ജാസ്മിന്‍ കാണിക്കുന്നത് രോഗം, ആദ്യം പറഞ്ഞവ ഡോക്ടറെ കാണിക്കേണ്ടതാണ്; പ്രേക്ഷകന്റെ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചതു മുതല്‍ പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഈ വര്‍ഷത്തെ എപിസോഡും കാണുന്നത്. ഈ സീസണ്‍ ആരംഭിച്ചതു മുതല്‍ തന്നെ ചര്‍ച്ച വിഷയം ആയിക്കൊണ്ടിരിക്കുന്നത് ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥിയാണ്. എല്ലാവരും ഒരുപോലെ ടാര്‍ഗറ്റ് ചെയ്യുന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍.
ഒരു സമയത്ത് ജാസ്മിന്‍ ഗബ്രി കോംബോയാണ് ചര്‍ച്ച വിഷയമായിരുന്നതെങ്കില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ പലപ്പോഴും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഒരു വിഷയം ജാസ്മിന്റെ വൃത്തിയില്ലായ്മയും സംസാര ശൈലിയില്‍ കാണിക്കുന്ന അപക്വമായ രീതിയും വാക്കുകളുമൊക്കെയാണ്.

ജാസ്മിന്‍ രാത്രി ഓംലെറ്റ് ഉണ്ടാക്കി ഗ്യാസ് ഓഫ് ചെയ്യാന്‍ മറന്നു പോയതില്‍ ഹോസ്റ്റ് ആയ മോഹന്‍ലാല്‍ ജാസ്മിനെ വഴക്കു പറഞ്ഞിരുന്നു. അതു പോലെ താന്‍ ഒന്നാരടനേ കുളിക്കൂ, ചെരിപ്പിടാതെ ഹൗസില്‍ നടക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ജാസ്മിന് നെഗറ്റീവ് അടിച്ച കാര്യങ്ങളായിരുന്നു. കാലിന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ചെരിപ്പിടാത്തതെന്നായിരുന്നു ജാസ്മിന്റെ വാദം.
അതുപോലെ തന്നെ കാലിനെ നഖം വായകൊണ്ട് കടിച്ച് പൊട്ടിക്കുന്നതും അപ്‌സരയ്‌ക്കൊപ്പം ചായ എടുക്കുന്ന സമയത്ത് തുമ്മയിട്ടും അതേ ചായ തന്നെ ഒപ്പമുള്ളവര്‍ക്ക് നല്‍കിയതുമെല്ലാം ചര്‍ച്ചയായിരുന്നു. ജാസ്മിന്റെ ടിഷ്യു എല്ലായിടത്തു നിന്നും കിട്ടുന്നു എന്നുള്ളതായിരുന്നു മറ്റൊരു പരാതി. എന്തായാലും ജാസ്മിന്റെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് ഒരു പ്രേക്ഷക പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ജാസ്മിന് അസുഖമാണ് ഉള്ളതെന്നും അതില്‍ കുറച്ച് ഡോക്ടര്‍മാര്‍ ചികിത്സിച്ച് തന്നെ മാറ്റേണ്ടതാണെന്നും ചിലത് വീട്ടുകാരും രക്ഷിതാക്കളും പറഞ്ഞു കൊടുക്കേണ്ടതാണന്നും പ്രേക്ഷക പറയുന്നു. വീട്ടിലുള്ളവര്‍ക്ക് ബോധമില്ലെങ്കില്‍ മക്കള്‍ ഇങ്ങനെ ആവുമെന്നും പ്രേക്ഷക പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണഭാഗം ഇങ്ങനെ;
എനിക്ക് ഇപ്പൊ ജാസ്മിന്‍ എന്ന് പറയുന്ന കുട്ടിയോട് ദേഷ്യം അല്ല തോന്നുന്നത് അതുകൊണ്ട് ആ കുട്ടി അല്ല അതൊന്നും ചെയ്യുന്നത് ആ കുട്ടി കാണിക്കുന്നതിന്റ പകുതിയും ഒരു രോഗമണ്. ഇത് ഞാന്‍ പറഞ്ഞത് അല്ല ഞാന്‍ എനിക്ക് പരിചയമുള്ള ഡോക്ടര്‍ പറഞ്ഞപ്പോ ഞാന്‍ അത് യൂട്യൂബില്‍ നോക്കി അത് സത്യമാണ് കാരണം ഞാന്‍ സ്റ്റാര്‍ ഇട്ട് പറഞ്ഞു തരാം
രോഗ ലക്ഷണങ്ങള്‍
____________
*) hyper active:-ഒരു മനുഷ്യന്റെ ശരത്തില്‍ ഉള്ളതിനെക്കാളും കൂടുതലായി പൊട്ടി തെറിക്കുന്നത് കയ്യും കാലും വെറുതെ ഇട്ട് ആട്ടി കൊണ്ടിരിക്കുക വെറുതെ ഇരിക്കുമ്പോ താളം പിടിക്കുക ഒറ്റക്ക് ഇരിക്കുമ്പോ
ADHD:- മൈക്ക് വെക്കുന്നത് മറന്ന് പോവുക, ഗ്യാസ് ഓണ്‍ ആക്കിയിട്ട് അത് ഓഫ് ആക്കാന്‍ മറന്ന് പോവുക ഇതൊക്കെ ADHD ആണ്.

പിന്നെ വൃത്തി ഇല്ലായ്മ, വള്‍ഗര്‍ ആയിട്ടുള്ള സ്വഭാവം അതായത് മുക്കില്‍ കയ്യിട്ട് വായില്‍ വെക്കുക, മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ഫുഡില്‍ തുപ്പിയിടുക, പിന്നെ കാലിലെ നഖം കടിക്കുക ഇതൊക്കെ വള്‍ഗര്‍ ആയിട്ടുള്ള ലക്ഷണങ്ങളാണ് ഈ ലാസ്റ്റ് പറഞ്ഞ കാര്യം നമുക്ക് സ്‌കൂള്‍, ടീച്ചര്‍, അമ്മ, അച്ഛന്‍ ഇവര്‍ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്താല്‍ മതി.
പക്ഷെ ഈ പ്രായത്തില്‍ നടക്കുമോ എന്ന് അറിയില്ല. പക്ഷെ ആദ്യം പറഞ്ഞ രണ്ട് കാര്യം ഡോക്ടര്‍സിനെ കാണിക്കുക തന്നെ ചെയ്യുക വീട്ടില്‍ ഉള്ളവര്‍ക്ക് ബോധമില്ലെങ്കില്‍ മക്കളും ഇങ്ങനെ ആവും എന്നാണ് പ്രേക്ഷയുടെ പോസ്റ്റ്.


Click it and Unblock the Notifications