ഷണ്ഡൻ എന്ന അർത്ഥത്തിലാണ് ജാസ്മിൻ അങ്ങനെ വിളിച്ചത്; ബി​ഗ് ബോസ് വീട്ടിൽ ഇനി പഴയ സിബിൻ ഉണ്ടാവില്ല; പ്രേക്ഷകർ

ജാസ്മിന് നേരെ അശ്ലീല ആം​ഗ്യം കാണിച്ചതിൽ സിബിന് കൊടുത്ത ശിക്ഷ കടന്ന് പോയെന്ന അഭിപ്രായത്തിലാണ് ഭൂരിഭാ​ഗം പ്രേക്ഷകരും. സിബിനെ പവർ ടീമിൽ നിന്ന് പുറത്താക്കുകയും ഡയറക്ട് നോമിനേഷിലേക്കിടുകയും ലഭിച്ച ശിക്ഷ. മോഹൻലാൽ ഉന്നയിച്ച വിമർശനം സിബിനെ വിഷമിപ്പിച്ചിട്ടുമുണ്ട്. സിബിനെ മാനസികമായി തകർത്ത എപ്പിസോഡാണ് ഇതെന്ന് പ്രേക്ഷകർ പറയുന്നു. ജാസ്മിൻ ചെയ്ത പല തെറ്റുകൾക്കും ഇത്ര കടുത്ത ശിക്ഷ ലഭിച്ചില്ലെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് വന്നിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

'ബി​ഗ് ബോസ് 6 ൽ സിബിൻ തീർന്നു. ബി​ഗ് ബോസ് വീട്ടിൽ ഇനി ഇയാൾ പഴയ രീതിയിൽ ഗെയിം കളിക്കുന്ന ഒരാൾ ആയി ഉണ്ടാവില്ല. ഒരാൾക്ക് ഒരു ദിവസം കിട്ടാവുന്ന മാക്സിമം അവഹേളനം ഇന്നലെ അയാൾക്ക് കിട്ടി. മെലോഡ്രാമ സ്കിറ്റ് കളിച്ചത്തിൽ ടീം തിരഞ്ഞെടുത്തത് പവർ ടീം ഒരുമിച്ചാണ്. പക്ഷെ കുറ്റം സിബിനിന്. മുൻപ് ബിഗ്ഗ് ബോസ്സ് Q&A സെഷനിൽ സിബിന്റെ ടീം ഗബ്രി ഉള്ള പവർ ടീമിനെയും ജാസ്മിൻ എന്ന ക്യാപ്‌റ്റനെയും തേച്ചൊടിച്ചു വിട്ടിട്ട് അന്ന് സിബിൻ ടീമിന് ഒന്നാം സ്ഥാനം കൊടുത്തില്ല'

Sibin  Jasmine

'അന്ന് പ്രേക്ഷകരുടെ അഭിപ്രായം വീക്കെൻഡ് എപ്പിസോഡിൽ ചോദിച്ചും ഇല്ല. തികഞ്ഞ അനീതി. ജാസ്മിനെ മിഡിൽ ഫിംഗർ കാണിച്ചത്. തെറ്റ് തന്നെയാണ് അശ്ലീല ആംഗ്യം ആണത്. അതിനു സിബിൻ ചോദ്യം ചെയ്യപ്പെടണം. അപ്പോഴും ജാസ്മിൻ എന്ന വ്യക്തി അവിടെ വിളിച്ച തെറികൾ ബോഡി ഷെയ്‌മിങ് എന്നിവയും ചോദ്യം ചെയ്യപ്പെടണം. ജിന്റോയെ കറുത്ത കാക്ക എന്ന് വിളിച്ചതും കരിഞ്ഞ മത്സ്യകന്യകൻ എന്ന് വിളിച്ചതും അധിക്ഷേപം ആണ്'

'ജയിലിൽ ജിന്റോ ഫുഡ് കൊടുക്കാൻ പോയപ്പോൾ ഗബ്രി വന്ന് ഹഗ്ഗ് ചെയ്തു പോയി. അപ്പോൾ പറഞ്ഞ വാക്കുകളും അശ്ലീലമാണ്. നടുക്ക് നിന്നിട്ടും ഒന്നും നടന്നില്ലേ കാക്കാ എന്ന് ചോദിക്കാൻ ജിന്റോ അവിടെ ജാസ്മിന്റെ സ്പർശന സുഖം നോക്കി പോയതല്ല. ക്യാപ്റ്റൻന്റെ ഡ്യൂട്ടി ചെയ്തതാണ്. ജയിലിൽ വെച്ച് ജിന്റോ സിബിൻ എന്നിവരെ ഷൊണ്ണൻ എന്ന് വിളിച്ചത് ഷണ്ഡൻ എന്ന അർഥം വരുന്ന വാക്ക് ആണ്. അത് കൂടിയ ഇനം അധിക്ഷേപം ആണ്'

Sibin

'ജിന്റോ കാലേ വാരി നിലത്തടിക്കും എന്ന് പറഞ്ഞത് സിബിൻ പറഞ്ഞു പഠിപ്പിച്ചത് ആണ് പോലും. ജിന്റോ തന്നെ പറയുന്നു അത് എന്റെ മൈൻഡ്ൽ അറിയാതെ വന്നതാണ് എന്നും അറിയതെ പറഞ്ഞത് ആണെന്നും. ഇനി സിബിൻ പറഞ്ഞു പഠിപ്പിച്ചു വിട്ടു എന്ന് തന്നെയിരിക്കട്ടെ. ഈ കാര്യത്തിൽ ജാസ്മിൻ ഗബ്രികളെ എന്താണ് വിമർശിക്കാത്തത്?'

'ജാസ്മിൻ പറയുന്നത് അത് പോലെ ഗബ്രിയും ഗബ്രി പറയുന്നത് പോലെ ജാസ്മിനും പറയുന്നു. എവിക്ഷൻ നോമിനേഷനും ജയിൽ നോമിനേഷനും ക്യാപ്റ്റൻ നോമിനേഷനും രണ്ടാളും ഒരേ പോലെ പറയുന്നതും ആരും വീക്കെൻഡ് എപ്പിസോഡിൽ ചോദ്യം ചെയ്യാൻ ഉണ്ടായില്ല. ഗബ്രിയുടെ വഴക്ക് ജാസ്മിനും ജാസ്മിന്റെ വഴക്ക് ഗബ്രിയും ഏറ്റെടുക്കുന്നതും പ്രശ്‌നം അല്ല.സിബിൻ മറ്റുള്ളവർക്ക് മുന്നിൽ സ്വന്തം അഭിപ്രായം പറഞ്ഞാൽ വരെ അപമാനിക്കൽ'

'നല്ല ഒന്നാന്തരം അനീതിയാണ് ഇത്. സിബിൻ എന്ന ഗെയിമറെ മാനസികമായി തകർത്ത് ബാക്കി ഉള്ളവരെ മൃദുവായി ശാസിച്ചു വിടും. ഇന്ന് ജാസ്മിനെ എന്തേലും കാര്യത്തിന് ഒന്നോ രണ്ടോ മിനിറ്റ് ശാസിച്ചു കാര്യം ന്യൂട്രൽ ആണ് എന്ന് തെളിയിക്കും. സിബിൻ പക്ഷെ തിരിച്ചു വരാൻ കഴിയാത്ത അവഹേളനത്തിൽ നീറി നീറി പലരും ആഗ്രഹിക്കുന്ന പോലെ എന്തെങ്കിലും എവിക്ഷനിൽ ഔട്ട് ആയിപോകും. പ്രീപ്ലാൻഡ് ആയ ആൾ തന്നെ വിജയിയായി വാഴിക്കും,' ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X