ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച

ജാസ്മിൻ-​ഗബ്രി ബന്ധം ബി​ഗ് ബോസ് വീട്ടിനകത്തും പുറത്തും ചർച്ചയാണ്. ആറാം സീസൺ അമ്പത് ദിവസത്തോട് അടുത്തിട്ടും സ്ഥിരം ചർച്ചയാകുന്നത് ​ഗബ്രിയും ജാസ്മിനുമാണ്. ദിവസങ്ങൾ കഴിയുന്തോറും ഈ കോംബോ സങ്കീർണമാകുന്നെന്ന് പ്രേക്ഷകർ പറയുന്നു. ജാസ്മിനെ വിവാഹം ചെയ്യാനോ റിലേഷൻഷിപ്പിലാകാനോ താൻ തയ്യാറായില്ലെന്ന് ​ഗബ്രി തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ​ഗബ്രിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ​ജാസ്മിൻ തയ്യാറായിട്ടില്ല.

ജീവിതം വെച്ചാണ് ജാസ്മിൻ കളിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. സോഷ്യൽ മീഡിയയിൽ ജാസ്മിനെതിരെ അധിക്ഷേപ കമന്റുകൾ വരുന്നുണ്ട്. ഇപ്പോഴിതാ ജാസ്മിന്റെ ഭാ​ഗത്ത് പറ്റിയ പിഴവുകളെക്കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ​ഗബ്രിയുമായുള്ള ബന്ധത്തിൽ ക്ലാരിറ്റിയില്ലെന്ന് പറയുന്ന ജാസ്മിൻ ആദ്യം വ്യക്തത വരുത്തേണ്ട മറ്റൊരു കാര്യമുണ്ടെന്ന് കുറിപ്പിൽ പറയുന്നു.

Jasmine  Gabri

'ജാസ്മിൻ ,ഗബ്രി, റെസ്‌മിൻ ഗജ ഫ്രോഡുകൾ ആണ് ഈ മൂന്നെണ്ണം. ഗബ്രിയോട് ക്ലാരിറ്റി ചോദിച്ചു നടന്ന ജാസ്മിൻ കൊടുക്കേണ്ടിയിരുന്ന മറ്റൊരു വലിയ ക്ലാരിറ്റി ഉണ്ട്. പുറത്തെ കമ്മിറ്റ്മെന്റ്. അതിനെ കുറിച്ച് ഒരക്ഷരം ജാസ്മിനോ ഗബ്രിയോ രസ്മിനോ സംസാരിച്ചോ? ജാസ്മിന് പെട്ടന്ന് പരിശുദ്ധ പ്രണയം പൊട്ടി മുളച്ചാൽ ആദ്യം നിലവിൽ ഉള്ള ബന്ധത്തെ കുറിച്ചാണ് സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തിക്കേണ്ടത്. റെസ്‌മിനും ജാസ്മിനും കൂടെ പ്രേക്ഷകർക്ക് കാമറ നോക്കി ക്ലാസ് എടുത്തപ്പോൾ ആ ടോപ്പിക്ക് മാത്രം അങ്ങ് വിഴുങ്ങി'

'കണ്ണിൽ നോക്കി പ്രണയം കൈ മാറാൻ വെമ്പി നിൽക്കുന്ന ഗബ്രിയും ഇന്നേ വരെ ആ കാര്യം സംസാരിച്ചിട്ടില്ല. അത് ചെയ്യില്ല. കാരണം ഈ ഡ്രാമ ബിഗ് ബോസ് കഴിയുന്ന വരെ മാത്രം മതിയല്ലോ ഇത് ജാസ്മിൻ ഗബ്രിയേയോ ഗബ്രി ജാസ്മിനെയോ തേച്ചതല്ല മൂന്നും കൂടെ പ്രേക്ഷകരെ തേക്കുന്ന പണി ആണ്'

Jasmine  Gabri

'ഇവിടെ ഗബ്രി വില്ലൻ ആയി ജാസ്മിൻ കപ്പടിച്ചാലും ജാസ്മിൻ വില്ലൻ ആയി ഗബ്രി കപ്പടിച്ചാലും കിട്ടുന്ന കാശു വീതം വെക്കാം എന്ന് വല്ല ധാരണ ഉള്ളപോലെ ആണ് നാടകം. ഇതൊക്കെ കണ്ടു പുറത്തു നിൽക്കുന്ന ആ മനുഷ്യൻ ( അയാളുടെ പേര് ഞാൻ പറയുന്നില്ല ) ഉണ്ടല്ലോ. കമ്മിറ്റഡ് ആണെന്ന് ജാസ്മിൻ തന്നെ പറഞ്ഞ ആ മനുഷ്യൻ. നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താ റോൾ?'

'സമ്മർ ഇൻ ബെത്ലഹേമില് സുരേഷ് ഗോപി ചോദിച്ച പോലെ "എല്ലാവരെയും വഞ്ചിക്കുന്ന ഈ നാടകം തീർന്നാൽ എനിക്ക് പറഞ്ഞു തരണം എന്തായിരുന്നു എന്റെ വേഷത്തിന്റെ പേര് ? കോമാളി ? വിദൂഷകൻ ? അല്ലെങ്കിൽ വെറും ഡമ്മി ?." ഉത്തരം പറയേണ്ടത് ജാസ്മിൻ ആണ്,' ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X