'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'

ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്‍റെ ഒരാഴ്ചത്തെ അവലോകനവും വിചാരണയും എല്ലാം നിറയുന്ന എപ്പിസോഡാണ് വാരാന്ത്യത്തില്‍ മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ വരുമ്പോള്‍ നടക്കാറ്. ഇത്തരത്തില്‍ ഈ ഞായറാഴ്ച വീണ്ടും കഴിഞ്ഞാഴ്ചത്തെ മത്സരാർത്ഥികളുടെ പ്രകടനങ്ങളും വീട്ടിൽ നടന്ന കോലാഹലങ്ങളുമെല്ലാം വിലയിരുത്തി മോഹന്‍ലാല്‍. ജിന്‍റോയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റന്‍. അതുകൊണ്ട് തന്നെ ഒട്ടുമിക്ക പ്രശ്നങ്ങളും ജിന്റോയെ ചുറ്റിപറ്റിയുള്ളതായിരുന്നു.

ഇപ്പോൾ ഹൗസിലുള്ള പതിനെട്ട് പേരിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഒരു മത്സരാർത്ഥിയാണ് ജിന്റോ. തനിക്ക് നേരെ വരുന്ന അമ്പുകളെല്ലാം പിടിച്ച് വെച്ച് കൃത്യമായ രീതിയിൽ തിരിച്ച് തൊടുത്ത് വിടാൻ ജിന്റോയ്ക്ക് അറിയാം. ആദ്യ ദിവസങ്ങളിലെ ജിന്റോയുടെ പ്രകടനവും സംസാരവുമെല്ലാം കേട്ട് സഹമത്സരാർത്ഥികൾ ജിന്റോയ്ക്ക് മണ്ടൻ എന്നൊരു ടാ​ഗ് നൽകിയിരുന്നു.

Jinto Bigg Boss

അന്ന് കാര്യമായി പ്രതികരിക്കാതിരുന്ന ജിന്റോ പ്രതികരിച്ചത് കയ്യിൽ ക്യാപ്റ്റൻസി, പവർ റൂം അം​ഗത്വം പോലുള്ളവ ലഭിച്ചപ്പോഴായിരുന്നു. എവിടെ എന്ത് എങ്ങനെ പറഞ്ഞാൽ പ്രേക്ഷകർ കയ്യടിക്കും വിസിലടിക്കും എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ജിന്റോയ്ക്കുണ്ട്. ഇക്കഴിഞ്ഞ ആഴ്ച ജിന്റോയ്ക്ക് അത്ര സുഖമുള്ള ഒന്നായിരുന്നില്ല.

ഏറെയും ആരോപണങ്ങളും ജിന്റോയുടെ നേർക്കായിരുന്നു വന്നത്. ചില തെറ്റുകൾ ജിന്റോ മനപൂർവം ചെയ്തതുമാണ്. എന്നാൽ അവയെ കുറിച്ചെല്ലാം അവതാരകൻ മോഹൻലാൽ ചോദിച്ചപ്പോൾ രസകരമായ ഉത്തരങ്ങൾ പറഞ്ഞ് ജിന്റോ രക്ഷപ്പെട്ടു. ജിന്റോയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നുവെങ്കിൽ ആ അവസ്ഥ ഇത്ര നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നില്ല.

ഇപ്പോഴിതാ ഞായറാഴ്ച സംപ്രേഷണം ചെയ്ത വീക്കെന്റ് എപ്പിസ‍ോഡിലെ ജിന്റോയുടെ പ്രകടനത്തെ കുറിച്ചുള്ള കുറിപ്പാണ് വൈറലാകുന്നത്. നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി എന്നാണ് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ സോഷ്യൽമീഡിയയിൽ കുറിച്ചത്. കഴിഞ്ഞ ആഴ്ച ചെയ്ത കാര്യങ്ങൾ വെച്ച് ജിന്റോയ്ക്ക് നല്ല നെഗറ്റീവ് വരേണ്ട ഒരു എപ്പിസോഡ് അങ്ങേര് മറുപടികൾ കൊണ്ട് കയ്യടി വാങ്ങി.

മിസ്റ്റർ മരുമകൻ സിനിമയിലെ ദിലീപിന്റെ ഇന്റർവ്യു സീനാണ് അത് കണ്ടപ്പോൾ ഓർമ വന്നത്. ഞാനിപ്പോൾ പറഞ്ഞത് മുടന്തൻ ന്യായങ്ങൾ മാത്രമാണ് എന്നിട്ടും കയ്യടി നേടി.അതാണ് ഒരു വക്കീലിന്റെ കഴിവെന്ന് മിസ്റ്റർ മരുമകനിൽ ദിലീപ് പറയുന്നുണ്ട്. അത് തന്നെയാണ് ജിന്റോയും വീക്കെന്റ് എപ്പിസോ‍ഡിൽ ചെയ്തത്. പക്ഷെ കൈയ്യടി കിട്ടി.

Jinto Bigg Boss

ഓഡിയൻസിന്റെ പൾസ് അറിഞ്ഞ് അത് വാങ്ങാൻ കഴിവ് ആവശ്യമാണ്‌. എന്തിന് അധികം ലാലേട്ടൻ പോലും ചിരിയായിരുന്നു. അവർ തന്നെ ചാർത്തി കൊടുത്ത മണ്ടൻ ടാഗ് ഏറ്റവും അടിപൊളിയായി ജിന്റോ ഉപയോഗിക്കുന്നുണ്ട്. മൊത്തത്തിൽ പുള്ളിക്ക് പണി വരേണ്ട ഒരു എപ്പിസോഡ് സംസാരം കൊണ്ട് അത് തമാശ രീതിയിലേക്ക് മാറ്റി എന്നായിരുന്നു കുറിപ്പ്.

ജിന്റോയും ജാസ്മിനും തമ്മിലുള്ള വാക്ക് തർക്കവും ജിന്റോയുടെ ക്യാപ്റ്റൻസിയുടെ പോരായ്മകളുമായിരുന്നു ചർച്ചാ വിഷയമെങ്കിലും സ്കോർ ചെയ്തത് ജിന്റോയായിരുന്നുവെന്ന് പ്രേക്ഷകർ കമന്റ്സിലൂടെയും സമ്മതിക്കുന്നുണ്ട്. പുതിയ ആറ് വൈൽ‍ഡ് കാർഡുകൾ ഹൗസിലേക്ക് കയറി ആഴ്ചയിൽ ജിന്റോയുടെ പ്രകടനം ചെറുതായി ഒന്ന് മങ്ങിയിരുന്നു. എന്നാൽ അവർക്കൊപ്പം നിന്ന് കാര്യങ്ങൾ മനസിലാക്കി ശക്തമായാണ് ജിന്റോ മുന്നേറുന്നത്.

തനിക്ക് സീസൺ ആറിന്റെ കപ്പ് നേടണമെന്ന് ഇടയ്ക്കിടെ ജിന്റോ പറയാറുണ്ട്. അത് മാത്രമാണ് ജിന്റോയുടെ ലക്ഷ്യവും. ഓരോ ദിവസവും സാഹചര്യത്തിന് അനുസരിച്ച് നിന്നാണ് ജിന്റോ ​ഗെയിം കളിക്കുന്നത്. അകത്തുള്ളവരുടെ താൽപര്യങ്ങൾക്കല്ല പുറത്തുള്ളവരുടെ ചിന്തകൾക്ക് അനുസരിച്ചാണ് ജിന്റോയുടെ ​ഗെയിം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X