ജാസ്മിനും ഗബ്രിക്കും എതിരെ തിരിഞ്ഞു കഴിഞ്ഞാല്‍ സ്വാഭാവികമായും ആരാധകര്‍ കൂടുമെന്നും സ്‌നേഹ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X