ദേ വേസ്റ്റ്‌ സംസാരിക്കുന്നു എന്ന് ജാസ്മിൻ; പരിധി വിട്ടു; സിബിന്റെ ഭാ​ഗത്തും ന്യായമുണ്ട്; പ്രേക്ഷകർ

ബി​ഗ് ബോസ് വീട്ടിൽ ജാസ്മിനും സിബിനും തമ്മിലുള്ള അസ്വാരസ്യം നാൾക്ക് നാൾ വർധിക്കുന്നു. ഇക്കഴിഞ്ഞ എപ്പിസോഡിൽ ജാസ്മിനോടും ബി​ഗ് ബോസ് പ്രേക്ഷകരോടും സിബിന് മാപ്പ് ചോദിക്കേണ്ടി വന്നു. ജാസ്മിനുമായി വാക്കേറ്റമുണ്ടായപ്പോൾ അശ്ലീല ആം​ഗ്യം കാണിച്ചതാണ് സിബിന് വിനയായത്. അഭിഷേക് ജയ്ദീപ് ഇത് കാണുകയും ജാസ്മിനെ പിന്തുണയ്ക്കുകയും ചെയ്തു. ജാസ്മിൻ ഇത് വലിയ വിഷയമാക്കിയതോടെ സിബിന് മാപ്പ് പറയേണ്ടി വന്നു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്ന് ജാസ്മിനോട് സിബിൻ പറഞ്ഞു.

എന്നാൽ സിബിന്റെ ക്ഷമാപണം ജാസ്മിൻ സ്വീകരിച്ചില്ല. ചെയ്യേണ്ടത് ചെയ്തിട്ട് പിന്നീട് ക്ഷമ ചോദിക്കുന്നത് ശരിയല്ലെന്ന് ജാസ്മിൻ തുറന്നടിച്ചു. ഇവർ തമ്മിലുണ്ടായ പ്രശ്നം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. തെറ്റ് സമ്മതിച്ച സിബിനെ പ്രേക്ഷകർ അഭിനന്ദിച്ചു. ജാസ്മിൻ സിബിനെ നന്നായി പ്രകോപിപ്പിച്ചിട്ടുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. വളരെ മോശമായാണ് ജാസ്മിൻ സംസാരിക്കുന്നതെന്ന് ഇവർ അഭിപ്രായപ്പെട്ടു. വീഡിയോ സഹിതം ഇതേക്കുറിച്ച് കുറിപ്പുകളും വരുന്നുണ്ട്. ദേ വേസ്റ്റ് സംസാരിക്കുന്നു എന്ന് ജാസ്മിൻ സിബിനോട് പറയുന്നുണ്ട്. ഇതാണ് സിബിനെ പ്രകോപിപ്പച്ചതെന്ന് പ്രേക്ഷകർ പറയുന്നു.

Bigg Boss

'എന്തുകൊണ്ട് ജാസ്മിൻ എയറിൽ കേറുന്നു, എങ്ങനെ ജബ്രി ഫാൻസ്‌ നിലം തൊടാതെ നിൽക്കുന്നു എന്നതിന്റെ വീഡിയോ തെളിവ് സഹിതം സംസാരിക്കാൻ ഏതേലും ജബ്രിഭായ് വരുമോ? ഇല്ല. എന്തുകൊണ്ട് അവർക്ക് പറയാൻ ന്യായം ഇല്ല. എന്നും ഇവരുടെ കാമകേളി കണ്ട് ഭ്രമിച്ച ഫാൻസിന് ബാക്കി ഉള്ളവരുടെ ചിരി പോലും സെക്ഷ്വൽ ഫെസ്ട്രേഷൻ ആയി തോന്നും'

'ഇപ്പോൾ ജബ്രികൾക്ക് എതിരെ ആ വീട്ടിൽ ഉള്ള ജിന്റോയെ നെഗറ്റീവ് ആകാൻ ശ്രമിച്ചിട്ടും ഒന്നും നടക്കുന്നില്ല എന്ന് മനസിലായി. അപ്പോൾ ഇനി ജബ്രികൾക്ക് എതിരെ നിൽക്കുന്ന സിബിനെ സ്ത്രീവിരുദ്ധപട്ടം കൊടുത്താൽ എത്രയും നാൾ ജബ്രികൾ ചെയ്ത എല്ലാം സാദൂകരിക്കപ്പെടും. ബോധമില്ലാത്ത രാജാവും റാണിയും ഒട്ടും ബോധം ഇല്ലാത്ത അടിമകളും'

Bigg Boss

'ദേ വൈസ്റ്റ്‌ സംസാരിക്കുന്നു എന്ന് പവർ റൂം മെമ്പർനെ പറ്റി ജാസ്മിൻ പറയുമ്പോൾ ആ ദേഷ്യം അയാൾ ഇരിക്കുന്ന സോഫയിൽ ഇടിച്ചു തീർക്കുന്നതത് ആണെന്ന് ആണ് എനിക്ക് മനസിലായത്. കാരണം ബി​ഗ് ബോസ് ഹൗസിൽ ഒരാളെ ഫിസിക്കൽ ഉപദ്രവിക്കാൻ പറ്റില്ല, അതിനാൽ സ്വന്തം ബോഡി അല്ലേൽ ഞാൻ ആയിരിക്കുന്ന പ്രതലം ഉപയോഗിക്കുക മാത്രം ആണ് സിബിൻ ചെയ്തത്,' ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.

ഇക്കഴിഞ്ഞ എപ്പിസോഡിൽ ജിന്റോയോടും ജാസ്മിൻ രൂക്ഷമായി ഇന്ന് സംസാരിക്കുന്നുണ്ട്. എന്നാൽ തിരിച്ച് ദേഷ്യപ്പെടാതെ ഒഴിഞ്ഞ് മാറാൻ ജിന്റോയ്ക്ക് കഴിഞ്ഞു. വീക്കെന്റ് എപ്പിസോഡിൽ ഈ ആഴ്ച വീട്ടിനുള്ളിൽ നടന്ന പ്രശ്നങ്ങളിൽ മിക്കതും ചർച്ചയാകും. മോശം വാക്കുകൾ ഉപയോ​ഗിക്കുന്നതിനെതിരെ മോഹൻലാൽ നേരത്തെ മത്സരാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X