പിടിച്ച് തള്ളിയ റസ്മിൻ തന്നെ ജാസ്മിനെ ജയിലിലേക്ക് അയച്ചു; അനീതി ജാസ്മിനോടായാൽ കുഴപ്പമില്ലേ?; പ്രേക്ഷകർ

ബി​ഗ് ബോസ് ആറാം സീസണിനെക്കുറിച്ച് പ്രേക്ഷകർക്ക് ഒന്നടങ്കം പറയാനുള്ളത് മത്സരാർത്ഥികൾ തമ്മിലള്ള ശത്രുതയും അകൽച്ചയുമാണ്. ഇത്രയധികം ദിവസം വീട്ടിൽ നിന്നിട്ടും ആത്മാർത്ഥമായ സൗഹൃദം ഇവർ തമ്മിലില്ലെന്ന് പ്രേക്ഷകർ പറയുന്നു. അതിഥിയായി വീട്ടിലെത്തിയ ശ്വേത മേനോനും ഇക്കാര്യം കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. ​ഗെയിമിനപ്പുറം പോസിറ്റീവായ അന്തരീക്ഷം വീട്ടിലുണ്ടാകണമെന്നാണ് ശ്വേത പറഞ്ഞത്. ഈയാഴ്ചയിലെ ജയിൽ നോമിനേഷനാണ് ഇപ്പോൾ ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിലെ ചർച്ച.

ജാസ്മിനെയാണ് റസ്മിൻ ഉൾപ്പെടെയുള്ള പവർ ടീം നോമിനേറ്റ് ചെയ്തിരിക്കുന്നത്. മറ്റ് മത്സരാർത്ഥികൾ ഋഷിയെയും നോമിനേറ്റ് ചെയ്തു. ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു. ഹോട്ടൽ ടാസ്കിനിടെ അടുക്കളയിൽ റസ്മിനുമായുണ്ടായ വഴക്കാണ് ജയിൽ നോമിനേഷന് പ്രധാന കാരണം. എന്നാൽ തന്നെ ഏൽപ്പിച്ച ടാസ്ക് കൃത്യമായി ചെയ്യുക മാത്രമാണ് ജാസ്മിൻ ചെയ്തത്. ജാസ്മിനെ പിടിച്ച് തള്ളിയത് റസ്മിനാണ്.

Jasmine  Jaffar

എന്നാൽ ജയിൽ നോമിനേഷനിൽ കുറ്റക്കാരിയായത് ജാസ്മിനാണെന്ന് പ്രേക്ഷകർ പറയുന്നു. ഇതേക്കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. 'നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,, വോട്ടും കൊടുക്കണ്ട. പക്ഷേ ഒന്ന് ചോദിച്ചോട്ടെ? ഹോട്ടൽ ടാസ്ക്കിൽ നന്നായി പെർഫോം ചെയ്തിട്ടും ജാസ്മിനെ ജയിലിലേക്ക് അയച്ചത് തെറ്റല്ലേ?'

'അപ്സര, ശരണ്യ, നന്ദന, ശ്രീതു തുടങ്ങിയവർ എന്താണ് പെർഫോം ചെയ്തത്. പവർ ടീമിലെ അംഗമായ റസ്മിൻ ജാസ്മിനെ തല്ലിയത് പോലും കണക്കിലെടുക്കാതെ വീണ്ടും വ്യക്തി വൈരാഗ്യം തീർക്കാൻ അത്യാവശ്യം നന്നായി പെർഫോം ചെയ്ത രണ്ട് ആഴ്ചയായി കിച്ചൻ ഡ്യൂട്ടി ചെയ്യുന്ന ജാസ്മിനെ അൻസിബ അടക്കമുള്ള പവർ ടീം ജയിലിൽ അയച്ചത് മോശമായി'

Jasmine  Jaffar

'അവളോട് വെറുപ്പ് ഉള്ളത് കൊണ്ട് പലർക്കും അവളോട് ആര് അനീതി കാണിച്ചാലും മോശമായി പെരുമാറിയാലും തല്ലിയാലും കുഴപ്പമില്ലല്ലോ.
ജാസ്മിനെ അടിച്ചാൽ പോരാ കൊന്ന് കളയണമായിരുന്നുവെന്ന് ഒരുപാട് കമന്റ്സ് കണ്ടിരുന്നു. വെറുപ്പ് ആവാം പക്ഷെ വൈരാഗ്യം ആവരുതേ. നിങ്ങളുടെ മാനസികാരോഗ്യത്തെ തന്നെയാണ് അത് ബാധിക്കുക'

'ഇതൊരു ഗെയിം ആണെന്ന് മറക്കാതിരിക്കുക. ജാസ്മിനെ തല്ലിയതും പോരാതെ അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്ത റസ്മിനും അതിന് കൂട്ടുനിന്ന പവർ ടീമും. എന്നിട്ടും ചിരിച്ചുകൊണ്ട് ജയിലിൽ പോകാൻ തയ്യാറായ ജാസ്മിനും. ഒന്നും പറയാനില്ല,' ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ. തന്റെ ഭാ​ഗത്ത് ന്യായമുണ്ടെങ്കിലും ജയിലിലേക്ക് നോമിനേറ്റ് ചെയ്തതിൽ കുഴപ്പമില്ലെന്ന് ജാസ്മിൻ പറയുന്നുണ്ട്

പക്ഷെ തനിക്ക് സുഖമില്ല എന്ന് പറഞ്ഞിട്ടും നോമിനേറ്റ് ചെയ്തെന്നും ജാസ്മിൻ ചൂണ്ടിക്കാട്ടി. ജാസ്മിനെ നോമിനേറ്റ് ചെയ്തത് തെറ്റായി പോയെന്ന് പവർ ടീമിനോട് മറ്റ് മത്സരാർത്ഥികൾ പറഞ്ഞിട്ടുണ്ട്. ജാസ്മിന് പ്രേക്ഷക പിന്തുണ ലഭിക്കാനുള്ള സാഹചര്യമാണ് ഇത്തവണ പവർ ടീം ഒരുക്കിയത്. നേരത്തെ ജാസ്മിനെയും ​ഗബ്രിയെയും എല്ലാ മത്സരാർത്ഥികളും ഒറ്റപ്പെടുത്തിയപ്പോൾ ഇരുവർക്കും പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X