മലയാള ബി​ഗ് ബോസ് ചരിത്രത്തിൽ ലാലേട്ടനോട് ബഹുമാനമില്ലാതെ പെരുമാറിയ ഒരേയൊരാൾ; ജാസ്മിന് രൂക്ഷ വിമർശനം

വീക്കെന്റ് എപ്പിസോഡ് കഴിഞ്ഞപ്പോൾ ബി​ഗ് ബോസ് പ്രേക്ഷകർക്ക് നിരാശ. ഈ ആഴ്ച വീട്ടിലുണ്ടായ പ്രശ്നങ്ങൾ ഒന്നും മോഹൻലാൽ ചർച്ചയാക്കിയില്ലെന്നാണ് ആക്ഷേപം. ജാസ്മിൻ മോഹൻലാലിനോട് ബഹുമാനക്കുറവ് കാണിച്ചെന്നും പ്രേക്ഷകർ പറയുന്നു. ജാസ്മിന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചപ്പോൾ ദേഷ്യത്തോടെ ജാസ്മിൻ പ്രതികരിച്ചു. വീട്ടിൽ വസ്ത്രങ്ങൾ വലിച്ച് വാരി ഇട്ടിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജാസ്മിന്റെ മുഖം മാറിയത്. ഇത് മോഹൻലാൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ചോദിക്കുമ്പോൾ എന്താണ് ദേഷ്യം പോലെ കാണിക്കുന്നത്. നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തിയാണ് ഞാൻ പറയുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി. അപ്പോഴും ജാസ്മിൻ മൗനത്തിലായിരുന്നു. ജാസ്മിന്റെ പെരുമാറ്റം കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. അൻസിബയോട് ദേഷ്യപ്പെട്ടത് വിമർശനത്തിന് വഴി വെച്ചിരുന്നു. ജാസ്മിൻ ഈ പെരുമാറ്റം മാറ്റണമെന്നാണ് ഭൂരിഭാ​ഗം പ്രേക്ഷകരും പറയുന്നത്.

Bigg Boss Malayalam Season 6

മോഹൻലാലിനോടുള്ള ജാസ്മിന്റെ പെരുമാറ്റത്തെ വിലയിരുത്തുകയാണിപ്പോൾ പ്രേക്ഷകർ. ഇതേക്കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാസ്മിനോടാണ്. ലാലേട്ടനെ പോലെ ഒരു മനുഷ്യന് മുൻപിൽ നേരെ നിന്ന് സംസാരിക്കാൻ ഉള്ള ക്വാളിറ്റി നിനക്കില്ല. ബിസ് ബോസ് ആയതുകൊണ്ടും അവിടെ നിന്നെ പോലുള്ള ക്വാളിറ്റി കുറഞ്ഞ ( ആ വാക്ക് തന്നെ ഉപയോഗിക്കട്ടെ ) ആളുകളെ ഷോയുടെ നിലനിൽപിന് ആവശ്യം ആയതു കൊണ്ടും മാത്രമാണ് നിനക്കൊക്കെ ആഴ്ചയിൽ ഒരിക്കൽ ലാലേട്ടനോട് സംസാരിക്കാൻ ഒരു അവസരം കിട്ടുന്നത് തന്നെ.

അല്ലാതെ നിനക്കൊന്നും അതിനുള്ള അർഹത ഉണ്ടായിട്ടല്ല. അപ്പൊ അങ്ങനെ ലഭിച്ച അവസരത്തിൽ നന്ദി ഉണ്ടായിരിക്കുക. വാക്കിലും പെരുമാറ്റത്തിലും ആ ഒരു ബഹുമാനവും വച്ചുപുലർത്തുക. നിന്റെ ആ മുഖം വെച്ചുള്ള ഗോഷ്ടി അങ്ങേർക്കെതിരെ കാണിക്കാതിരിക്കാൻ ഉള്ള വകതിരിവ് കാണിക്കുക. എല്ലാ വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞു ലാലേട്ടനെ കളിയാക്കി പോസ്റ്റ് ഇടുന്ന ഞാൻ പോലും റിയൽ ലൈഫിൽ അങ്ങേരെ കണ്ടാൽ ആരാധനയോടെ നോക്കി നിൽക്കും.

Bigg Boss Malayalam Season 6

അത് മോഹൻലാൽ എന്ന അതുല്യ പ്രതിഭയോടുള്ള ബഹുമാനം കൊണ്ടാണ്. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ മത്സരാർഥികളോടും ലാലേട്ടനോട് പോലും ഇത്രയും ബഹുമാനം ഇല്ലാതെ പെരുമാറുന്ന ഒരാളെ ഉണ്ടായിട്ടുള്ളൂ. ലാലേട്ടൻ പറയുന്ന പോലെ ബേസിക് സിവിക് സെൻസ് ഒക്കെ വീട്ടിൽ നിന്ന് പഠിക്കണം.

പിന്നെ ഉള്ള സാമാന്യ മര്യാദകൾ നമ്മൾ സ്വയം ആർജ്ജിക്കണം. സത്യം പറയാല്ലോ മറ്റു മനുഷ്യരോട് ഇത്ര അഹന്തയോടെയും അസഹിഷ്ണുതയുടെയും പെരുമാറുന്ന ഒരു മത്സരാർത്ഥി പോയിട്ട് ഒരു മനുഷ്യനെ ഞാൻ ഇത്ര നാളുകൾക്കിടയിൽ കണ്ടിട്ടില്ല. വല്ലാത്ത ഒരു ജന്മം തന്നെ, ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ. ജാസ്മിന് പുറമെ ​ഗബ്രിയുടെ പെരുമാറ്റവും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നില്ല. സഹമത്സരാർത്ഥികളെ അടച്ചാക്ഷേപിച്ചാണ് ​ഗബ്രി പലപ്പോഴും സംസാരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X