ആല്‍ഫ മെയില്‍, മൈന്‍ഡ് ഗെയിമര്‍! ബിഗ് ബോസിലെ ശക്തര്‍ ഇവരാണ്- ടൈറ്റില്‍ വിന്നര്‍ സാധ്യതയുള്ളവരെ പറ്റി പ്രേക്ഷകർ

പ്രേമ നാടകവും ക്രിഞ്ച് ഫെസ്റ്റും മാത്രമായി ഒതുങ്ങിപ്പോയ സീസണ്‍ 6 ല്‍ ആകെ കൊള്ളാവുന്ന ഗെയിമേഴ്‌സിനെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും മത്സരാര്‍ഥികള്‍ ഗെയിം മനസിലാക്കിയോ എന്ന കാര്യത്തില്‍ സംശയമാണ്. എന്നിരുന്നാലും വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറം മികവുറ്റ പ്രകടനം കാണാന്‍ സാധിച്ചേക്കും.

ചിലര്‍ അതിവൈകാരികമായി പ്രതികരിച്ച് മത്സരത്തില്‍ നിന്നും പുറത്തായി. എന്നാല്‍ മറ്റ് ചിലര്‍ വളരെ സൈലന്റായി നിന്ന് മൈന്‍ഡ് ഗെയിം കളിക്കുന്നു. സത്യത്തില്‍ ബിഗ് ബോസിന്റെ ഗെയിം എന്താണെന്ന് മനസിലാക്കി കളിക്കുന്നവര്‍ വളരെ കുറച്ചേ ഉള്ളുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

biggboss

അത്തരത്തില്‍ ഫിനാലെയിലേക്ക് വരാന്‍ സാധ്യതയുള്ളതും ഇപ്പോള്‍ വീട്ടിലെ ശക്തരായ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. മത്സരാര്‍ഥികളെ അവരുടെ പ്രകടനത്തിന് അനുസരിച്ച് വിലയിരുത്തുകയാണ് ആരാധകര്‍. വിശദമായി വായിക്കാം...

ജാസ്മിന്‍ ജാഫര്‍: നിലവിലെ അവസ്ഥയില്‍ എതിരാളികള്‍ ഇല്ലാതെ ടൈറ്റില്‍ വിന്നര്‍ ആകാന്‍ സാധ്യതയുള്ള ഒരേ ഒരു പ്ലെയര്‍. ഗബ്രി പുറത്തായാല്‍ സംഭവിക്കാന്‍ സാധ്യത ഉള്ള മാനസികമായ തകര്‍ച്ചയെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ കപ്പും ആയി പുറത്തു വരാം.

അസി റോക്കി: ആല്‍ഫ മെയില്‍ ആണ്. ശാരീരിക ക്ഷമത ആവശ്യമുള്ള ഗെയിമുകള്‍ വരുമ്പോള്‍ ഒറ്റക്ക് കളിക്കാനാകും. പക്ഷെ ബുദ്ധി വൈഭവം ആവശ്യമുള്ള ഗെയിമുകളില്‍ ഇദ്ദേഹത്തിന്റെ പ്രകടനത്തില്‍ സംശയം ഉണ്ട്. ജാസ്മിനെപ്പോലെ ഒരു മത്സരാര്‍ത്ഥിയെ നേരിടാന്‍ തക്കവണ്ണം പക്വത ഇല്ലായ്മ മറികടക്കാന്‍ നിലവില്‍ നോറയ്ക്കോ, അപ്‌സരയ്ക്കോ കൈ കൊടുക്കേണ്ടി വരും.

നിലവിലെ അവസ്ഥയില്‍ ഇദ്ദേഹം അതിനു തയ്യാറായാലും അവര്‍ അതിനു എത്രത്തോളം നിന്നുകൊടുക്കും എന്ന് കണ്ടറിയണം. പിന്നെ ഏത് കൊമ്പത്തെ കാരണവരോടും പറയാനുള്ള കാര്യങ്ങള്‍ ജെന്‍ഡര്‍ വ്യത്യാസമില്ലാതെ പറയാനുള്ള ചങ്കൂറ്റവും ജെനുവിനിറ്റിയും കൊണ്ട് റോക്കി മുന്നിട്ട് നില്‍ക്കുന്നു.

അപ്‌സര രത്‌നാകരന്‍: ജാസ്മിന് ഒത്ത എതിരാളി. ശാരീരിക ക്ഷമതയും ബുദ്ധി വൈഭവവും ആവശ്യമുള്ള ഇടങ്ങളില്‍ ഒറ്റക്ക് കളിക്കാനാകും. പക്ഷെ വാദിച്ചു ജയിക്കാന്‍ ഉള്ള കഴിവില്ലായ്മ വിനയാകും.

നോറ മുസ്‌കാന്‍: ജാസ്മിനോട് നേരിട്ട് മുട്ടാന്‍ ധൈര്യമുള്ള ഒരു മത്സരാര്‍ത്ഥിയായ തോന്നിയ വ്യക്തി. ഒറ്റക്ക് കളിക്കുന്നതിന്റെ ആനുകൂല്യം ഉണ്ട്. പക്ഷേ ശാരീരിക ക്ഷമത ആവശ്യമുള്ള ഗെയിമുകള്‍ വരുമ്പോള്‍ ഫലം എന്താകുമെന്നറിയില്ല.

biggboss

സിജോ ജോണ്‍: ഒറ്റക്ക് കളിക്കാനാകും. സഹ മത്സരാര്‍ത്ഥികളെ മാനിപുലേറ്റ് ചെയ്യാനും കഴിവുള്ളവന്‍. ശാരീരിക ക്ഷമതയിലും ബുദ്ധി വൈഭവത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ജാസ്മിനുമായി ഇതുവരെ നേര്‍ക്കുനേര്‍ മുട്ടിയിട്ടില്ല.

ജിന്റോ: വലിയ ഗെയിമര്‍ അല്ലെങ്കിലും ജനുവിനായ പേഴ്‌സനാലിറ്റിയും പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കുന്ന രീതികളിലും മികച്ച് നില്‍ക്കുന്നു.

അന്‍സിബ: ഈ സീസണിലെ സൈലന്റ് കില്ലറാണ് അന്‍സിബ. ഏത് രീതിയില്‍ എവിടെ എങ്ങനെ ഗെയിം യൂസ് ചെയ്യുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത അസാധ്യ മൈന്‍ഡ് ഗെയിമര്‍. വലത്ത് നിന്ന് ശബ്ദം കേട്ട് വലത്തോട്ട് തിരിയുമ്പോള്‍ അപ്പോള്‍ കിട്ടും ഇടത്ത് നിന്ന് പണി. അതാണ് അന്‍സിബയുടെ രീതി. ഗെയിം അറിയാത്തവര്‍ അതിനെ കുത്തിത്തിരിപ്പാണ്, വിഷമാണ് എന്നൊക്കെ പറഞ്ഞ് നെഗറ്റീവ് അടിക്കാതിരുന്നാല്‍ ഈ സീസണിലെ മികച്ച മത്സരാര്‍ഥിയെ ടോപ് 5 ല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X