​പെട്ടുപോയെന്ന് ജാസ്മിന് മനസിലായി; വിടാതെ ​ഗബ്രി; ജാസ്മിന്റെ ​നീക്കങ്ങൾക്കായി കാത്തിരുന്ന് പ്രേക്ഷകർ

ബി​ഗ് ബോസ് ആറാം സീസൺ രസകരമായി മുന്നോട്ട് പോകവെ കണ്ടന്റ് മേക്കേറായി പ്രേക്ഷകർ തുടക്കം മുതൽ കാണുന്നത് ജാസ്മിനെയാണ്. അസി റോക്കി-സിജോ വഴക്ക് ഒഴിച്ച് നിർത്തിയാൽ ഈ സീസണിൽ സോഷ്യൽ മീഡീയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി ജാസ്മിനാണ്. നെ​ഗറ്റീവായും പോസിറ്റീവായും. പക്ഷെ ഇതുവരെയുള്ള ​ഗ്രാഫ് പരിശോധിച്ചാൽ ജാസ്മിന്റെ ​ഗെയിം നാൾക്ക് നാൾ മോശമാകുന്നെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത മത്സരാർത്ഥിയാണ് ജാസ്മിൻ.

എന്നാൽ ​ഗബ്രിയുമായുള്ള കൂട്ടുകെട്ട് ജാസ്മിനെ ബാധിക്കുന്നെന്ന് പ്രേക്ഷകർ പറയുന്നു. ഇന്ന് നടന്ന സംഭവങ്ങൾ ഇതിനുദാഹരണമാണ്.
വീക്കെന്റ് എപ്പിസോഡിൽ ജാസ്മിന് രസകരമായ ചില ശിക്ഷകൾ മോഹൻലാൽ കൊടുത്തപ്പോൾ മികച്ച പ്രകടനമാണ് ജാസ്മിൻ കാഴ്ച വെച്ചത്. ജാന്മണിയെ അനുകരിച്ച് ജാസ്മിൻ സംസാരിച്ചപ്പോൾ മോഹ​ൻലാലുൾപ്പെടെ ചിരിച്ചു.

Jasmine And Gabri

സെയ്ഫ് ​ഗെയിം കളിക്കുന്നവരുടെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ ശരണ്യ, ശ്രീതു, ഋഷി, അർജുൻ തുടങ്ങിയവരുടെ പേര് പറഞ്ഞു. തുറന്ന് സംസാരിച്ചതിന് ജാസ്മിനെ മോഹൻലാൽ അഭിനന്ദിക്കുകയും ചെയ്തു. പവർ ടീമിലേക്ക് ഒരാളെ കൂടി ഉൾപ്പെടുത്താൻ മോഹൻലാൽ തീരുമാനിച്ചപ്പോൾ തനിക്ക് പോകാൻ ആ​ഗ്രഹമുണ്ടെന്ന് ജാസ്മിൻ പറഞ്ഞു.

ഞാനും ​ഗബ്രിയും ഒരുമിച്ചാണ് കളിക്കുന്നതെന്ന് പല അഭിപ്രായങ്ങളമുണ്ട്. ഞങ്ങൾ രണ്ട് പേരെയും സ്ലിപ്റ്റ് ചെയ്ത് രണ്ട് ​ഗ്രൂപ്പിലാക്കിയാൽ നന്നാകുമെന്ന് തനിക്ക് തോന്നുന്നെന്ന് ജാസ്മിൻ പറഞ്ഞു. എന്നാൽ ജാസ്മിൻ പോകണമെന്ന് തനിക്കത്ര ആ​ഗ്രഹമില്ലെന്ന് ​ഗബ്രി തുറന്ന് പറഞ്ഞു. ​രണ്ട് ​ഗ്രൂപ്പുകളായി പിരിയുകയാണെന്ന് പറഞ്ഞതോടെ ​ഗബ്രി ജാസ്മിനോട് പിണങ്ങി. ഗബ്രിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ​ഗബ്രിയുമായുള്ള കൂട്ടുകെട്ട് വിനയാകുന്നുണ്ടെന്ന് ജാസ്മിൻ മനസിലാക്കുന്നെന്ന് പ്രേക്ഷകർ പറയുന്നു.

Jasmine And Gabri

എന്നാൽ താനുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാൻ ജാസ്മിനെ ​ഗബ്രി അനുവദിക്കുന്നില്ലെന്നും ഇവർ അഭിപ്രായപ്പെട്ടു. ജാസ്മിന്റെ തന്റെ ടീമിൽ നിന്ന് പോയാൽ വീട്ടിലെ തന്റെ സാഹചര്യം മോശമാകുമെന്ന് ​ഗബ്രി മനസിലാക്കുന്നുണ്ടെന്ന് ബി​ഗ് ബോസ് പ്രേക്ഷകർ പറയുന്നു. തന്റെ നിലനിൽപ്പിനായി ​ഗബ്രി ജാസ്മിനെ ഉപയോ​ഗിക്കുകയാണെന്നും പ്രേക്ഷകർ ആരോപിക്കുന്നു. 'ജാസ്മിൻ പോയാൽ ഒറ്റയ്ക്ക് കളിക്കേണ്ടി വരും അത് അവന് പുറത്തേക്കുള്ള വാതിൽ തുറന്നു തരും എന്ന് അവന് അറിയാം'

'ഇനി അതല്ല എങ്കിൽ ലാലേട്ടൻ ജാസ്മിനെ സംസാരിക്കാൻ പോലും അനുവദിക്കാതെ വഴക്ക് പറയുന്നതിൽ നിന്ന് പുറത്തെ പിക്ചർ അവന് മനസിലായി പവർ ടീമിൽ കയറി അവൾ അങ്ങനെ സേഫ് ആകേണ്ട പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതി തന്നെ ആകാം. ഇത്രയും ഫോള്ളോവർസ് ഉള്ള ഒരാൾ തനിക്ക് വലിയ എതിരാളി ആണ് എന്ന് മനസിലാക്കി അവൾക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കി പുറത്താക്കുക ആകാം ലക്ഷ്യം,' ബി​ഗ് ബോസ് ​ഗ്രൂപ്പിൽ വന്ന ഒരു കമന്റിങ്ങനെ.

നിലവിൽ വീട്ടിൽ സെയ്ഫ് ​ഗെയിം കളിക്കുന്നവരെ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. അൻസിബയെയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അൻസിബ മികച്ച മത്സരാർത്ഥിയാണെന്ന വാദവുമുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X