പഠിച്ച് വന്നവരെ പൊളിച്ചടുക്കി ബിഗ് ബോസ്! പവര്‍ ടീം കൊണ്ട് വന്ന് കളി മാറ്റിപ്പിടിച്ച് പുതിയ സീസണ്‍
വീണ്ടും ബിഗ് ബോസ് തരംഗമായി കൊണ്ടിരിക്കുകയാണ്. പത്തൊന്‍പത് മത്സരാര്‍ഥികളുമായിട്ടാണ് ഇത്തവണ ഷോ എത്തിയിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരാണെന്ന കാര്യം ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ മനസിലാക്കി. എന്നാല്‍ പഠിച്ച് വന്ന കളിയൊന്നും ഇത്തവണ ബിഗ് ബോസില്‍ നടക്കില്ല.
എങ്ങനെയും വിജയിക്കണമെന്ന ലക്ഷ്യത്തോടെ എത്തിയ മത്സരാര്‍ഥികളെ കാത്തിരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചില നിയന്ത്രണങ്ങളാണ്. അതില്‍ പ്രധാനം പവര്‍ റൂം ആണ്. ക്യാപ്റ്റനും അദ്ദേഹം തിരഞ്ഞെടുത്ത കുറച്ച് പേരുമാണ് പവര്‍ ഹൗസിലേക്ക് പോയിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇതിന്റെ പവര്‍ എന്താണെന്ന് വിശദമായി വായിക്കാം...

കഴിഞ്ഞ സീസണ്‍ പോലെയല്ല ബിഗ് ബോസ് സീസണ്‍ 6. ഇത്തവണ ബിഗ് ബോസ് വീട്ടില്‍ 4 മുറികളാണ് ഉള്ളത്. 3 മുറികള്‍ കഷ്ടപ്പാടിനേയും ദുരിതത്തേയും സൂചിപ്പിക്കുന്നതാണ്. വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമായിരിക്കും അതില്‍ ഉണ്ടായിരിക്കുക. എന്നാല്‍, നാലാമത്തെ മുറി ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
വളരെ വിശാലമായ സൗകര്യത്തോട് കൂടിയതാണ് 4-ാംമത്തെ മുറി. ഇതാണ് പവര്‍ റൂം. പവര്‍ റൂമില്‍ എത്തിപ്പെടുന്നവരാണ് പവര്‍ ടീം. ആദ്യം ക്യാപ്റ്റനെ തിരഞ്ഞെടുക്കും. ക്യാപ്റ്റനാണ് ആദ്യത്തെ പവര്‍ ടീമിനെ തിരഞ്ഞെടുക്കുക. ഇത്തവണ അര്‍ജുന്‍ ശ്യാം ആദ്യത്തെ ക്യാപ്റ്റനായി. അദ്ദേഹം പവര്‍ ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ക്യാപ്റ്റനും തിരഞ്ഞെടുത്ത പവര്‍ ടീമും ചേര്‍ന്നാണ് മറ്റ് മുറികളില്‍ ആരെല്ലാം താമസിക്കണം എന്ന് തീരുമാനിക്കുന്നത്. പവര്‍ ടീമിന് ക്യാപ്റ്റന്‍ ഒരു ബാഡ്ജ് നല്‍കുന്നതാണ്. പവര്‍ ടീമിന് ഒട്ടനവധി അധികാരങ്ങള്‍ ഉണ്ടായിരിക്കും. പവര്‍ റൂമിലുള്ളവരെ മറ്റ് ടീമാംഗങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യാന്‍ സാധിക്കുന്നതല്ല.
പവര്‍ ടീമിന് മറ്റുള്ളവരില്‍ നിന്നും ഒരാളെ എവിക്ഷന്‍ പ്രക്രിയയിലേയ്ക്ക് നേരിട്ട് നോമിനേറ്റ് ചെയ്യാന്‍ സാധിക്കും. ജയിലിലേക്ക് പോകേണ്ട ഒരാളെ തിരഞ്ഞെടുക്കുന്നത് പവര്‍ ടീം ആയിരിക്കും. പവര്‍ ഹൗസിലുള്ള ആരേയും ജയിലിലേക്ക് അയക്കാന്‍ പാടില്ല.
മറ്റ് ടീമുകള്‍ക്ക് വേണ്ടിയുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതും പവര്‍ ടീം ആയിരിക്കും. ബിഗ് ബോസ് ഹൗസില്‍ എന്ത് പാചകം ചെയ്യണമെന്ന് ഇവര്‍ക്ക് നിശ്ചയിക്കാം. കിച്ചണ്‍ കബോഡിന്റെ താക്കോല്‍ പവര്‍ ടീമിന്റെ കയ്യില്‍ ആയിരിക്കും. പവര്‍ ടീമിന്റെ അനുവാദമില്ലാതെ മറ്റ് ടീം അംഗങ്ങള്‍ക്ക് സാധനങ്ങള്‍ എടുക്കാന്‍ പാടുള്ളതല്ല.

പവര്‍ ടീമിലെ അംഗങ്ങള്‍ക്ക് പവര്‍ മണി ലഭിക്കും. ബിഗ് ബോസ് ഹൗസില്‍ നല്ല പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നവര്‍ക്ക് ഉപഹാരമായി പവര്‍ മണി, പവര്‍ ടീമിന് നല്‍കാം. ഉദാഹരണത്തിന്, നല്ല ആഹാരം ഉണ്ടാക്കുന്നവര്‍, വീട് നല്ല വൃത്തിയില്‍ കൊണ്ട് നടക്കുന്നവര്‍, നല്ല പെരുമാറ്റം കാഴ്ച്ചവെയ്ക്കുന്നവര്‍ എന്നിങ്ങനെ നല്ല പ്രവര്‍ത്തനം കാഴിച്ചവെക്കുന്നവര്‍ക്ക് പവര്‍ മണി നല്‍കാം...
ഇത്തരത്തില്‍ പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങളും പുതുമയുമാണ് ഇത്തവണ ബിഗ് ബോസിലുള്ളത്. ആദ്യ ദിവസം തന്നെ പരസ്പരം വഴക്കുണ്ടാക്കാനും ക്യാമറ സ്‌പേസ് പിടിച്ച് പറ്റാനുമൊക്കെ പലരും ശ്രമിക്കുന്നുണ്ടെങ്കിലും അധികാരം ചിലര്‍ക്കായി കൊടുത്തത് മറ്റുള്ളവര്‍ക്കും വലിയ വെല്ലുവിളിയായിരിക്കുകയാണ്. എന്നാല്‍ ഇത് ബിഗ് ബോസിന്റെ തന്ത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്.
പവര്‍ കൊടുത്തിരിക്കുന്ന താരങ്ങളും മറ്റുള്ളവരും തമ്മില്‍ ഇനിയുള്ള ദിവസങ്ങളില്‍ വലിയ ബഹളമായിരിക്കും ഉണ്ടാവാന്‍ പോവുന്നത്. വീട്ടിലെ ജോലികള്‍ മുതല്‍ ബാക്കി എല്ലാത്തിന്റെ പേരിലും വഴക്ക് നടക്കാനുള്ള ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇങ്ങനൊരു ബെഡ്‌റൂമും അധികാരവും കൊണ്ട് വന്നതെന്നാണ് ബിഗ് ബോസ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications