ഏറ്റവും വലിയ മത്സരാര്‍ത്ഥി, ജാസ്മിനെ മാത്രം ഫോക്കസ് ചെയ്യുന്നതിന് കാരണമുണ്ട്; കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ മുന്‍ മത്സരാര്‍ത്ഥികളായിരുന്ന സാബുമോനും ശ്വേത മേനോനും കൂടി എത്തിയതോടെ മത്സരത്തിന്റെ ഗതി തന്നെ മാറിയിരിക്കുകയാണ്. ബിഗ് ബോസില്‍ ഹോട്ടല്‍ ടാസ്‌ക് നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ടാസ്‌കില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ജാസ്മിന്റെ പേര് തന്നെയാണ്.
ജാസ്മിനെ വൃത്തി പഠിപ്പിക്കാനും ജാസ്മിനെ ദേഷ്യം കണ്‍ട്രോള്‍ ചെയ്യിക്കാനുമൊക്കെ സാബുമോനും ശ്വേത മേനോനും അടക്കമുള്ളവര്‍ ഉപദേശിക്കുന്നുണ്ടായിരുന്നു. നിലവില്‍ ബിഗ് ബോസില്‍ ഗബ്രി പോയപ്പോള്‍ മുതല്‍ ഒറ്റയ്ക്കാണ് ജാസ്മിന്‍. ഗബ്രി പോയതിന്റെ വിഷമത്തിലായിരുന്നു പലപ്പോഴും ജാസ്മിന്‍. ഇതിനെതിരെയും ബിബി അംഗങ്ങള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ജാസ്മിന്‍ ഒരു നല്ല ഗെയിമര്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇപ്പോഴിതാ ജാസ്മിനെ ബിഗ് ബോസ് ഹൗസില്‍ എന്തിനും ഏതിനും ജാസ്മിനെ കുറ്റപ്പെടുത്തുകയാണ് എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. ജാസ്മിന് ഇപ്പോള്‍ വോട്ടുകളും പിന്‍ബലവും കൂടി വരുന്നുണ്ട്. അത് ഇനിയും കൂടുമെന്നും ബിഗ് ബോസില്‍ പോയിട്ട് നല്ല പേര് മാത്രം കിട്ടിയ ഏതെങ്കിലും മത്സരാര്‍ത്ഥി ഉണ്ടോ എന്നും പോസ്റ്റില്‍ ചോദിക്കുന്നു.
'ജാസ്മിനെ ഒരുപാട് ഇഷ്ടമാണ്... ജാസ്മിന് വേണ്ടി സപ്പോര്‍ട്ടും ചെയ്യുന്നു. കാരണം ഞാന്‍ മനസ്സിലാക്കിയ ജാസ്മിന്‍ ജനുവിന്‍ ആണ്..... ഒന്നും ഒളിച്ചുവെച്ച് സംസാരിക്കാറില്ല. പലരും ഗെയിമിനെ ഗെയിം ആയി കാണുന്നില്ല.... മലയാളികള്‍ക്ക് ഉള്ള ഒരു പ്രശ്‌നം ഒരാളുടെ വളര്‍ച്ചയില്‍ വലിയ ആസൂയയാണ്. പരദൂഷണം ഏഷണി കുശുമ്പ് എന്തെങ്കിലും പറഞ്ഞു ഒരാളുടെ വളര്‍ച്ച തടസ്സപ്പെടുത്തുക അവനെ ഉയരത്തില്‍ നിന്ന് തള്ളി താഴെ ഇടുക,' പോസ്റ്റില്‍ പറയുന്നു.
ബിഗ് ബോസില്‍ ജാസ്മിനെ ട്രോള്‍ ചെയ്യുന്ന കാരണം എന്താണ് ഹൈജീന്‍. അത് ശരി തന്നെ ഞാന്‍ സമ്മതിച്ചു തരുന്നു... ചായയുടെ കേസ് ആണെങ്കില്‍ ജിന്റോ കുടിക്കുന്ന വെള്ളം ബാത്‌റൂമില്‍ കൊണ്ടുപോയി അത് ജിന്റോ തന്നെ കുടിക്കുന്നു അങ്ങനെ കരുതിയാലും മതി ജാസ്മിന്‍ തുമ്മിയ ചായ ജാസ്മിന്‍ തന്നെ കുടിക്കുന്നു....
ജാസ്മിന്റെ കാലിലെ നഖം ജാസ്മിന്‍ തന്നെ കടിക്കുന്നു. എന്നാല്‍ ഇതിനൊക്കെ പ്രതിഷേധം പ്രകടിപ്പിക്കുന്നത് ആരാണ്... എവിടെയോ ഇരുന്ന് ടിവി കാണുന്ന മധ്യവയസ്‌കര്‍. ബാത്‌റൂമില്‍ ചെരുപ്പ് ഇടാതെ കയറി ആ കാലുകള്‍ കൊണ്ട് സോഫയില്‍ ഇരിക്കുന്നു. അത് ഗബ്രിയും നോറെയും അങ്ങനെ തന്നെ..
ഒരാള്‍ ഒരുതവണ കള്ളനായാല്‍ എല്ലാ കുറ്റവും അയാളുടെ തലയില്‍ ആവും എന്നത് പറഞ്ഞതുപോലെ ഹൈജിന്റെ വിഷയം ജാസ്മിന്റെ തലയിലാണ്. എന്നാല്‍ ഇതുകൊണ്ട് ജാസ്മിന്‍ ഒരു നല്ല മത്സരര്‍ഥി അല്ലാതെ ആവുമോ? ഒരിക്കലും ഇല്ല. ഈ കാരണങ്ങള്‍ പറഞ്ഞ് ജാസ്മിനെ ബിഗ്‌ബോസില്‍ നിന്ന് പുറത്താക്കണം എന്ന് പറയുന്നവരുടെ ഉള്ളിലിരിപ്പ് എന്താണ് വെറും അസൂയ തന്നെ..
കാരണം ഗള്‍ഫില്‍ പോയി 10 വര്‍ഷം പണിയെടുക്കുന്നവര്‍ക്ക് ഈ ബിഗ് ബോസില്‍ വന്ന് അവള്‍ സമ്പാദിക്കുന്ന തുക കിട്ടത്തില്ല... അതും ഇരുപത്തിമൂന്നാം വയസ്സില്‍. പ്രബുദ്ധ മലയാളികള്‍ക്ക് അസൂയപ്പെടാന്‍ ഇതിനേക്കാള്‍ വലിയ കാരണം എന്തെങ്കിലും വേണോ. ഒരു വീട്ടമ്മയുടെ കമന്റ് ആണ് പ്രശസ്തം...
ഞാന്‍ ഒരിക്കലും ജാസ്മിനെ വോട്ട് ചെയ്തില്ല എന്റെയും എന്റെ കുടുംബത്തെയും വോട്ട് ജിന്റോക്കാണ്. ജാസ്മിന് വോട്ട് ചെയ്യാതിരിക്കാന്‍ ഉള്ള കാരണം അവള്‍ക്ക് 3 കാമുകന്മാര്‍ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്‌ബോസില്‍ വന്ന ഗബ്രിയുമായി ഇഷ്ടത്തിലായി... അവര്‍ക്കും 2 പെണ്മക്കള്‍ ഉണ്ട്. അവന്‍ സ്‌കൂളിലാണ് പഠിക്കുന്നത്. ഇതുപോലെ ഒരു സ്വഭാവമുള്ള സ്ത്രീയെ അവര്‍ കണ്ടു പഠിക്കരുത് പറയുന്നത് കേട്ടാല്‍ തോന്നും അവരുടെ മക്കള്‍ പുരുഷന്മാര്‍ ഇല്ലാത രാജ്യത്തെ സ്‌കൂളില്‍ ആണ് പഠിക്കുന്നത്.

ഇവിടെയുള്ള എല്ലാ പ്രമുഖന്മാരും ചുരുങ്ങിയത് മൂന്ന് നാല് ലൈന്‍ പൊട്ടിയിട്ടുള്ള വരാണ് കമന്റ് ഇടുന്നവര്‍ അടക്കം. എന്തുകൊണ്ട് ജാസ്മിനെ മാത്രം അത് പറഞ്ഞു ഫോക്കസ് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ബിഗ് ബോസ്സ് സീസണ്‍ 6 ലെ ഏറ്റവും വലിയ മത്സരാര്‍ത്ഥികളില്‍ ഒന്നാണ് ജാസ്മിന്‍...
പോലെ നെഗറ്റീവ് ട്രോളുകള്‍ പലതും ഉണ്ടാവും എന്ന് പറഞ്ഞിട്ട് തന്നെയാണ് എല്ലാവരും ബിഗ് ബോസില്‍ പോകുന്നത്. ബിഗ്‌ബോസില്‍ പോയിട്ട് നല്ല പേരുമാത്രം ലഭിച്ച ഏതെങ്കിലും മത്സര്‍ഥി ഉണ്ടോ...? സര്‍വൈവ് ചെയ്യണം അതുകൊണ്ടാണ് അവര്‍ക്ക് ഇത്രയും അധികം ശമ്പളം കൊടുത്ത് കോണ്‍ടസ്റ്റ് പങ്കെടുക്കുന്നത്. മത്സരത്തെ മത്സരമായി മാത്രം കാണാന്‍ ശ്രമിക്കുക എന്നും പോസ്റ്റില്‍ പറയുന്നു.


Click it and Unblock the Notifications