ജാസ്മിൻ ഒറ്റയ്ക്ക് കുതിച്ചുയരുന്നു, അപകടം മനസിലാക്കി ​ഗബ്രി; ഒഴിവാകാനുള്ള ശ്രമമെന്ന് പ്രേക്ഷകർ

ബി​ഗ് ബോസിൽ തുടക്കത്തിൽ ഹേറ്റേഴ്സ് കുത്തനെ കൂടിയെങ്കിലും ജാസ്മിന് ഇന്ന് പ്രതിച്ഛായ മാറിക്കൊണ്ടിരിക്കുകയാണ്. മറ്റ് മത്സരാർത്ഥികളിൽ ഭൂരിഭാ​ഗം പേരും ജാസ്മിനും ​ഗബ്രിക്കുമെതിരെ തിരിഞ്ഞതോടെയാണ് പ്രേക്ഷകരു‌‌ടെ അഭിപ്രായം മാറിയത്. രണ്ട് പേരെയും മാനസികമായി തകർക്കാനും ഇകഴ്ത്തി കാട്ടാനും സിബിന്റെ നേതൃത്വത്തിൽ മറ്റ് മത്സരാർത്ഥികൾ ശ്രമിക്കുന്നു എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ജാസ്മിന്റെ പിന്നാലെ നടന്ന് വഴക്കുണ്ടാക്കാൻ ജിന്റോയുൾപ്പെടെ ശ്രമിച്ചതും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ ആഴ്ചകളിലായി ജാസ്മിന്റെ ​ഗെയിമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ​ഗബ്രിയുമായുള്ള കോംബോ ഒഴിച്ച് നിർത്തിയാൽ മറ്റെല്ലാ കാര്യങ്ങളിലും ജാസ്മിൻ സ്വീകാര്യയാണെന്ന് പ്രേക്ഷകർ പറയുന്നു. വ്യക്തി വൈരാ​ഗ്യം വെച്ച് ആരോടും പെരുമാറുന്നില്ല. ക്യാപ്റ്റനായപ്പോൾ മികച്ച രീതിയിൽ വീടിനെ നയിച്ചു. ഏത് പ്രശ്നത്തിലും ഒറ്റയ്ക്ക് നിന്ന് സംസാരിക്കാൻ കഴിയുന്നു തു‌ടങ്ങിയ ഘടകങ്ങൾ‌ പ്രേക്ഷകർ‌ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജാസ്മിനൊപ്പം വീട്ടിൽ ഒറ്റപ്പെടലും കടന്നാക്രമണവും നേരിടുന്ന ​ഗബ്രിക്ക് ഇതല്ല സാഹചര്യം.

Jasmine  Gabri

ജാസ്മിനുമായുള്ള കോംബോ ഇല്ലെങ്കിൽ ​ഗബ്രിക്ക് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ജാസ്മിന് എല്ലാ പ്രശ്നങ്ങളിലും പിന്തുണ നൽകി ​ഗബ്രി ഒപ്പമുണ്ട്. പുറത്ത് ഈ കോംബോയ്ക്ക് സ്വീകാര്യതയില്ലെന്നും പ്രശ്നങ്ങളുണ്ടെന്നും അറിഞ്ഞിട്ടും ജാസ്മിനും ​ഗബ്രിയും സൗഹൃദം തുടരുന്നു. തങ്ങൾ തമ്മിൽ ഒരിഷ്ടം ഉണ്ടെന്നും അത് പ്രണയത്തിലേക്ക് പോകാതെ പി‌ടിച്ച് വെച്ചിരിക്കുകയാണെന്നും ജാസ്മിൻ പറഞ്ഞിട്ടുണ്ട്. ​

ഗബ്രി കോംബോ ഇല്ലെങ്കിൽ ബി​ഗ് ബോസിൽ മുന്നേറാൻ ഇന്ന് ജാസ്മിന് കഴിയും. എന്നാൽ ​ഗബ്രിക്ക് അങ്ങനെയല്ല. തനിക്കാണ് കൂടുതൽ കുറ്റപ്പെ‌ടുത്തലെന്ന് ​ഗബ്രി ഇതിനകം മനസിലാക്കിയിട്ടുണ്ട്. ഗബ്രിയിൽ വരുന്ന മാറ്റങ്ങളാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോഴത്തെ ചർച്ച. ജാസ്മിനുമായുള്ള കോംബോ ഒഴിവാക്കാൻ ​ഗബ്രി ഇപ്പോൾ ശ്രമിക്കുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു.

Jasmine  Gabri

ഇതിനുപദാഹരണവും ചൂണ്ടിക്കാട്ടുന്നുണ്ട്. ജയിൽ നോമിഷന് മുമ്പ് ​ഗബ്രി പവർ ടീമിനോ‌ട് ചെയ്ത തെറ്റുകളിൽ ക്ഷമ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്നങ്ങൾ കാരണം ജാസ്മിനോ നോറയോ ആയിരിക്കും ജയിലിലേക്ക് പോകുകയെന്ന് ​ഗബ്രിക്ക് അറിയാമായിരുന്നു. ജാസ്മിനൊപ്പം ജയിലിൽ പോകാൻ താൽപര്യം ഇല്ലാത്തത് കൊണ്ടാണ് ​ഗബ്രി മാപ്പ് പറഞ്ഞതെന്ന് പ്രേക്ഷകർ പറയുന്നു.

വരും ദിവസങ്ങളിൽ ​ഗബ്രി-ജാസ്മിൻ സൗഹൃദം എങ്ങനെ മുന്നോട്ട് പോകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ബി​ഗ് ബോസ് ​പ്രേക്ഷകരുടെ ​ഗ്രൂപ്പുകളിൽ ജാസ്മിൻ വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. ജാസ്മിന് കണ്ടന്റിനും സ്ക്രീൻ സ്പേസിനുമുള്ള വിഷയങ്ങൾ മറ്റുള്ളവർ ഇട്ട് കൊടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ഇവർ പറയുന്നു.

വൈൽഡ് കാർഡായി വന്നവരിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു സിബിനും ഇപ്പോഴും ജനപ്രീതി കുത്തനെ ഇടിഞ്ഞു. ജാസ്മിന് നേരെ അശ്ലീല ആം​ഗ്യം കാണിച്ചതും സിബിന് വിനയായി. ബി​ഗ് ബോസിലെ വരും ദിവസങ്ങൾ എങ്ങനെ മുന്നോട്ട് പോകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ജാസ്മിൻ-​ഗബ്രി വിഷയത്തിനപ്പുറമുള്ള കണ്ട‌ന്റുകൾ കാണാനും പ്രേക്ഷകർ താൽ‌പര്യപ്പെടുന്നുണ്ട്. വീക്കെന്റ് എപ്പിസോഡിൽ ഈയാഴ്ച നട‌ന്ന സംഭവ വികാസങ്ങൾ ചർച്ചയാകുന്നത് കാണാനും ഇവർ കാത്തിരിക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X