ജാസ്മിൻ ഫാൻസിന് ഇനി ഉപ്പയും ഉമ്മയും ടോക്സിക് പാരന്റ്സ് ആയിരിക്കും; ആ പയ്യനോട് കാണിച്ച നീതികേട്; കുറിപ്പ്
ബിഗ് ബോസ് ആറാം സീസണിലെ ഫാമിലി വീക്കിൽ പ്രേക്ഷകർ കാത്തിരുന്ന ദിവസമെത്തി. ജാസ്മിന്റെ ഉപ്പയും ഉമ്മയും വീട്ടിലേക്ക് കടന്ന് വന്നു. പ്രചരിച്ച അഭ്യൂഹങ്ങൾ പോലെ ജാസ്മിനെ ഉപ്പ വഴക്ക് പറയുകയോ തള്ളിക്കളയുകയോ ചെയ്തില്ല. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. ഗബ്രിയുടെ ഫോട്ടോയും മാലയും ഉപ്പ ജാസ്മിനിൽ നിന്നും വാങ്ങിയിട്ടുണ്ട്. ഇതിനോടകം സോഷ്യൽ മീഡിയയിൽ ഇക്കാര്യങ്ങൾ വലിയ ചർച്ചയായിട്ടുണ്ട്.
ഇപ്പോഴിതാ ജാസ്മിന്റെ ഫാൻസിനെതിരെ വന്നിരിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജാസ്മിന്റെ തെറ്റുകളെയെല്ലാം ന്യായീകരിക്കുകയാണ് ഫാൻസ് ചെയ്യുന്നതെന്ന് കുറിപ്പിൽ പറയുന്നു. 'ഈ ലോകത്ത് ആരെങ്കിലും ജാസ്മിൻ ഒരിക്കലും നന്നായി കാണരുത് എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അവളുടെ സ്വന്തം ഫാൻസ് ആയിരിക്കും. കാരണം ജാസ്മിൻ ഫാൻസ് മനസ് കൊണ്ട് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ജാസ്മിൻ ഹൗസിൽ കാണിക്കുന്നത്'

'പുറത്ത് ഒരു പയ്യനുമായി റിലേഷനിൽ ആയിരുന്ന ജാസ്മിൻ ബിഗ്‌ബോസിൽ എത്തുന്നു. വളരെ പെട്ടന്ന് തന്നെ ഗബ്രി എന്ന ചെറുപ്പക്കാരനുമായി ക്ലോസ് ആകുന്നു. ബിഗ് ബോസിനോട് പോലും ഗബ്രി ഉള്ളത് കൊണ്ട് മാത്രം ആണ് ഹൗസിൽ നിൽക്കുന്നത് എന്ന് പറയുന്നു'
'പിറകെ ജാസ്മിന്റെ ഉപ്പ വിളിക്കുന്നു. അന്ന് ഈ ഉപ്പാ സോഷ്യൽ മീഡിയയിൽ നിന്ന് കൊറേ കേട്ടു. ഈ സീസണിൽ ഏറ്റവും അധികം സൈബർ അറ്റാക്ക് നേരിട്ട കുടുംബം ജാഫർ ഇക്കയുടേത് ആയി. കാരണം ആർക്കും കിട്ടാത്ത പ്രിവിലേജ് ജാസ്മിന് കിട്ടി, ആ കോമ്പോയുടെ തുടക്കത്തിൽ തന്നെ അത് വേണ്ടെന്നുള്ള മുന്നറിയിപ്പ്. പക്ഷേ ജാസ്മിൻ എന്ന യുവതിക്ക് ഗെയിമിനേക്കാൾ വലുത് ആയി ഗബ്രിയുമായുള്ള റിലേഷൻ മാറി. ക്ലാരിറ്റി ഇല്ലായ്മയിൽ നിന്നും അതു പ്രണയവും പലതും ആയി മാറി'

'ഗബ്രി ഔട്ട് ആയതിനു ശേഷവും വിധവയെ പോലെ ഫോട്ടോ നോക്കി കരഞ്ഞു. ഗെയിം കളിക്കാൻ മറന്നു. സ്വന്തം ജീവിതം കണ്ടന്റ് ആക്കി. അത് വിലയിരുത്തുന്നവരെ ജാസ്മിൻ ഫാൻസ് സദാചാരക്കാർ ആക്കി. ഇന്ന് ജാസ്മിന്റെ പാരന്റ്സ് അവരുടെ ഫോട്ടോ ആണ് നോക്കേണ്ടത് എന്നും, തല ചായ്ക്കാൻ ഉള്ള നെഞ്ച് അച്ഛന്റെ ആണെന്നും കെട്ടിപിടിച്ചു കരയാൻ ഉമ്മ ഉണ്ടെന്നും ഓർമിപ്പിച്ചു'
'ഒറ്റയ്ക്ക് ആണ് ഗെയിം കളിക്കേണ്ടത് എന്ന് പല ആവർത്തി പറഞ്ഞു. എടാ പോടാ വിളികൾ ഒഴിവാക്കാൻ കാക്കാന്നോ ചേട്ടാന്നോ വിളിക്കാൻ ആ ഉപ്പ പറഞ്ഞു കൊടുത്തു. മോൾ മറ്റുള്ളവരോട് ബഹുമാനമില്ലായ്മ കാണിക്കുമ്പോൾ ആ ഉപ്പയെ ആണ് അത് ബാധിക്കുന്നതെന്നു പറഞ്ഞു'
'ഇനി ജാസ്മിൻ ഫാൻസിനു ഈ ഉപ്പയും ഉമ്മയും യാഥാസ്ഥിതികർ ആയിരിക്കും, ടോക്സിക് പാരന്റ്സ് ആയിരിക്കും, തെറ്റ് തിരുത്തുന്നത് അവളുടെ സ്വാതന്ത്ര്യത്തിലേക്ക് ഉള്ള കടന്ന് കയറ്റം ആയിരിക്കും, അഫ്സൽ സമ്മാനം ആയി കൊടുത്ത ടെഡി അവളെ പിടിച്ചു വെക്കൽ ആയിരിക്കും. ആ പയ്യനോട് കാണിച്ച നീതികേട് നിസ്സാരവും ആയിരിക്കും'
'ഈ സമൂഹത്തെ ഇങ്ങനെ ആക്കി നിങ്ങളുടെ പോരായ്മകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന 'ജാസ്മിൻ ഫാൻസ് ' നെ പോലുള്ളവർ ആണ് ആദ്യം മാറേണ്ടത്. ഏറ്റവും ഇടുങ്ങിയ ചിന്തഗതി നിങ്ങൾക്കാണ്. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് ഒന്ന് മനസിലായി. വളർത്തു ദോഷം കൊണ്ടല്ല ജാസ്മിൻ ഇങ്ങനെ ആയത്. അവളുടെ കയ്യിലിരിപ്പ് കൊണ്ട് മാത്രം ആണ്. ഇനി എങ്കിലും തെറ്റ് തിരുത്തി നന്നായി ജീവിക്കട്ടെ,' ബിഗ് ബോസ് പ്രേക്ഷകയുടെ കുറിപ്പിങ്ങനെ.


Click it and Unblock the Notifications