'ഈ​ഗോ ഹർട്ട് ചെയ്തു, എക്സ്പോസ് ചെയ്തു, പക്ഷെ ഒരാൾക്കും വേദനയുണ്ടാക്കിയില്ല'; സാബുവും ശ്വേതയും ഇറങ്ങുന്നു

ബി​ഗ് ബോസ് മലയാളം ആറാം സീസണിൽ അതിഥികളായി വന്ന ശ്വേത മേനോനും സാബുമോനും വീട്ടിൽ നിന്നിറങ്ങുകയാണ്. വീട്ടിലുണ്ടായ കുറച്ച് ദിവസങ്ങൾ പരമാവധി വിനോദകരമാക്കിയ ശേഷമാണ് ഇവർ പുറത്തിറങ്ങുന്നത്. ബി​ഗ് ബോസ് ഏൽപ്പിച്ച ടാസ്ക് ഇരുവരും മനോഹരമായി ചെയ്യാൻ ശ്രമിച്ചു. എന്നാൽ മത്സരാർത്ഥികളുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചകൾ കാരണം ഹോട്ടൽ ടാസ്ക് വിജയകരമായില്ല. ഇക്കാര്യം ബി​ഗ് ബോസ് തന്നെ പവർ ടീമിനോട് തുറന്ന് പറഞ്ഞു.

സാബുവിന്റെ ബി​ഗ് ബോസിലേക്ക് വരുന്നെന്നറിഞ്ഞപ്പോൾ വീട്ടിനുള്ളിൽ വലിയ പൊട്ടിത്തെറികൾ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അങ്ങനെയല്ല സാബു വീട്ടിൽ പെരുമാറിയത്. എല്ലാവർക്കും പോസിറ്റിവിറ്റി നൽകിയാണ് ശ്വേത മേനോൻ ബി​ഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. രണ്ട് പേരുടെയും ബി​ഗ് ബോസ് ദിനങ്ങളെക്കുറിച്ച് ഷോയുടെ പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Shwetha Menon  Sabumon

'സാബു വരുന്നു എന്നറിഞ്ഞുണ്ടായ ഹൈപ്പിൽ ലൈവ് കാണാൻ ഇരുന്നവർക്ക് ഒരു വൻ വിരുന്നാണ് സാബുവും ശ്വേതയും ചേർന്ന് ഒരുക്കിയത്. ബിഗ്ഗ് ബോസ്സ് ഇഷ്ട്ടപ്പെടുന്നവർക്ക് ലൈവ് കാണാൻ പറ്റിയില്ലെങ്കിൽ അതൊരു നഷ്ട്ടം തന്നെയാണ്. എപ്പിസോഡിലും ബിബി പ്ലസ്സിലും ഇവർ ചേർന്ന് ആ വീട് ഇളക്കി മറിച്ചതിന്റെ 100 ഇൽ 1 ശതമാനം പോലും കാണിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. പാവം എഡിറ്റർ കൊറേ കഷ്ട്ടപ്പെട്ടു കാണണം'

'സാബു എന്ത് കൊണ്ട് ബിഗ്ഗ് ബോസ്സ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച മത്സരാർത്ഥിയായി കരുതപ്പെടുന്നു എന്നതിന്റെ മികച്ച ഉദാഹരണം ആയിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി അയാൾ ആ വീട്ടിൽ ചെയ്തു വെച്ചിട്ടുള്ള കണ്ടന്റ് പെരുമഴ. പലരുടെയും ഈഗോ ഹർട്ട് ആക്കിയും അവരെ എക്സ്പോസ് ചെയ്തുമുള്ള ഗെയിം കളിച്ചിട്ടും ഒരാൾക്കും വേദന ഉണ്ടാക്കാതെ എല്ലാവരെയും കൃത്യമായി വിശകലനം ചെയ്തു അവർക്കുള്ള നിർദ്ദേശം നൽകി'

Shwetha Menon  Sabumon

'ആ വീട്ടിൽ മാക്സിമം പോസിറ്റീവ് എനർജി നിറച്ചു എന്നാൽ വീട് ഓണവില്ല് ആവാതെ നോക്കി സാബുവും ശ്വേതയും മടങ്ങുകയാണ്.
ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 6 ന്റെ ഇത്രയും ദിവസങ്ങളിലെ ഏറ്റവും മികച്ച ലൈവ് ആൻഡ് എപ്പിസോഡ് ഈ ദിവസങ്ങളിലേത് തന്നെ.
വാട്ട് എ ചാർമ്. വാട്ട് എ ബ്യൂട്ടി. വാട്ട് എ ഡേ'

'കഴിഞ്ഞ ഒരാഴ്ച വീടിനു പുറത്ത് നിന്ന് ബിഗ്ഗ് ബോസ്സ് നിയത്രിക്കും എന്നൊക്കെ വീരവാദം മുഴക്കിയ ഒരു വാ പോയ കോടാലിയെ ഈ ദിവസങ്ങളിൽ ആരെങ്കിലും ഓർത്തോ,' ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ. പവർ ടീമിൽ കയറാനുള്ള ഡയമണ്ട് ഒളിപ്പിച്ചത് എവിടെന്നതിന്റെ സൂചന നൽകിയാണ് സാബു വീട്ടിൽ നിന്നിറങ്ങിയത്. വെളിച്ചമില്ലാത്തതും നനവുള്ളതുമായ സ്ഥലത്താണ് ഡയമണ്ട് വെച്ചതെന്നാണ് സാബു നൽകിയ സൂചന.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X