നോറയുടെ മുഖത്ത് ക്രൂരമായ ആത്മ സംതൃപ്തി; 53 ദിവസം ഓർത്തിരിക്കണമെങ്കിൽ ആനപ്പകയുമല്ല; വിമർശനം
ബിഗ് ബോസ് ആറാം സീസണിൽ തന്റെ ഏറ്റവും വലിയ ശത്രുവായാണ് നോറ ജാസ്മിനെ കാണുന്നത്. ജാസ്മിനെതിരെ സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും നോറ പാഴാക്കാറില്ല. എന്നാൽ ജാസ്മിൻ നോറയെ അവഗണിക്കാറാണ് പതിവ്. നോറയുടെ വാദങ്ങൾ പലപ്പോഴും സഹ മത്സരാർത്ഥികൾക്കും അലോസരകരമാകാറുണ്ട്. വീട്ടിനുള്ളിൽ താൻ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് വരുത്തി തീർക്കാൻ നോറ പലപ്പോഴും ശ്രമിക്കാറുണ്ടെന്ന് സഹ മത്സരാർത്ഥികൾ പറയുന്നു. നോറ വിക്ടിം കാർഡ് എടുക്കുന്നെന്ന് പ്രേക്ഷകർക്കും അഭിപ്രായമുണ്ടായിരുന്നു.
അടുത്തിടെയാണ് ഈ അഭിപ്രായം മാറിയത്. ജിന്റോ, ജാന്മണി, ജാസ്മിൻ തുടങ്ങിയവർക്കെതിരെ ശക്തമായി സംസാരിക്കാൻ നോറയ്ക്ക് കഴിഞ്ഞു. നോറയ്ക്ക് തന്റേതായ ഒരു ആരാധക വൃന്ദവും ഇന്നുണ്ട്. അതേസമയം ജാസ്മിനെതിരെയുള്ള നോറയുടെ നീക്കങ്ങൾ ശരിയല്ലെന്ന അഭിപ്രായം ചിലർക്കെങ്കിലുമുണ്ട്. ഇന്ന് ലൈവിൽ നടന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ബിഗ് ബോസ് പ്രേക്ഷകർ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

ജാസ്മിനും ഗബ്രിയും തങ്ങൾക്കൊപ്പം ഒരാളെയും കൂടി ചേർത്ത് ട്രയാങ്കിൾ ഗെയിം ആണ് ഷോയിൽ ഉദ്ദേശിച്ചതെന്ന് അഭിഷേക് ശ്രീകുമാർ പറഞ്ഞു. ഈ വാദത്തിന്റെ പേരിൽ ജാസ്മിനെയും റെസ്മിനെയും തമ്മിൽ അകറ്റാൻ നോറ ശ്രമിക്കുന്നെന്ന് പ്രേക്ഷകർ പറയുന്നു. ഇതേക്കുറിച്ച് വന്ന ഒരു കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. 'വന്നപ്പോൾ ഒരു ടാസ്കിൽ വീക്ക് ആണ് എന്ന് പറഞ്ഞതു 53 ദിവസത്തിലും മറക്കാതെ അത് തന്നെ കൊണ്ട് നടക്കണെമെങ്കിൽ. ആനപ്പക ഒന്നും ഒന്നുമല്ല. റെസ്‌മിൻ ജാസ്മിനോട് അകലുന്നു എന്ന് കാണുമ്പോൾ നോറയുടെ മുഖത്ത് കാണുന്ന ഒരു ക്രൂര ആത്മസംതൃപ്തി ഉണ്ട്'
'സംഭവം ഗബ്രി ജാസ്മിനും പിന്നെ മൂന്നാമതൊരു ഒരാളും പ്ലാൻഡ് ഗെയിം കളിക്കുന്നുണ്ട് എന്നാണ് അഭിഷേകിന്റെ കോൺസ്പിരസി തിയറി. നോറയും ഈ തിയറി പൊക്കി പിടിക്കുന്നു. കുറയെ മസാല കോഡ് ചേർക്കുന്നു. അത് പയ്യെ റെസ്‌മിനിലോട്ടു ഫീഡ് ചെയ്യുന്നു. റസ്മിൻ ഡൌൺ ആകുന്നു. ഈ അവസരം ഉപയോഗിച്ച് നോറ പയ്യെ ജാസ്മിനിൽ നിന്നും റെസ്‌മിനെ മാറ്റാൻ ശ്രമിക്കുന്നു'

'എന്നാൽ ഇത് ചോദിക്കാൻ ജാസ്മിന്റെ അടുത്തോട്ടു പോകുന്ന റെസ്‌മിനെ തടയുന്നു. അതിനു കാരണം അവൾ ചൂടാകും എന്ന്. തിരികെ റൂമിൽ ചെന്ന് നോറ, റെസ്‌മിൻ ചോദിയ്ക്കാൻ പോകുന്നുണ്ട് എന്ന് അഭിയോട് പറയുന്നു. ഉടനെ അവൻ, എന്തിനാണ് ചോദിയ്ക്കാൻ പോകുന്നത് ? അവിടെ സംഭവം ഏറെ കുറേയെ ക്ലിയർ ആണ്. ഇത് പൊക്കി നടക്കുന്ന നോറയ്ക്കും അഭിയ്‌ക്കും പക്ഷെ, റെസ്‌മിൻ ഇത് ജാസ്മിനോട് ചോദിക്കുന്നതിനു താല്പര്യമില്ല'
'കാരണം ഒന്നുകിൽ ആ തിയറി പോളിയും, അല്ലെങ്കിൽ അവൾ ചാലഞ്ച് ചെയ്യുമ്പോൾ ഫേസ് ചെയ്യാൻ കഴിയില്ല. അഭി കളിക്കുന്നത് ഗെയിം ആണെങ്കിൽ ഒരു നാറിയ കളി ആയിപോയി. നേരിട്ട് മുട്ടാൻ ആംപിയർ ഇല്ലാത്ത ഭീരുവിന്റെ ഗെയിം,' ബിഗ് ബോസ് പ്രേക്ഷകന്റെ അഭിപ്രായമിങ്ങനെ. ഗബ്രി-ജാസ്മിൻ ബന്ധം സോഷ്യൽ മീഡിയയിൽ ചർച്ചയായപ്പോൾ ഇവർക്കൊപ്പം വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർത്ഥിയാണ് റെസ്മിൻ. വീട്ടിനുള്ളിൽ രണ്ട് പേരുടെയും അടുത്ത സുഹൃത്ത് റെസ്മിനാണ്.


Click it and Unblock the Notifications