'എല്ലാ കൊല്ലവും ടോക്‌സിക്ക് രാജാവാണെങ്കിൽ ഈ കൊല്ലം ടോക്സിക്ക് രാജ്ഞിയാണ്'; ജാസ്മിൻ ജാഫറിനെ കുറിച്ച് കുറിപ്പ്!
ബിഗ് ബോസ് മലയാളം സീസൺ ആറ് വിജയകരമായി മുന്നോട്ട് പോകുമ്പോൾ പതിനെട്ട് പേരാണ് ഇപ്പോൾ ഹൗസിലുള്ളത്. അതിൽ ഈ സീസണിന്റെ തുടക്കം മുതൽ ഇതുവരെയും ഏറ്റവും കൂടുതൽ ചർച്ചയാകുന്നതും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നതുമായ ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. തുടക്കത്തിലെ ആദ്യ രണ്ട് ദിവസം ഏറ്റവും കൂടുതൽ പ്രേക്ഷകർ സ്നേഹിച്ചിരുന്നത് ജാസ്മിനെയായിരുന്നു.
എന്നാൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ ഗബ്രിയുമായി കൂട്ടുകൂടി കോമ്പോ സൃഷ്ടിച്ച് കളി തുടങ്ങിയതോടെ ജാസ്മിനെ പ്രേക്ഷകർ വിമർശിച്ച് തുടങ്ങുകയായിരുന്നു. ഇപ്പോൾ ഹൗസിൽ ഉള്ള മത്സരാർത്ഥികളിൽ ജാസ്മിനോളം വെറുക്കപ്പെടുന്ന മറ്റൊരു മത്സരാർത്ഥിയുണ്ടോയെന്ന് സംശയമാണ്. ശനിയാഴ്ചയിലെ എപ്പിസോഡിൽ ജാസ്മിന്റെ തെറ്റുകൾ ഒന്നും തന്നെ അവതാരകൻ മോഹൻലാൽ ചർച്ച ചെയ്യാതിരുന്നത് പ്രേക്ഷകരിൽ അമർഷത്തിന് കാരണമാക്കിയിട്ടുണ്ട്.

സിബിനുമായും ജിന്റോയുമായും കഴിഞ്ഞ ദിവസങ്ങളിൽ ജാസ്മിൻ നടത്തിയ വാക്കുതർക്കത്തിൽ മോഹൻലാൽ ശകാരിച്ചത് സിബിനേയും ജിന്റോയേയും മാത്രമായിരുന്നു. ജാസ്മിനോട് ഇതേ കുറിച്ച് ഒന്നും തന്നെ ചോദിച്ചതുമില്ല. ജാസ്മിന്റെ ഭാഗമാണ് ശരിയെന്ന രീതിയിലായിരുന്നു എപ്പിസോഡ്. വീക്കെന്റ് എപ്പിസോഡ് സംപ്രേഷണം ചെയ്തശേഷം ബിബി പ്രേക്ഷകരിൽ ഒരാൾ സോഷ്യൽമീഡിയയിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
എല്ലാ കൊല്ലവും ടോക്‌സിക്ക് രാജാവാണ് ബിബിയിൽ ഉണ്ടാകുന്നതെങ്കിൽ ഈ കൊല്ലം അത് ടോക്സിക്ക് രാജ്ഞിയാണെന്നാണ് എന്നാണ് കുറിപ്പിൽ പറയുന്നത്. ജാസ്മിൻ ജാഫറിനെ പോലുള്ള ഒരു കൂതറ സ്ത്രീ കണ്ടസ്റ്റന്റ് മലയാളം ബിഗ് ബോസ് ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല.
എല്ലാ കൊല്ലവും ടോക്‌സിക്ക് രാജാവാണെങ്കിൽ ഈ കൊല്ലം ടോക്സിക്ക് രാജ്ഞിയാണ്. ഇനി ഈ ബിഗ് ബോസ് സീസൺ ജാസ്മിൻ ജാഫർ വിൻ ചെയ്താൽ പോലും അവളുടെ തറ സ്വഭാവം ആൾക്കാർ മറക്കില്ല. ഒരു സീസണിൽ പോലും ആൾക്കാരെ ഗെയിം ഉപയോഗിച്ച് അല്ല വിലയിരുത്തുന്നത്. മറിച്ച് മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള സാഹചര്യമുണ്ടാക്കി കൊടുത്തിട്ടും അതിൽ എങ്ങനെയാണ് മനുഷ്യത്വപൂർവം ആളുകൾ കളിക്കുക എന്നത് നോക്കിയാണ്. അതാണ് എന്നെ സംബന്ധിച്ച് മികച്ച ഗെയിം.
അതുകൊണ്ട് തന്നെ റിതു മന്ത്ര, റോൺസൺ, റിനോഷൊക്കെയാണ് എൻ്റെ ഇഷ്ടപ്പെട്ട പഴയ കാല കണ്ടസ്റ്റന്റുകൾ. ഈ കൊല്ലം അങ്ങനെ ആരെയും കണ്ടെത്താനായില്ലെന്നാണ് കുറിപ്പിൽ പറയുന്നത്. കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം ജാസ്മിൻ വ്യക്തി ശുചിത്വം പാലിക്കാത്തതിനെ കുറിച്ച് ഇന്നത്തെ എപ്പിസോഡിൽ മോഹൻലാൽ ചോദിക്കും.

ബാത്ത്റൂമിൽ ചെരുപ്പ് ധരിക്കാത്ത വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് കംഫർട്ട് കുറവായതുകൊണ്ടാണെന്നാണ് മോഹൻലാലിന് ജാസ്മിൻ മറുപടി നൽകിയത്. തന്നെ മാത്രം എയിം ചെയ്താണ് മോഹൻലാൽ സംസാരിക്കുന്നതെന്ന് ജാസ്മിൻ പറയുന്നതും പുതിയ പ്രമോയിൽ കാണാം. ഇപ്പോൾ ഹൗസിലെ ഭൂരിഭാഗം പേരും ജാസ്മിന് എതിരാണ്. ഗബ്രിയേയും ജാസ്മിനേയും തങ്ങളുടെ ഗ്യാങ്ങിൽ ഉൾപ്പെടുത്തുന്നതിനോട് ഹൗസിലെ ഭൂരിഭാഗം മത്സരാർത്ഥികൾക്കും താൽപര്യമില്ല.
വിവാഹനിശ്ചയിച്ച് ഉറപ്പിച്ച ശേഷമാണ് ജാസ്മിൻ ബിഗ് ബോസിലേക്ക് എത്തിയത്. എന്നാൽ ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം അതിരുവിട്ടതോടെ ജാസ്മിനുമായി വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന അഫ്സൽ എന്ന ചെറുപ്പക്കാരൻ വിവാഹത്തിൽ നിന്നും പിന്മാറി. വൈൽഡ് കാർഡായി ഹൗസിലേക്ക് സായി വന്നപ്പോൾ പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ജാസ്മിന് സൂചന നൽകിയിരുന്നു.
എന്നിട്ടും ഗബ്രിയുമായുള്ള അതിരുവിട്ട പെരുമാറ്റം ജാസ്മിൻ അവസാനിപ്പിച്ചിട്ടില്ല. ഗബ്രി പുറത്താവുകയോ ജാസ്മിനുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയോ ചെയ്താൽ മാത്രമെ ഇരുവരുടെയും ഇന്റിവിജ്വൽ പ്ലെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുകയുള്ളു.


Click it and Unblock the Notifications