മികച്ച മത്സരാർത്ഥികൾ പുറത്ത്, ഏറ്റവും വലിയ സേഫ് ഗെയിമറായ ശ്രീതു എങ്ങനെ ഷോയിൽ തുടരുന്നു?; ചോദ്യങ്ങൾ
ബിഗ് ബോസ് ആറാം സീസണിൽ പ്രേക്ഷകരിൽ വലിയൊരു വിഭാഗത്തെയും നിരാശപ്പെടുത്തിയ എവിക്ഷനാണ് കഴിഞ്ഞ ദിവസം നടന്നത്. നോറ ഷോയിൽ നിന്നും പുറത്തായത് പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. സിജോയാണ് ഇന്ന് പുറത്താകുന്നതെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. അർഹരല്ലാത്തവർ ഷോയിൽ തുടരുമ്പോഴാണ് നോറ പുറത്തായതെന്ന് പ്രേക്ഷകർ പറയുന്നു. പ്രത്യേകിച്ചും ശ്രീതുവിന്റെ കാര്യമാണ് ഏവരും എടുത്ത് പറയുന്നത്. ഇത്രയും ദിവസങ്ങൾ ശ്രീതു എങ്ങനെ ബിഗ് ബോസിൽ തുടർന്നെന്ന് പലരെയും ആശ്ചര്യപ്പെടുത്തുന്നു.
ബിഗ് ബോസ് മെറ്റീരിയലേ അല്ലാത്ത ആളാണ് ശ്രീതു. വീട്ടിനുള്ളിൽ ആക്ടീവല്ലാത്ത മത്സരാർത്ഥി. സൗഹൃദങ്ങളിലോ വഴക്കുകളിലോ ശ്രീതു ഇല്ല. അർജുനുമായുള്ള കോംബോ മാറ്റി നിർത്തിയാൽ കണ്ടന്റായി ഒന്നും ഇതുവരെയും പ്രേക്ഷകർക്ക് നൽകാത്ത മത്സരാർത്ഥി. എന്നിട്ടും ശ്രീതു ടോപ് ഫൈവിൽ ഇടം പിടിച്ചത് എങ്ങനെയെന്ന് പ്രേക്ഷകർ ചോദിക്കുന്നു. സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശ്രീതു. അർജുൻ-ശ്രീതു കോംബോയ്ക്കും ആരാധകരുണ്ട്. ഇവരുടെ പിന്തുണയായിരിക്കാം ശ്രീതുവിനെ നിലനിർത്തുന്നതെന്ന അഭിപ്രായം ഉയരുന്നുണ്ട്.

ഗ്രാഫ് പരിശോധിച്ചാൽ പുറത്തായ നോറ, അൻസിബ, ഗബ്രി, അപ്സര, റെസ്മിൻ എന്നിവരേക്കാൾ എത്രയോ പിറകിലാണ് ശ്രീതു. എന്നിട്ടും ശ്രീതു പുറത്താകാതെ തുടരുന്നു. ഇത് വരും സീസണുകളിൽ സേഫ് ഗെയിമേർസ് കൂടാൻ കാരണമാകുമെന്ന് അഭിപ്രായം വരുന്നുണ്ട്. ഗെയിമിനപ്പുറം മത്സരാർത്ഥികളോടുള്ള നീരസം പ്രേക്ഷകർ വോട്ടിംഗിൽ കാണിച്ചതും ഈ സാഹചര്യത്തിന് കാരണമാണ്. ഇതുവരെ പുറത്തായവരിൽ ഗബ്രി, ജാന്മണി, രതീഷ്, നോറ തുടങ്ങിയവർക്ക് നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്നു.
ഇതാണ് ഇവർ പുറത്താകാൻ കാരണമായത്. അതേസമയം ഇവരെല്ലാം ഗെയിമേർസ് എന്ന നിലയിൽ മികച്ച മത്സരാർത്ഥികളായിരുന്നു. ഈ ഘടകം പ്രേക്ഷകർ പരിഗണിച്ചില്ല. ഹേറ്റേഴ്സുള്ള മത്സരാർത്ഥികൾ പുറത്താകവെ സേഫ് ഗെയിമേർസ് ഷോയിൽ തുടർന്നു. ശ്രീതുവിന് പുറമെ അർജുൻ, അഭിഷേക്, റിഷി എന്നിവരുടെ കാര്യത്തിലും ഈ അഭിപ്രായമുണ്ട്. ബിഗ് ബോസിൽ വന്ന നാൾ മുതൽ ബീൻ ബാഗിലിരുന്ന് സമയം കളഞ്ഞ ആളാണ് അഭിഷേകെന്ന് വിമർശകർ പറയുന്നു.

എന്നാൽ അഭിഷേകിന് ഇപ്പോഴും വലിയ പിന്തുണ ലഭിക്കുന്നു. ടാസ്കുകളിൽ നന്നായി പെർഫോം ചെയ്യുന്നുണ്ടെങ്കിലും അർജുനും മികച്ച മത്സരാർത്ഥിയാണെന്ന് പറയാൻ പറ്റില്ല. കുറേക്കൂടി ഭേദം റിഷിയാണെന്ന് പ്രേക്ഷകർ പറയുന്നു. ടോപ് ഫൈവിൽ എത്തിയവരിൽ അർഹതയുള്ളവർ ജാസ്മിനും ജിന്റോയും മാത്രമാണെന്നാണ് വിലയിരുന്നു. ഇതുവരെയുള്ള എവിക്ഷനിൽ ശരണ്യ, ശ്രീരേഖ, നിഷാന, യമുന എന്നിവരുടേത് മാത്രമേ ഫെയർ എവിക്ഷൻ എന്ന് പറയാൻ സാധിക്കൂ.
ബാക്കിയുള്ളവർ നിലവിൽ ഷോയിൽ തുടരുന്ന ശ്രീതു, അഭിഷേക്, റിഷി, അർജുൻ എന്നിവരേക്കാൾ മികച്ച ഗെയിമേർസ് ആയിരുന്നു. മികച്ച മത്സരാർത്ഥികളുമായി വൻ ഹൈപ്പോടെയാണ് ബിഗ് ബോസ് ആറാം സീസൺ തുടങ്ങിയത്. പക്ഷെ പവർ റൂം എന്ന ഓപ്ഷൻ സേഫ് ഗെയിമേർസ് ഷോയിൽ തുടരാൻ കാരണമായി.


Click it and Unblock the Notifications