ആദ്യം വിവാഹം ഉറപ്പിച്ചു, പിന്നീടും പ്രണയങ്ങള്‍! ജാസ്മിന്‍ വിമര്‍ശിക്കപ്പെടാനുള്ള കാരണം പറഞ്ഞ് പ്രേക്ഷകര്‍
ബിഗ് ബോസിലെ ജാസ്മിന്റെയും ഗബ്രിയുടെയും ബന്ധത്തിലുള്ള സംശയങ്ങളെ പറ്റിയാണ് കഴിഞ്ഞ ദിവസം അവതാരകനായ മോഹന്‍ലാല്‍ ചോദിച്ചത്. ഇതിനോട് അനുബന്ധിച്ച് വീടിനകത്ത് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായിരിക്കുന്നത്. പുറത്ത് തനിക്ക് നല്ല നെഗറ്റീവാണെന്ന് മനസിലാക്കിയിട്ടും ആദ്യമെടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജാസ്മിന്‍ ചെയ്യുന്നത്.
മാത്രമല്ല ഗബ്രിയുമായിട്ടുള്ള സൗഹൃദത്തില്‍ നിന്നും ഒരടി പിന്നോട്ട് മാറാനും ജാസ്മിന് സാധിക്കുന്നില്ല. ഇതോടെ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളില്‍ താരങ്ങളെ കുറിച്ചുള്ള എഴുത്തുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇതവരുടെ വ്യക്തി ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണെങ്കില്‍ ആരും ഇടപെടില്ലായിരുന്നു. എന്നാല്‍ ബിഗ് ബോസ് പോലൊരു ഷോ യില്‍ വന്നിട്ട് കാണിക്കുന്നതിനെതിരെയാണ് ചോദ്യം ചെയ്യുന്നതെന്ന് പറയുകയാണ് ആരാധകര്‍.

'ജാസ്മിനെതിരെ പോസ്റ്റ് ഇടുന്നവരെ സദാചാര അമ്മാവന്മാരും വസന്തങ്ങളും ആക്കുന്നവരുടെ ശ്രദ്ധക്ക്, പേഴ്‌സണല്‍ ലൈഫ് ആയിരുന്നെങ്കില്‍ അവരുടെ ഈ റിലേഷന്‍ഷിപ്പ് ഒരു തേര്‍ഡ് പേഴ്‌സനെ ബാധിക്കുന്ന ഒന്നല്ല. ആരും അവരുടെ പേഴ്‌സണല്‍ ലൈഫില്‍ അഭിപ്രായം പറയില്ല. പക്ഷെ ഇതൊരു ടെലിവിഷന്‍ ഷോ ആണ്. അതില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതിനും വെറുക്കുന്നതിനും പല കാരണങ്ങള്‍ ഉണ്ടാവാം.
ഇവിടെ ജബ്രി കോമ്പോയെ എതിര്‍ക്കുന്നവര്‍ ഗ്രൂപ്പില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ കണ്ടിട്ട് അല്ല ആ തീരുമാനം എടുത്തത്. എത്ര പുരോഗമനം പറഞ്ഞാലും 100 ല്‍ 90 പേരും ഇപ്പോളും മലയാളി തന്നെ ആയതു കൊണ്ടാണ്. ബാക്കിയുള്ള 10 പേരാണ് ജാസ്മിന്‍ ഫാന്‍സ്. ഓരോ നാടിനും ആ നാട്ടിന്റെതായ, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ചില കാഴ്ചപ്പാടുകള്‍ ഉണ്ട്. അതൊന്നും ഒരു കാലത്തും മാറ്റുവാന്‍ കഴിയില്ല.
അതില്‍ നിന്നും വ്യത്യസ്ത ആയത് കൊണ്ട് ജാസ്മിന്‍മാരെ പോലുള്ളവര്‍ വെറുക്കപെടുന്നു. ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ഒഴികെ ആ കുട്ടി ആരോടും കരുണയോടെയോ സ്‌നേഹത്തോടെയോ സംസാരിച്ചു കണ്ടിട്ടില്ല. 23 കാരി ചെറിയ കുട്ടി അല്ലേ എന്ന് സ്വയം പറയുമ്പോഴും ഒരു 23 കാരിക്ക് വേണ്ട നിഷ്‌കളങ്കതയോ വാക്കുകള്‍ക്കു വേണ്ട മിതത്വമോ ആ കുട്ടിക്കില്ല.

നിലപാടുകള്‍ ഇല്ല. നിലപാടുകള്‍ എന്ന് പറയുന്നത് അലര്‍ച്ചയല്ല. പുറത്തു അഭിമുഖങ്ങളില്‍ വന്നിരുന്നു പറഞ്ഞിരുന്ന കാര്യങ്ങള്‍ ഒക്കെ എട്ടുനിലയില്‍ പൊട്ടുന്നത് എല്ലാവരും കണ്ടതാണ്. നേരത്തെ രണ്ടോ മൂന്നോ റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുള്ള ഒരാള്‍ ആണ് ജാസ്മിന്‍. (വേറെയും സ്ഥിതീകരിക്കാത്ത പല കഥകളും കേള്‍ക്കുന്നു.)
ആദ്യം ഒരാളുമായി വിവാഹം ഉറപ്പിച്ചപ്പോള്‍ മറ്റൊരാളുമായി അടുപ്പം തോന്നി അയാളെ തേച്ചു. ഇപ്പോള്‍ രണ്ടാമത്തെ ആളുമായി റിലേഷന്‍ഷിപ്പില്‍ ഇരിക്കെ ഗബ്രിയുമായി അടുക്കുന്നു. അങ്ങനെ ഒരു പെണ്‍കുട്ടിയെ അംഗീകരിക്കാന്‍ ഒരു ശരാശരി മലയാളിയ്ക്ക് പറ്റില്ല. പറ്റുമെന്നു ആരെങ്കിലും വാദിക്കുകയാണെങ്കില്‍ ദയവു ചെയ്തു പുറത്തിറങ്ങുമ്പോള്‍ ആ കുട്ടിക്ക് ഒരു ലൈഫ് കൊടുക്കുക.
ഇന്‍ഫ്‌ളുവന്‍സര്‍ ആന്‍ഡ് ബ്യൂട്ടി വ്‌ളോഗര്‍ ആയിട്ടുപോലും പേഴ്‌സണല്‍ ഹൈജീനിന്റെ ബാലപാഠം പോലും അതിനറിയില്ല എന്ന് മനസിലാക്കിയ സബ്‌സ്‌ക്രൈബേഴ്‌സ് ഇത്രയും നാളും കബളിക്കപെട്ടത്തിന്റെ കലിപ്പില്‍ അവള്‍ക്കെതിരായി സ്വന്തം കഴപ്പ് തീര്‍ക്കാന്‍ ഓരോന്ന് ചെയ്തിട്ട് നാട്ടുകാരെയും മറ്റു മത്സരാര്‍ഥികളെയും കുറ്റം പറഞ്ഞു ബാക്കി ഉള്ളവരെയും വെറുപ്പിച്ചു. അങ്ങനെ ആകെ മൊത്തം അവളെ നമ്പിയവര്‍... ആയ അവസ്ഥയാണെന്നും' പറഞ്ഞാണ് ഒരാള്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications