അഴുക്ക് പിടിച്ച് വൃത്തികേടായ മുടി; ജാസ്മിനെ കുറ്റപ്പെടുത്തുന്നവർ റിഷിയെ കാണുന്നില്ലേ; വഴക്കിനിടെ പ്രേക്ഷകർ

ബി​ഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായെത്തിയവർ ഇതിനോ‌കം വീട്ടിനുള്ളിൽ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. സായ് കൃഷ്ണ, അഭിഷേക് ശ്രീകുമാർ, അഭിഷേക് ജയ്ദീപ് എന്നിവരാണ് വീട്ടിൽ ഇതിനകം ചർച്ചയായ പുതിയ മത്സരാർത്ഥികൾ. സായ് കൃഷ്ണയ്ക്ക് പ്രതീക്ഷിച്ച തരം​ഗം ഓളം ഇതുവരെ ഉണ്ടാക്കാനായില്ലെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു, സീക്രട്ട് ഏജന്റ് എന്ന പേരിന് പകരം ജാസ്മിൻ ഏജന്റ് എന്നാണ് സായ് കൃഷ്ണയെ പ്രേക്ഷകർ കളിയാക്കി വിളിക്കുന്നത്.

വന്നപ്പോൾ തന്നെ ജാസ്മിനോട് പുറത്ത് തന്നെപ്പറ്റി നടക്കുന്ന ചർച്ചകളെക്കുറിച്ച് സായ് തുറന്ന് സംസാരിച്ചതാണ് ഈ പരിഹാസത്തിന് കാരണം. വൈൽഡ് കാർഡുകളിൽ ഇതുവരെ വലിയൊരു ചലനം ഉണ്ടാക്കാനാകാതെ പോയത് പൂജ കൃഷ്ണയ്ക്കാണ്. വഴക്കുകളിലൊന്നും പൂജയെ കാര്യമായി കണ്ടിട്ടില്ല. എന്നാൽ തനിക്കൊപ്പം വൈൽഡ് കാർഡ് എൻട്രി ലഭിച്ച നന്ദനയുമായി ഒരു സംസാരം പൂജയ്ക്കുണ്ടായി. പൂജ മുടി കെട്ടി വെക്കാത്തതാണ് പ്രശ്നമായത്.

Bigg Boss Malayalam Season 6

അടുക്കളയിൽ കയറുമ്പോൾ മുടി കെട്ടി വെക്കണമെന്ന് നന്ദന പൂജയോട് പറഞ്ഞു. നന്ദനയുടെ സംസാരം പൂജയ്ക്ക് ഇഷ്‌പ്പെട്ടില്ല. മുടി കെട്ടി വെക്കാൻ പറയാൻ നിങ്ങളാരാണ്,ക്യാപ്റ്റനോ എന്നായി പൂജയുടെ ചോദ്യം. എന്നാൽ നന്ദന വിട്ടില്ല. ചൂല് കൈയിൽ പിടിച്ച് കൊണ്ടാണ് നന്ദന സംസാരിച്ചത്. ആദ്യം ചൂല് മാറ്റി വെക്കെന്ന് നന്ദനോട് പൂജ ആവശ്യപ്പെട്ടു. കുറച്ച് നേരത്തേക്ക് ഈ വഴക്ക് തു‌ടർന്നു. മുടിയുടെ പേരിലുള്ള വഴക്കിനിടെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ തങ്ങളുടെ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

മുടിയുടെ പേരിൽ വഴക്ക് കൂടുന്നവർ റിഷിയുടെ മുടിയും കൂടെ നോക്കണമെന്നും ഋഷിയുടെ മുടി ആകെ അഴുക്ക് പിടിച്ചിരിക്കുകയാണെന്നും കമന്റുകൾ വന്നു. ബി​ഗ് ബോസ് റിവ്യൂവേഴ്സും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ജാസ്മിൻ ദിവസവും കുളിക്കാത്തത് വലിയ വിഷയമാക്കുന്നവർ റിഷിയുടെ മുടിയുടെ അവസ്ഥ കാണുന്നില്ലേയെന്നും ചോദ്യം വരുന്നുണ്ട്. വൈൽഡ് കാർഡുകളിലൊരാളായ അഭിഷേക് ശ്രീകുമാറും വീട്ടിൽ വഴക്കിന് തിരി കൊളുത്തി. ജാന്മണി ദാസുമായാണ് അഭിഷേക് വഴക്കിട്ടത്.

Bigg Boss 6

അന്യ​ഗ്രഹ ജീവികളെ പോലുള്ള നിങ്ങളുടെ ഭാഷ എനിക്ക് മനസിലാകുന്നില്ലെന്ന് അഭിഷേക് തുറന്നടിച്ചു. ഇതിൽ ജാന്മണി പ്രകോപിതയായി. വ്യക്തിഹത്യയാണിതെന്ന് ജാന്മണി പറഞ്ഞു. ഭാഷയെയാണ് പറഞ്ഞതെന്ന് അഭിഷേക് പറഞ്ഞെങ്കിലും വഴക്ക് അവസാനിച്ചില്ല.

എൽജിബിടിക്യു വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് അഭിഷേക് ശ്രീകുമാർ. ട്രാൻസ് വുമണായ ജാന്മണിയുമായി വരും ദിവസങ്ങളിലും അഭിഷേക് വഴക്കിടാനുള്ള സാധ്യതയുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈൽഡ് കാർഡ് എൻട്രികളുടെ പ്രകടനം ചർച്ചയായി‌ട്ടുണ്ട്. നടി യമുന റാണിയാണ് ഇക്കഴിഞ്ഞ ആഴ്ച ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X