കാശ് കൊടുത്ത് പിആര്‍ ചെയ്യുന്ന ആരുമില്ല! അര്‍ജുനെ പോലെ വ്യക്തിത്വമുള്ളവര്‍ കുറവാണ്; പിന്തുണയുമായി പ്രേക്ഷകര്‍

ബിഗ് ബോസിലേക്ക് വന്നതിന് ശേഷം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അര്‍ജുന്‍ ശ്യാം. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അര്‍ജുന്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ശ്രദ്ധേയനായി. ഈ സീസണിലെ ആദ്യത്തെ ക്യാപ്റ്റന്‍ അര്‍ജുനായിരുന്നു. പിന്നീടിങ്ങോട്ട് ആരെയും വെറുപ്പിക്കാതെ മുന്നോട്ട് പോകാന്‍ താരത്തിന് സാധിച്ചു.

കഴിഞ്ഞ ദിവസം നന്ദനയുമായി ടാസ്‌കിനിടയിലുണ്ടായ വഴക്ക് അല്ലാതെ വേറൊരു പ്രശ്‌നത്തിലും അര്‍ജുന്‍ ഇടപെട്ടിരുന്നില്ല. മാത്രമല്ല പുറത്ത അര്‍ജുന് വേണ്ടി സംസാരിക്കാന്‍ പിആര്‍ ടീം ഒന്നുമില്ലെന്നുള്ളതാണ് ഏറ്റവും പ്രധാന കാര്യം. ഇതിനെ പറ്റി ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകളിങ്ങനെയാണ്...

arjun-

'അര്‍ജുന്‍ എന്ന വ്യക്തിക്ക് കിട്ടുന്ന സ്വീകാര്യത അതിശയപ്പിക്കുന്നത് ആണ്. ഫിനാലേയ്ക്ക് മുമ്പ് എല്ലാ പ്ലേയേഴ്‌സിനും പുറത്തു ഉള്ള സപ്പോര്‍ട്ട് മനസിലാക്കാന്‍ ബിഗ് ബോസ് കൊടുത്ത ഹോട്ട്സ്റ്റാര്‍ ഡൊമെക്‌സ് കോണ്ടെസ്റ്റില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് ഫസ്റ്റ് വന്നത് ടണല്‍ ടീം ആണ്. (അര്‍ജുന്‍, സായി, സിജോ).

രണ്ടാമത് ഡെന്‍ (ജിന്റോ, നന്ദന), മൂന്നാമത് നെസ്റ്റ് (അഭിഷേക്, ജാസ്മിന്‍, ശ്രീതു), നാലാമത് പീപ്പിള്‍ (നോറ, ഋഷി). ഫസ്റ്റ് വന്ന ടണല്‍ ടീമില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ടേഴ്സ് ഉള്ളത് അര്‍ജുനാണ്. (സായി, സിജോ ഇപ്പോള്‍ അനിയത്തി സ്‌നേഹം കൂടി സ്വന്തം ഫാന്‍സ് പോലും കൈവിട്ട സ്ഥിതി ആണ്).

അര്‍ജുന്റെ ഫാന്‍ ബേസ് ഏപ്പോഴും ഫേസ്ബുക്കില്‍ ഇന്‍വിസിബിള്‍ ആണ്. അവര്‍ ടോക്‌സിക് പിആര്‍ ടീമുകളുടെ പോസ്റ്റുകള്‍ കൊണ്ട് നശിച്ച ഈ ഫേസ്ബുക്കില്‍ ആക്റ്റീവ് ആണ് എന്ന് തോന്നുന്നില്ല. അവര്‍ സെന്റിമെന്റ്‌സ് പോസ്റ്റ് ഇട്ടു ആളുകളെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നില്ല. അവര്‍ പിആര്‍ ടീമിന്റെ മിനിറ്റ് മിനിറ്റ് പോസ്റ്റുകളില്‍ ഇന്‍ഫ്‌ളുവന്‍സ് ആവുന്നില്ല.

അവര്‍ എപ്പിസോഡ്/ലൈവ് കണ്ടു ഇഷ്ട മത്സരാര്‍ഥിയ്ക്ക് വോട്ട് ചെയ്യുന്നു. അതുകൊണ്ടാണ് ഏഷ്യാനെറ്റിന്റെ ഏതു പ്രൊമോ/വീഡിയോസ് നോക്കിയാല്‍ കമന്റ് ബോക്‌സില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സപ്പോര്‍ട്ട് ചെയുന്ന പേര് അര്‍ജുന്റെ ആണ്. അര്‍ജുനെ, നീ ഒരു പ്രചോദനം ആണ്.

ഒറ്റ പെയിഡ് പിആര്‍ പോലും ഇല്ലാതെ ജെനുവിനായി ജനങ്ങളില്‍ ഒരാള്‍ ആയി നിന്നാല്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ജനം ഉണ്ടാവും എന്ന്, അടുത്ത വര്ഷം മുതല്‍ സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന കോണ്ടെസ്റ്റന്റ്‌സ്‌ന് നെഞ്ചില്‍ കൈ വെച്ച് വിശ്വസിച്ചു കേറി വരാന്‍, നീ ഒരു പ്രചോദനം ആണ്...

(Note: കമന്റ് ബോക്‌സില്‍ വന്നു മെഴുകാന്‍ വരുന്ന പെയിഡ് പിആര്‍ ടീമ്‌സിനോട്, നിങ്ങളെ കൊണ്ട് നശിച്ചു പോയ ഈ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിനെ കുറിച്ചാണ് ഈ പോസ്റ്റില്‍ മെയിന്‍ ആയി പരാമര്‍ശിച്ചിട്ടുള്ളത്...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

arjun-

അതേ സമയം ഇന്നലത്തെ എപ്പിസോഡില്‍ അര്‍ജുന്‍ കരയുന്നത് കണ്ടപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞ് പോയെന്നാണ് ആരാധകരും പറയുന്നത്. അവിടെയുള്ള ഒരാളെപ്പോലും ഇന്നേവരെ അറിഞ്ഞുകൊണ്ട് നോവിച്ചിട്ടില്ലാത്ത ആളാണ് അര്‍ജുന്‍. എന്നിട്ടും അവനെ കരയിപ്പിച്ചെങ്കില്‍, അവരുടെ ഓക്കേ വല്ലാത്തൊരു മനസ്സാണ്. ഇവനെപ്പോലെ കുറച്ചെണ്ണത്തിനെ മാത്രേ നമുക്കിടയില്‍ കാണാന്‍ പറ്റൂ.

അര്‍ജുനെ പോലെ ഒരാളെയും വേദനിപ്പിക്കാതെ, കുറ്റം പറയാതെ, കുറവുകള്‍ പറയാതെ, കളിയാക്കാതെ, എല്ലാരേയും സ്‌നേഹിക്കാനും സമാധാനിപ്പിക്കാനും സന്തോഷിപ്പിക്കാനും മാത്രം അറിയുന്ന ചുരുക്കം ചില ആളുകളെ കാണൂ. ശത്രുക്കളെ പ്പോലും മിത്രങ്ങളായി കാണുന്നവര്‍. സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ചു തരുന്നവര്‍.

അങ്ങനെയുള്ളവരൊക്കെ ഭാഗ്യം ചെയ്തവരാണ്. അര്‍ജുനെ ഇപ്പോള്‍ കരയിച്ച നന്ദനയെ കഴിഞ്ഞ ദിവസം താങ്ങിയെടുത്ത് മെഡിക്കല്‍ റൂമില്‍ കൊണ്ടുപോയത് ഈ അര്‍ജുന്‍ ആണ്. നീ കരയണ്ടടാ മുത്തേ... നിന്നെ മനസ്സറിഞ് സ്‌നേഹിക്കുന്ന നീ കരയുമ്പോ കൂടെ കരയുന്ന ചിരിക്കുമ്പോ കൂടെ ചിരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ പുറത്തുണ്ട് നീ പുറത്ത് വരുമ്പോ നിനക്കത് മനസ്സിലാകും... എന്നാണ് ആരാധകര്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X