എല്ലാവരെയും തമ്മില്‍ തെറ്റിക്കുന്നുവെന്ന് പറഞ്ഞിട്ട് അന്‍സിബയയെ കെട്ടിപ്പിടിക്കുന്നു! ബിഗ് ബോസിലെ കളികളിങ്ങനെ
ജിന്റോയും ജാസ്മിനുമടക്കം ബിഗ് ബോസ് വീടിനകത്ത് കലുഷിതമായ പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ നിരവധിയാണ്. ഞങ്ങള്‍ ഒരു പ്രശ്‌നത്തിനുമില്ലെന്ന് പറഞ്ഞ് സേഫ് ഗെയിം കളിക്കുന്നവരും കൂട്ടത്തിലുണ്ട്. അവരെ പറ്റിയും അവര്‍ നടത്തുന്ന ഗെയിം കാണമെങ്കില്‍ എപ്പിസോഡ് കണ്ടത് കൊണ്ട് കാര്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
ഇരുപത്തിനാല് മണിക്കൂറും ഷോ ലൈവ് ആയി കാണിക്കാന്‍ തുടങ്ങിയതോടെയാണ് വീടിനകത്ത് നടക്കുന്ന സംഭവങ്ങളെ പറ്റി പ്രേക്ഷകര്‍ക്ക് ഏകദേശ ധാരണ വരുന്നത്. ഇതിനെ പറ്റി ബിഗ് ബോസ് നിരീക്ഷകരുടെ ഗ്രൂപ്പില്‍ നിരവധി എഴുത്തുകളാണ് വരുന്നത്. അന്‍സിബയും ജാന്മണിയുമടക്കമുള്ള മത്സരാര്‍ഥികളുടെ പ്രകടനത്തെ പറ്റഇ ആരാധകര്‍ വിലയിരുത്തിയ കാര്യങ്ങള്‍ വായിക്കാം...

'ഇക്കൊല്ലത്തെ സീസണ്‍, ലൈവ് കാണുന്നുള്ളവര്‍ക്കു വേണ്ടി ഉള്ളതാണ്. എപ്പിസോഡ് മാത്രം കണ്ടാല്‍ ആ വീട്ടില്‍ നടക്കുന്ന അന്തര്‍ധാരകള്‍, ഇരട്ടത്താപ്പുകള്‍ ഒന്നും പിടി കിട്ടണമെന്നില്ല. സാധാരണ സീസണില്‍ ഗ്രൂപ്പായി തിരിഞ്ഞാല്‍ പിന്നെ ഗ്രുപ്പുകള്‍ തമ്മിലെ ഉള്ള കണക്ഷന്‍ കുറയും. പക്ഷെ ഇക്കുറി അത് കാര്യമായി ഇല്ല. മാത്രമല്ല മള്‍ട്ടിപ്പിള്‍ സിന്‍ഡ്രോം ഉള്ളവര്‍ പല ഗ്രൂപ്പിലും കയറി ഇറങ്ങി കളിക്കുന്നുണ്ട്.
അവിടെ കമ്മ്യൂണിക്കേഷന്‍ ഫുള്ളി കട്ട് ആയിട്ടുള്ളത് ജാസ്മിന്‍ നോറയും അന്‍സിബയുമായും, അപ്‌സര അന്‍സിബയുമായും ആണ്. ബാക്കിയുള്ളവര്‍ പരസ്പരം ഇപ്പോഴും ഇടപഴകുന്നുണ്ട്. ആ ബന്ധങ്ങള്‍ മുറിഞ്ഞും കൂടിയും ഒക്കെ കോണ്‍ടെന്റ് തരുന്നുണ്ട്. മറ്റുള്ള സീസണ്‍ ടാസ്‌ക് കൊടുത്തു കോണ്‍ടെന്റ് ഉണ്ടാക്കണമായിരുന്നു.
പക്ഷെ ഇപ്പോള്‍ കോണ്‍ടെന്റ് നാച്ചുറല്‍ ആയി തന്നെ ഉണ്ടാകുന്നുണ്ട്. ഇതൊരു പേഴ്‌സണാലിറ്റി ഗെയിം ആയി കാണുന്നവര്‍ക്കു ഈ സീസണ്‍ ആസ്വദിക്കാം. ഇതിനകത്തു റൊമാന്‍സ് കാണാന്‍, ആല്‍ഫ മെയില്‍ കളി കാണാന്‍ ഒക്കെ നോക്കി ഇരിക്കുന്നവര്‍ക്കു സീരിയല്‍ പ്രേക്ഷകര്‍ക്ക് നിരാശ ആയിരിക്കും.
അണ്‍പ്രെഡിക്ടബിള്‍, അണ്‍ഓര്‍ത്തഡോക്‌സ് ആയ ജാന്മണി, ജിന്റോ ഇവരുടെ കളി ആണ് ഇതില്‍ സര്‍പ്രൈസ് എലമെന്റ് കൊണ്ട് വരുന്നത്.
ജാന്മണിയുടെ കാര്യം മാത്രം എടുക്കാം. ജാന്മണി കളിക്കുന്ന ഗെയിം ദൈവംതമ്പുരാന് പോലും അറിയില്ല. ഒറ്റ കേസ് നോക്കിയാല്‍ മതി.
ഇന്നലെ അപ്‌സരയോട് ഏഷണി റാണി അന്‍സിബയെ പറ്റി കുറ്റം പറയുന്നു, ആ പാവം ഋഷി അവളുടെ മാനിപുലേഷനില്‍ പെട്ട് കിടക്കുവാണ് എന്നാണ് പറഞ്ഞത്. അവള്‍ എല്ലവരെയും തമ്മില്‍ തെറ്റിക്കുവാണ്. ഇത് പറഞ്ഞ ജാന്മണി ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അന്‍സിബയെ കെട്ടിപിടിച്ചു അവളെ പൊക്കി പറയുന്നു.

ഏറ്റവും കോമഡി ഇന്നലെ രാത്രി അന്‍സിബ ജാന്മണിയെ മാറ്റി നിര്‍ത്തി. പൊസ്സസ്സീവ് ആകരുത് എന്ന് പറയുന്നു. എല്ലാവരെയും അളന്നു തൂക്കി വച്ചിരിക്കുന്ന ആന്‍സിബയക്ക് ജാന്മണി പിന്നില്‍ കൂടി നടത്തുന്ന ഈ പരദൂഷണം അറിയുന്നേ ഇല്ല. അവള് വിചാരിച്ചിരിക്കുന്നതു നോറ അന്‍സിബയോട് അടുക്കുന്നത് കൊണ്ടുള്ള അസൂയ ആണ് ജാന്മണിക്ക്. എന്ന് വെച്ചാല്‍ അത്രയും കാര്യമാണ് ജാന്മണിക്കു അന്‍സിബയോട് എന്ന്. അവള്‍ അങ്ങ് തീരുമാനിക്കുന്നു.
ശരിക്കും പറഞ്ഞാല്‍ എല്ലായിടത്തും കുത്തിത്തിരുപ്പു നടത്തുന്ന അന്‍സിബയ്ക്കു അറിഞ്ഞു കൊടുത്തിട്ടുണ്ട്. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ജാന്മണി ചതിക്കും. ഇമ്മാതിരി കളികള്‍ കുറയെ നടക്കുന്നുണ്ട്. പക്ഷെ അത് കാണണെമങ്കില്‍ ലൈവ് തന്നെ കാണണം. ഓരോ വ്യക്തിയിലും ബന്ധത്തതിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ സൂക്ഷിച്ചു നിരീക്ഷിക്കണം. connect the dots.. it's fun..' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
മൈന്‍ഡ് ഗെയിം കളിച്ചാണ് അന്‍സിബ വീടിനകത്ത് പിടിച്ച് നില്‍ക്കുന്നത്. അതേ സമയം ജാന്മണിയ്ക്ക് മലയാള ഭാഷ കൈകാര്യം ചെയ്യുന്നതാണ് വലിയ പ്രശ്‌നം. സംസാരിക്കുന്നതിലെ വ്യക്തത കുറവ് ജാന്മണിയെ മത്സരത്തില്‍ നിന്നും പിന്നോട്ടാക്കുകയാണ്.


Click it and Unblock the Notifications