ദൃശ്യത്തിൽ പോലും അൻസിബ ഇത്രയും അഭിനയിച്ചിട്ടില്ല; നോക്കി നിന്നവർക്ക് എന്തിനിത്ര സ്നേഹം?; പ്രേക്ഷകർ

ബി​ഗ് ബോസിൽ നിന്നും റോക്കി പുറത്തായത് സഹമത്സരാർത്ഥികളിൽ പലരെയും വിഷമിപ്പിച്ചി‌ട്ടുണ്ട്. റോക്കിയെ പുറത്തേക്കേണ്ടിരുന്നില്ല എന്നാണ് ഭൂരിപക്ഷം മത്സരാർത്ഥികളുടെയും അഭിപ്രായം സിജോയെ തല്ലിയതിന്റേ പേരിലാണ് റോക്കി പുറത്തായത്. തനിക്ക് റോക്കിക്കെതിരെ പരാതിയില്ലെന്ന് സിജോ ബി​ഗ് ബോസിനോട് പറഞ്ഞെങ്കിലും ച‌ട്ടപ്രകാരം റോക്കിക്ക് പുറത്ത് പോകേണ്ടി വന്നു. വീട്ടിനുള്ളിൽ എല്ലാവരും ​ഗെയിം പ്ലാനിലാണ് മുന്നോട്ട് പോകുന്നതെങ്കിലും റോക്കി സിജോയെ തല്ലുമെന്ന് മിക്കവരും കരുതിയിരുന്നില്ല.

പ്രത്യേകിച്ചും തൊട്ട് മുമ്പത്തെ ദിവസം മോഹൻലാൽ റോക്കിക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നതുമാണ്. എന്നാൽ തൊട്ട‌ടുത്ത ദിവസം തന്നെ റോക്കി ഇത്തരമാെരു അബദ്ധം കാണിക്കുമെന്ന് ആരും കരുതിയില്ല. പിന്നാലെ റോക്കിയെ കൺഫഷൻ റൂമിലേക്ക് വിളിക്കുകയും കുറച്ച് സമയത്തിനുള്ളിൽ റോക്കി ഷോയിൽ നിന്ന് പുറത്താകുകയും ചെയ്തു. കൺഫഷൻ റൂമിൽ റോക്കി പൊട്ടിക്കരയുന്നത് പുറത്തുള്ള മത്സരാർത്ഥികൾക്ക് കാണാമായിരുന്നു. പോകും മുമ്പ് അവസാനമായി റോക്കിക്ക് മത്സരാർത്ഥികളോട് യാത്ര പറയാൻ പോലും പറ്റിയില്ല.

Bigg Boss Malayalam Season 6

എല്ലാവരെയും വിളിച്ച് ചേർത്ത് റോക്കി പുറത്തായ കാര്യം ബി​ഗ് ബോസ് അറിയിച്ചപ്പോൾ പലരും വിഷമത്തിൽ കരഞ്ഞു. ആദ്യം പൊട്ടക്കരഞ്ഞത് അൻസിബയും ഋഷിയുമാണ്. ഋഷിയും അൻസിബയും ജാന്മണിയുമെല്ലാം റോക്കിക്ക് പ്രിയപ്പെട്ടവരായിരുന്നു. റോക്കി പോയ വിഷമം അൻസിബയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. റോക്കി എന്തുകാെണ്ടും ഈ ഷോയിൽ നിൽക്കാൻ അർഹനാണെന്നും പുറത്തായത് ശരിയായില്ലെന്നും പറഞ്ഞ് അൻസിബ പൊട്ടിക്കരഞ്ഞു. ജാന്മണി അൻസിബയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജാന്മണിക്കും കരച്ചിലടക്കാനായില്ല.

അൻസിബയുടെ കരച്ചിൽ പ്രേക്ഷകരിൽ ഒരു വിഭാ​ഗം ​ഗൗരവമായെടുത്തിട്ടില്ല. മാത്രവുമല്ല, ഇത് അഭിനയമാണെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നു. റോക്കിക്ക് ആരാധകരുണ്ടെന്ന് അൻസിബയ്ക്ക് മനസിലായിട്ടുണ്ട്, ഈ വോട്ട് കിട്ടാനാണ് അൻസിബയുടെ തന്ത്രമെന്ന് ഇവർ ആരോപിക്കുന്നു. കരയുമ്പോൾ കണ്ണീരു വരാത്തത് കഷ്ടമാണ്, ഇതിന്റെ പകുതി അഭിനയം ദൃശ്യത്തിൽ കാണിച്ചിരുന്നേൽ മികച്ച നടിക്കുള്ള അവാർഡ് ഇവളുടെ കയ്യിൽ ഇരുന്നേനെ എന്നൊക്കെയാണ് അഭിപ്രായങ്ങൾ.

Bigg Boss Malayalam Season 6

റോക്കി ഫാൻസ്‌ ന്റെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ വോട്ടുകൾക്ക് വേണ്ടിയല്ല ഈ കരച്ചിൽ എന്നും പരിഹാസമുണ്ട്. കുറച്ച് ദിവസം മുമ്പ് അൻസിബ റോക്കിയെ ഇകഴ്ത്തി സംസാരിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു. അൻസിബയുടെ ​ഗെയിം പ്ലാൻ ശരിയല്ലെന്ന് ഒരു വിഭാ​ഗം പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. എതിരഭിപ്രായമുള്ളവരോട് നേർക്ക് നേരെ സംസാരിക്കുന്നില്ലെന്നാണ് പ്രേക്ഷകരുടെ വിമർശനം.

അൻസിബയുടെ കരച്ചിലിനൊപ്പം ഋഷിയുടെയും അർജുന്റെയും കരച്ചിലും ഇതിനോടകം ചർച്ചയായിട്ടുണ്ട്. പൊതുവെ മിക്കപ്പോഴും സംയമനം കാണിക്കുന്ന അർജുനും ഇത്തവണ വിഷമം സഹിക്കാനായില്ല. ഒറ്റയ്ക്കിരുന്ന് അർജുൻ കരയുന്നതും കാണാം. മറ്റ് മത്സാരാർത്ഥികൾ അർജുനെ വന്ന് സമാധാനിപ്പിച്ചു. റോക്കിയും സിജോയും തമ്മിൽ വഴക്ക് നടക്കുമ്പോൾ ജിന്റോ ഇടപെടാൻ തയ്യാറായില്ല. അപ്സര വന്ന് വിളിച്ചിട്ടും ജിന്റോ വന്നില്ല.

അടുത്ത സുഹൃത്തുക്കളായ അർജുനോ ഋഷിയോ ഇടപെടാതെ നിന്നതെന്താണെന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ട്. വഴക്കുണ്ടായിട്ടുണ്ടെങ്കിലും റോക്കി തനിക്ക് പ്രിയപ്പെട്ട ആളായിരുന്നെന്ന് ഗബ്രി പറഞ്ഞത്. നൂറ് ദിവസം ഷോയിൽ നിൽക്കാൻ ഉറപ്പിച്ചാണ് റോക്കി ബി​ഗ് ബോസിലേക്ക് വന്നത്. എന്നാൽ പെട്ടെന്നുള്ള എടുത്ത് ചാട്ടം കാരണം റോക്കിയുടെ ബി​ഗ് ബോസ് സ്വപ്നം അവസാനിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X