വീട്ടുകാർ പറഞ്ഞിട്ടും കേട്ടില്ല, പുറത്തെ ആക്രമണം ഗബ്രിക്ക് താങ്ങാനാകുമോ; ലൗ ട്രാക്കുകാർക്കുള്ള പാഠം
ബിഗ് ബോസ് ആറാം സീസണിലെ പ്രധാനപ്പെട്ട എവിക്ഷനുകളിലൊന്നാണ് ഇന്നലെ നടന്നത്. ഗബ്രി ഷോയിൽ നിന്ന് പുറത്തായത് സഹ മത്സരാർത്ഥികളെ ഞെട്ടിച്ചിട്ടുണ്ട്. ഗബ്രി മികച്ച ഗെയിമർ ആണെന്നും പുറത്താകില്ലെന്നുമാണ് മറ്റ് മത്സരാർത്ഥികൾ കരുതിയത്. എന്നാൽ ഗബ്രിയുടെ പുറത്തേക്ക് പോക്ക് ഇവരെ ആശയക്കുഴപ്പത്തിലാക്കി. അൻസിബ പുറത്താകുമെന്നാണ് മിക്കവരും കരുതിയത്. അൻസിബ മികച്ച ഗെയിമർ അല്ലെങ്കിലും വൻ ജനപ്രീതി ഇവർക്കുണ്ട്. എന്നാൽ ഗബ്രിക്ക് അതില്ല.
പ്രേക്ഷകർക്കിഷ്‌ടപെടുന്ന പെരുമാറ്റം ആയിരുന്നില്ല ഗബ്രിക്ക്. എതിരഭിപ്രായം പറയുന്നവരെ രൂക്ഷ ഭാഷയിൽ അധിക്ഷേപിക്കുന്നതാണ് കൂടുതൽ വിമർശനത്തിന് കാരണമായത്. ഗബ്രി പുറത്ത് പോയത് ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ജാസ്മിനെയാണ്. പൊട്ടക്കരയുന്ന ജാസ്മിനെയാണ് ഇക്കഴിഞ്ഞ എപ്പിസോഡിൽ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലായി ടാസ്കുകളുടെ പേരിൽ ഇവർ തമ്മിൽ വഴക്കുകളുണ്ടായിരുന്നു. പുറത്തായ ശേഷം വേദിയിൽ വെച്ച് ജാസ്മിന്റെ പേര് പോലും ഗബ്രി പരാമർശിച്ചില്ല. എന്നാൽ മറ്റെല്ലാ മത്സരാർത്ഥികളുടെയും പേരും പറഞ്ഞു.

ഗബ്രി പുറത്ത് പോയതിന് പിന്നാലെ വരുന്ന പ്രേക്ഷക പ്രതികരണങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഗബ്രി പുറത്തായതിന് ജാസ്മിനും കാരണമാണെന്ന് പ്രേക്ഷകർ പറയുന്നു. ഈ ആഴ്ച നോമിനേഷൻ ഉള്ളതുകൊണ്ട് തന്നെ ആവണം ഇവന് നല്ല നെഗറ്റീവ് ആക്കാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട് ടാസ്കിൽ എന്നിട്ട് വൈകീട്ട് പോയി ചോറും വാരി കൊടുത്ത് കൊഞ്ചും. സിജോ ടീമിൽ വന്ന ശേഷം ഗബ്രിക്ക് നല്ല മാറ്റങ്ങൾ വന്നിരുന്നു ആദ്യമായി അവന്റെ ഗെയിം അവന്റെ സംസാരത്തോടൊക്കെ ഒരു ഇഷ്ട്ടം തോന്നി.
വെറുതെ നടക്കുന്ന വാഴകളെക്കാൾ ഭേദം ആണ് ഗബ്രി എന്ന് തോന്നിയ നിമിഷങ്ങൾ പക്ഷെ അതിനു മുമ്പുള്ള ആഴ്ചകളിൽ ഇത്രേം പ്രേക്ഷകരുടെയും വീട്ടുകാരുടെ കുടുംബക്കാരുടെ ഒക്കെ വാക്ക് കേട്ടിട്ടും ഗെയിം മാറ്റാതെ കളിച്ചു വെറുപ്പ് വാങ്ങി പുറത്തായി. എന്തായാലും ലവ് സ്ട്രാറ്റജി കളിച്ച് സർവൈവ് ചെയ്യാം എന്ന് കരുതുന്നവർക്ക് ഒരു പാഠമാണിത്. പക്ഷെ നീതി ലഭിച്ചില്ല. ജാസ്മിൻ തുടരുന്നു.
പക്ഷെ ജാസ്മിൻ സോളോ നല്ല പ്ലെയെർ ആയത് കൊണ്ടും ഈ സീസണിൽ നല്ല കളിക്കാരുടെ എണ്ണം കുറവായത് കൊണ്ടും ജാസ്മിൻ തുടരും.
എന്തായാലും വല്ലാതെ നിങ്ങളെ അപമാനിച്ചു ഒന്നും ഇട്ടിട്ടില്ല. പുറത്തു വരുന്ന അയാളോടും ആ ഒരു മാനുഷിക പരിഗണന കൊടുക്കുക. ഗെയിം ഈസ് ഗെയിം. അത് തീർന്നു, ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.
പുറത്തിറങ്ങിയ ഗബ്രിക്ക് തനിക്കെതിരെ വരുന്ന സൈബർ ആക്രമണങ്ങൾ നേരിടാൻ പറ്റുമോ എന്ന ചോദ്യവും പ്രേക്ഷകർക്കുണ്ട്.അതേസമയം ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ ആത്മവിശ്വാസം കാണിച്ച മത്സരാർത്ഥിയാണ് ഗബ്രി. വീട്ടിലെ ഭൂരിഭാഗം പേരും തനിക്കെതിരെ നിന്നപ്പോഴും ഇതിനെ നേരിടാൻ ഗബ്രിക്ക് കഴിഞ്ഞിട്ടുണ്ട്. നെഗറ്റീവ് ഇമേജ് വരാതിരിക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ ഫൈനൽ വരെയെത്താൻ സാധിക്കുന്ന മത്സരാർത്ഥിയായിരുന്നു ഗബ്രിയെന്ന് പ്രേക്ഷകർ പറയുന്നു.


Click it and Unblock the Notifications