ഫൈനൽ വീക്കിൽ ഉറക്കം തൂങ്ങി ജിന്റോ; സാബുവും അഖിലും അന്ന് ചെയ്തത്; ജിന്റോയ്ക്ക് വിമർശനം
ബിഗ് ബോസ് ആറാം സീസൺ ഫൈനലിനോട് അടുക്കവെ പ്രേക്ഷകർ ആകാംക്ഷയിലാണ്. ആര് വിജയിയാവുമെന്ന് പലർക്കും അനുമാനിക്കാൻ പറ്റുന്നില്ല. മുൻ സീസണുകളെ പോലെ ഏവർക്കും പ്രിയങ്കരനോ പ്രിയങ്കരിയോ ആയ മത്സരാർത്ഥി ഇത്തവണ ഇല്ല. ജിന്റോ, ജാസ്മിൻ എന്നിവരാണ് മുന്നിൽ നിൽക്കുന്ന മത്സരാർത്ഥികൾ. അർജുൻ, റിഷി, ശ്രീതു, അഭിഷേക് ശ്രീകുമാർ എന്നിവരും പിന്നിലുണ്ട്. ജിന്റോയാണ് കൂടുതൽ ആഘോഷിക്കപ്പെടുന്ന മത്സരാർത്ഥി. ജിന്റോ നിഷ്കളങ്കനാണെന്ന് ആരാധകർ പറയുന്നു.
എന്നാൽ ജിന്റോ മണ്ടത്തരങ്ങൾ ചെയ്യുന്നുണ്ടെന്ന് വിമർശകരും പറയുന്നു. കഴിഞ്ഞ ആഴ്ചകളിലായി ജിന്റോ പഴയത് പോലെ ബിഗ് ബോസ് വീട്ടിൽ ആക്ടീവല്ല. ജിന്റോയുടേതായ കണ്ടന്റുകൾ വരുന്നില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. മറ്റ് മത്സരാർത്ഥികളുടെ ആരാധകരും പിആർ ടീമും ഇക്കാര്യം ആയുധമാക്കുന്നുണ്ട്. ഫൈനൽ ഘട്ടത്തിൽ ജിന്റോ കുറേക്കൂടി ആക്ടീവാകേണ്ടതുണ്ടെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. കാരണം വിജയ സാധ്യതയുള്ള മത്സരാർത്ഥിയാണ് ജിന്റോ.

ഇപ്പോഴിതാ ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജിന്റോയുടെ നിലവിലെ ഗ്രാഫിനെ വിമർശിച്ച് കൊണ്ടാണ് കുറിപ്പ്. ബിഗ് ബോസിൽ ഇത് വരെയുള്ളതിൽ ഏറ്റവും മോശം വിന്നർ ദിൽഷ ആണ്. പക്ഷെ അവൾ പോലും ഫൈനൽ വീക്കിൽ ആക്ടീവ് ആയിരുന്നു. ഈ ഉറക്കം തൂങ്ങി ജിന്റോ അവിടെ എന്താ ചെയ്യുന്നത്. ഇയാൾ ആദ്യ സീസണിൽ സാബുവും അഞ്ചാം സീസണിൽ അഖിലും എവിക്ട് ആയ മത്സരാർത്ഥികൾ റി എൻട്രി നടത്തിയപ്പോൾ എങ്ങനെ ആയിരുന്നു അവിടെ നിന്നത് എന്ന് പോലും കണ്ടിട്ടില്ലേ.
അവർ രാജാവ് പോലെ ആയിരുന്നു. സകലരേം ഡൊമിനേറ്റ് ചെയ്തു. അവർക്ക് ചുറ്റും എല്ലാരേം ഇരുത്തി അവർ എന്താണോ സംസാരിക്കുന്നത് അത് മാത്രം ആയിരുന്നു കണ്ടന്റ്. ഇങ്ങനെ ഒരു പഴം ഒക്കെ ബിഗ് ബോസ് വിന്നറായി പുറത്ത് വരുന്നത് ആലോചിക്കാൻ പോലും വയ്യ. ഇയാളെക്കാൾ ജാസ്മിൻ or അർജുൻ വിന്നർ ആയാൽ മതിയായിരുന്നു. തമ്മിൽ ഭേദം എന്ന് ഇപ്പൊ തോന്നുന്നത് അവരെയാണ്, ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.

അതേസമയം ജാസ്മിൻ ആരാധകർ ജിന്റോയ്ക്കെതിരെ ഉന്നയിക്കുന്നത് ബാലിശമായ വാദങ്ങളാണെന്നും അഭിപ്രായമുണ്ട്. ജിന്റോ, ജാസ്മിൻ എന്നിവർക്ക് ശക്തമായ വെല്ലുവിളിയായി അർജുനുമുണ്ട്. വലിയ പ്രേക്ഷക പിന്തുണയാണ് അർജുള്ളത്. എന്നാൽ കടുത്ത വിമർശനവും ഉണ്ട്. അർജുൻ ടോപ് ഫൈവിൽ എത്താൻ അർഹനല്ലെന്നാണ് ഇവർ പറയുന്നത്. ശ്രീതുവുമായുള്ള ലൗ ട്രാക്കാണ് ആരാധക പിന്തുണയ്ക്ക് കാരണമെന്നും അഭിപ്രായമുണ്ട്.


Click it and Unblock the Notifications