സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ

വൈൽഡ് കാർഡ് എൻട്രികളായി മത്സരാർത്ഥികൾ വന്നതോടെ ബി​ഗ് ബോസ് വീട്ടിൽ നേരത്തെയുണ്ടായിരുന്ന മത്സരാർത്ഥികളുടെ മാറ്റങ്ങൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. പുതിയതായി വന്നവരിൽ സിബിനും പൂജ കൃഷ്ണയുമാണ് മുന്നിട്ട് നിൽക്കുന്നത്. പഴയ മത്സരാർത്ഥികളും ഇവരും ചേർന്ന് ലക്ഷ്യമിടുന്നത് ജാസ്മിനെയും ​ഗബ്രിയെയുമാണ്. പവർ ടീമും ​ഗബ്രിയും ജാസ്മിനും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇക്കഴിഞ്ഞ എപ്പിസോഡുകളുടെ കണ്ടന്റ്. ഇതിനിടെ അർജുൻ, ശ്രീരേഖ തുടങ്ങിയ മത്സരാർത്ഥികളുടെ ക്യാമറ സ്പേസ് നഷ്ടപ്പെട്ടു.

ഇതിൽ പ്രേക്ഷകർ ഏവരും ചൂണ്ടിക്കാണിക്കുന്നത് അപ്സരയുടെ പിറകോട്ട് പോക്കാണ്. വൈൽഡ് കാർഡ് വരുന്നത് വരെ മികച്ച ​ഗെയിമുമായി മുന്നോട്ട് പോയതായിരുന്നു അപ്സര. എന്നാൽ സിബിൻ അപ്സരയ്ക്കെതിരെ സംസാരിക്കുകയും മറ്റ് മത്സരാർത്ഥികൾ തനിക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തത് അപ്സരയെ ബാധിച്ചിട്ടുണ്ട്. പനി കാരണം ചികിത്സ തേടുന്നത് വരെ മികച്ച ​ഗെയിമുമായി മുന്നോട്ട് പോയ രസ്മിനും ഇപ്പോൾ നിശബ്ദയാണ്. ഈ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി ബി​ഗ് ബോസ് പ്രേക്ഷകർ കുറിപ്പുകളും പങ്കുവെക്കുന്നുണ്ട്.

Bigg Boss Malayalam Season 6

'അപ്സര : വൈൽഡ് കാർഡുകൾ കയറും മുമ്പ് ഏറ്റവും കിടിലൻ ആയി മുന്നേറിയ ​ഗെയിമർ ആയിരുന്നു അപ്സര. വൈൽഡ് കാർഡ്സ് വരെ പുള്ളിക്കാരി ആണ് നിലവിൽ കിടിലൻ എന്ന് പറഞ്ഞു. ശേഷം, ദിവസങ്ങൾ കുറച്ചു കഴിഞ്ഞു സിബിൻ തന്നെ അപ്സരക്ക് എതിരെ തിരിഞ്ഞു. പുള്ളിക്കാരി യുടെ ഒരു ഡൊമിനെന്റ് നാച്വറിനെ എടുത്തു പറഞ്ഞു. ബാക്കി ഉള്ളവരും അത് ഏറ്റു പിടിച്ചപ്പോൾ അപ്സര യുടെ കാറ്റ് പോയ അവസ്ഥ ആയി.

കൂട്ടത്തിൽ ഫ്രണ്ട്സ് ആയ ശ്രീതു വേറെ ഇഷ്യൂ കാരണം പയ്യെ അകന്നു. ശരണ്യ ആകട്ടെ വേറെ ഗ്രൂപ്പിലും പോയി. ആകെ കൂടെ നിലവിൽ വളരെ ഡൗൺ ആയി മാറിയ മത്സരാർത്ഥി ആയി അപ്സരയെ തോന്നുന്നു!'. 'റെസ്മിന് : വയ്യാതെ പുറത്ത് പോയി വന്ന ശേഷം ആകെ ഒരു നല്ല പിള്ള ചമയൽ ഫീൽ ചെയ്യുന്നുണ്ട്'

Bigg Boss Malayalam Season 6

'പുറത്ത് പോയപ്പോൾ ചട്ടമ്പി & ബഹുമാനം ഇല്ലാത്ത ഇമേജിനെ പറ്റി അറിഞ്ഞു കാണാനാണ് വഴി. ഇപ്പോ മൊത്തത്തിൽ പഴയ ഒരു ഇത് ഒന്നും ഇല്ല രസ്മിൻ ഭായിക്ക്', ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച അഭിപ്രായമിങ്ങനെ. ആഴ്ചകൾ പിന്നിടുമ്പോഴും ജനപ്രീതിയുള്ള മത്സരാർത്ഥികളോ കോംബോകളോ ഇത്തവണ ഇല്ല.

'ആരാകും വിജയിയെന്ന് പ്രേക്ഷകർക്ക് പ്രവചിക്കാൻ പോലും പറ്റാത്ത സാഹചര്യം. അപ്സര, സിബിൻ, ജിന്റോ തുടങ്ങിയവരിൽ വലിയ പ്രതീക്ഷ തുടക്കത്തിൽ പ്രേക്ഷകർക്ക് ഉണ്ടായെങ്കിലും ഇത് നിലനിന്നില്ല. ശ്രീതു-അർജുൻ കോംബോ ആരാധകർ പുറത്ത് വളർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ തമ്മിൽ വലിയ സൗഹൃദം ഇപ്പോഴുമില്ല. അതേസമയം പ്രവചനാതീതമായ സാഹചര്യം ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ ആകാംക്ഷയും ഉണ്ടാക്കുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X