ഗെയിം കളിക്കാൻ ബിഗ്‌ ബോസിനെ വരെ കരുവാക്കിയോ; ഒറ്റയ്ക്ക് നിന്ന് കളിച്ചു; നേറയെ വിലയിരുത്തി പ്രേക്ഷകർ

ബി​ഗ് ബോസ് ആറാം സീസൺ ഫൈനലിനോട് അടുക്കവെ മത്സരാർത്ഥികൾ ഓരോരുരത്തരായി ഷോയിൽ നിന്നും പടിയിറങ്ങുകയാണ്. നന്ദനയ്ക്ക് ശേഷം ഇന്നത്തെ എപ്പിസോഡിൽ നോറ പുറത്താകാനും സാധ്യതയുണ്ട്. നോറ പുറത്താകും എന്ന സൂചനയാണ് പ്രൊമോ നൽകുന്നത് അതേസമയം എവിക്ട് ചെയ്യാതെ കുറച്ച് സമയത്തേക്ക് മാറ്റി നിർത്തിയതാണെന്ന സൂചനയുമുണ്ട്. താൽക്കാലികമായി മാറ്റി നിർത്തിയാൽ മറ്റ് മത്സരാർത്ഥികളുടെ ഉള്ളിലിരുപ്പ് അറിയാനുള്ള അവസരം നോറയ്ക്ക് ലഭിക്കും.

നോറയുടെ ഇതുവരെയുള്ള ​ഗെയ്മിനെ വിലയിരുത്തുകയാണ് പ്രേക്ഷകരിപ്പോൾ. നോറയ്ക്ക് പറ്റിയ പിഴവുകളെക്കുറിച്ചും നല്ല വശങ്ങളെക്കുറിച്ചും വന്നിരിക്കുന്ന കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. 'ഗെയിം അല്പം ഒന്ന് കിളി പോയ രീതിയിൽ ആണെങ്കിലും, പറയുന്ന ചില കാര്യങ്ങൾ കേട്ടിട്ട് ബിഗ്‌ബോസിന്റെ വരെ കിളി പോയിട്ടുണ്ട് എങ്കിലും, സൗണ്ടും,കരച്ചിലും കൊണ്ട് ഒരുപാട് പേരുടെ വെറുപ്പ് സമ്പാദിച്ചുവെങ്കിലും വന്ന അന്ന് മുതൽ ഇന്ന് വരെ ഒറ്റയ്ക്ക് നിന്ന് ഗെയിം കളിച്ചിട്ടുള്ളത് നോറ തന്നെയാണ്'

Norah

'ഫ്രണ്ട്ഷിപ്പും മറ്റ് ഷിപ്പുകളുമായി പലരും കൂടെ ഉള്ളവർക്ക് പറ്റുന്ന തെറ്റുകൾ പോലും ന്യായീകരിച്ചപ്പോൾ തെറ്റെന്ന് തോന്നിയ കാര്യങ്ങൾ ആരുടെതായാലും മുഖത്തു നോക്കി പറഞ്ഞിട്ടുള്ളത് നോറ മാത്രമാണ്. ഒറ്റപ്പെട്ട് പോയപ്പോഴും (ചിലപ്പോൾ അത് നോറയുടെ ഗെയിം ആകാം ) വിഷമങ്ങളും സങ്കടങ്ങളും കൺഫെഷൻ റൂമിൽ പോയി ബിഗ്‌ബോസിനോട് പറഞ്ഞു'

'ബിഗ്‌ബോസിനെ വരെ കൺഫ്യൂഷൻ ആക്കിയ നോറ ഗെയിം കളിക്കാൻ ബിഗ്‌ ബോസിനെ വരെ കരുവാക്കുകയായിരുന്നോ എന്ന് തോന്നിയാൽ സ്വാഭാവികം മാത്രം. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും, എത്രയൊക്കെ വഴക്കുണ്ടായിട്ടും ആരോടും അസഭ്യമോ, മോശമായ പദപ്രയോഗങ്ങളോ ഉപയോഗിച്ചിട്ടില്ല'

Norah

‌'ഏത് ടാസ്‌കും തന്റേതായ കഴിവിന് അനുസരിച്ചു സ്വന്തമായ രീതിയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് എന്നതും നോറയുടെ മാത്രം പ്രത്യേകതയാണ്. ടാസ്ക് ആണെന്ന് മറന്ന് സീരിയസ് ആയതിലൂടെ ചിലപ്പോഴെങ്കിലും ടാസ്ക് കുളമാക്കിയിട്ടുണ്ട് എന്നത് മറ്റൊരു സത്യം. പക്ഷേ അതൊക്കെ മനഃപൂർവം ആയിരുന്നു എന്ന് കരുതുന്നില്ല'

'എന്ത് കൊണ്ടും സീക്രെട്ട് റൂമിൽ പോകാൻ ഇപ്പോൾ അവിടുള്ള മത്സരാർഥികളിൽ തികച്ചും അർഹ നോറ തന്നെയാണ്. (നോറയോടുള്ള വെറുപ്പ് മാറ്റിവച്ചിട്ട് ഗെയിം എന്ന രീതിയിൽ ആലോചിച്ചപ്പോൾ ഉള്ള വ്യക്തിപരമായ അഭിപ്രായം,കൂടുതൽ പേർക്കും ഏതിരഭിപ്രായം ആകുമെന്ന് തന്നെ കരുതുന്നു,' ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.

ഷോ ഫൈനലിനോട് അടുക്കവെ ആര് വിജയിക്കും എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്. ഇപ്പോൾ വീട്ടിലുള്ള ഒരു മത്സരാർത്ഥിയിലും പ്രേക്ഷകർ വലിയ തോതിൽ തൃപ്തരല്ല. തമ്മിൽ ഭേദം എന്ന അഭിപ്രായത്തിലാണ് വിലയിരുത്തലുകൾ നടക്കുന്നത്. ഇതുവരെയും കാര്യമായ ​ഗെയിമൊന്നും ചെയ്യാത്തവർ ബി​ഗ് ബോസ് വീട്ടിൽ ഫൈനലിനോട് അടുത്തിട്ടും തുടരുന്നു എന്നും വിമർശനമുണ്ട്. ജിന്റോ, ജാസ്മിൻ എന്നിവരിലേക്ക് മാത്രം പലപ്പോഴും പ്രേക്ഷക ശ്രദ്ധ പോവുകയും ചെയ്യുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X