'പ്രണയിനിക്ക് ഒരു മകളുണ്ട്... നക്ഷത്ര എന്നാണ് പേര്... ഞാൻ ശരിക്കും ഭാഗ്യവാനാണ്'; ഭാവി വധുവിനെ കുറിച്ച് ജിന്റോ

ഒരു ബി​ഗ് ബോസ് കാലം കൂടി അവസാനിച്ചു. ഒട്ടുമിക്ക പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നത് പോലെ ജിന്റോയാണ് കിരീടം ചൂടിയത്. സീസൺ ആറ് ആരംഭിച്ചത് മുതൽ അവസാനം വരെയും കളം നിറഞ്ഞ് കളിച്ചിരുന്ന മത്സരാർത്ഥിയാണ് ജിന്റോ. അതുകൊണ്ട് തന്നെയാണ് ജിന്റോയ്ക്ക് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണ ലഭിച്ചതും. ടോപ്പ് ടുവിൽ ഒരാൾ ജിന്റോയാകുമെന്നത് പ്രേക്ഷകർക്ക് ഉറപ്പായിരുന്നു. തുടക്കത്തില്‍ മണ്ടനെന്ന് പലരും കളിയാക്കിയ ജിന്റോയുടെ അവിശ്വസനീയമായ കുതിപ്പിനാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

അകത്തും പുറത്തും വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നപ്പോഴും ജനപ്രീതിയുടെ കാര്യത്തില്‍ ജിന്റോ വലിയ കുതിപ്പാണുണ്ടാക്കിയത്. അതുകൊണ്ട് തന്നെ കപ്പുമായി കേരളത്തിലേക്ക് എത്തുന്ന ജിന്റോയെ സ്വീകരിക്കാൻ ​ഗംഭീര ഒരുക്കങ്ങളായിരുന്നു വിമാനത്താവളത്തിൽ ആരാധകർ ഒരുക്കിയിരുന്നത്.

Jinto bigg boss

സ്യൂട്ട് അണിഞ്ഞ് കപ്പും ‍നെഞ്ചോട് ചേർത്ത് ആരാധകർക്ക് മുന്നിലെത്തി സ്നേഹം സ്വീകരിക്കുന്ന ജിന്റോയുടെ വീഡിയോ സോഷ്യൽമീഡിയയിൽ എല്ലാം വൈറലായിരുന്നു. ബി​ഗ് ബോസിൽ വെച്ച് തന്റെ കുടുംബത്തെ കുറിച്ചും തന്റെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ജിന്റോ വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ വിവാഹിതനായ വ്യക്തിയാണ് ജിന്റോ. എന്നാൽ ആ വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല.

അവരുടേത് പ്രണയ വിവാഹമായിരുന്നു. അവര്‍ തമ്മില്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ കുടുംബത്തിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളൊക്കെ തന്നെയായിരുന്നു. അവള്‍ക്ക് തിരുവനന്തപുരത്തായിരുന്നു ജോലി. എപ്പോഴും വീട്ടില്‍ വരാന്‍ സാധിക്കില്ലായിരുന്നു. പയ്യെ പയ്യെ അകന്നു. തല്ലിപ്പിരിഞ്ഞതല്ല.

രണ്ടുപേരും പൂര്‍ണ്ണ സമ്മതത്തോടെ പിരിഞ്ഞു എന്നാണ് അമ്മ മുമ്പൊരിക്കൽ ജിന്റോയുടെ വിവാഹ ജീവിതത്തെ കുറിച്ച് പറഞ്ഞത്. ഇപ്പോൾ ജിന്റോ മറ്റൊരു വിവാഹ​ത്തിനായുള്ള ഒരുക്കത്തിലാണ്.‍ തനിക്കായി ഒരു പെൺകുട്ടി കാത്തിരിപ്പുണ്ടെന്നും സെപ്തംബറിൽ അമേരിക്കയിൽ നിന്നും അവൾ വന്നാൽ ഉടൻ വിവാഹമുണ്ടാകുമെന്നും ജിന്റോ ഹൗസിനുള്ളിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു.‍

ഇപ്പോഴിതാ ഷോ വിജയിച്ച് വന്ന ജിന്റോ ഭാവി വധുവിനെ വീഡിയോകോൾ ചെയ്ത് തന്റെ ആരാധകർക്ക് പരിചയപ്പെടുത്തി. തന്റെ ഭാവി വധുവിന് ഒരു മകളുണ്ടെന്നും വീഡിയോയിൽ ജിന്റോ പറഞ്ഞു. എന്നാൽ വധുവിന്റെ മുഖം താരം വെളിപ്പെടുത്തിയില്ല. ശബ്ദം മാത്രമാണ് ആരാധകർക്ക് കേൾക്കാൻ സാധിച്ചത്. ജിന്റോയുടെ ഗേൾ ഫ്രണ്ടിനെ ആദ്യമായി ലൈവ് വീഡിയോയിൽ കണ്ടപ്പോൾ ആരാധകരും ആർപ്പ് വിളിക്കുകയായിരുന്നു.

Jinto bigg boss

ഒരു മകളുണ്ട് അവൾക്ക്. നക്ഷത്ര എന്നാണ് മോളുടെ പേര്. അവിടുത്തേയും ഇവിടുത്തേയും ടൈം വ്യത്യാസമുണ്ട്. അവൾ ഇപ്പോൾ അവിടെ ഉണർന്നിട്ടേ ഉള്ളൂ. മറ്റൊരു ദിവസം ഞാൻ പെണ്ണിനെ പരിചയപ്പെടുത്താം എന്നാണ് ജിന്റോ ഭാവി വധുവിനെ പരിചയപ്പെടുത്തി പറഞ്ഞത്. അതേസമയം തനിക്ക് അല്ല ഫാൻസ്‌ തന്റെ ഭർത്താവിനാണ് ഫാൻസ്‌ എന്നും ജിന്റോയുടെ ഭാവിവധു ആരാധകരുടെ ആർപ്പ് വിളി കേട്ടപ്പോൾ പറയുന്നുണ്ടായിരുന്നു.

25 മത്സരാര്‍ഥികളാണ് ഈ സീസണില്‍ പലപ്പോഴായി മത്സരിക്കാൻ എത്തിയത്. ഇതില്‍ ആറ് പേര്‍ വൈല്‍ഡ‍് കാര്‍ഡുകള്‍ ആയിരുന്നു. വൈല്‍ഡ് കാര്‍ഡായി എത്തിയ മത്സരാര്‍ഥിയാണ് ഫൈനല്‍ ഫൈവില്‍ ഇടംനേടിയ അഭിഷേക് ശ്രീകുമാര്‍. ബിഗ് ബോസിന്‍റെ ഈ സീസണ്‍ സംഭവബഹുലമായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X