സുന്ദരമായി നടക്കേണ്ട ടാസ്‌ക് കുളമാക്കിയത് ഇവരാണ്! ബിഗ് ബോസിലെ ഹോട്ടല്‍ ടാസ്‌കില്‍ നടന്നതിങ്ങനെ- കുറിപ്പ്

ബിഗ് ബോസ് ഷോ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത് അതിലെ രസകരമായ ടാസ്‌കുകളിലൂടെയാണ്. അഭിനയിക്കാനും ശാരീരിക ക്ഷമത കാണിച്ചും മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരമാണ് ഷോ നല്‍കുന്നത്. അങ്ങനെ കഴിഞ്ഞ എല്ലാ സീസണുകളിലും വലിയ വിജയമായ ടാസ്‌കുകളില്‍ ഒന്നാണ് ഹോട്ടല്‍ നടത്തിപ്പ്.

മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികളെ അതിഥിയായി എത്തിച്ചാണ് ഈ ടാസ്‌ക് നടത്തുന്നത്. ഇത്തവണ സാബു മോനും ശ്വേത മേനോനും ആണ് ബിഗ് ബോസ് വീട്ടിലെ അതിഥികളായി എത്തിയത്. വളരെ തമാശ രൂപയാണ് അവതരിപ്പിക്കേണ്ട ടാസ്‌ക് ആയിരുന്നെങ്കിലും മത്സരാര്‍ത്ഥികളുടെ വാക്ക് തര്‍ക്കങ്ങളും കയ്യേറ്റവുംഇതിന് ഏറ്റവും മോശമാക്കി. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകന്‍.

sayi-team

തങ്ങള്‍ക്ക് വേണ്ട മാക്‌സിമം പേരെ പവര്‍ ടീമില് ഇടാന്‍ ശ്രമിച്ച് കൊണ്ടു തുടങ്ങിയ അന്‍സിബയും റിഷിയും, അവസാനം ജാസ്മിനെ അഭിഷേകിന്റെയും, അന്‍സിബയുടേയും പ്രത്യേക താത്പര്യാര്‍ത്ഥം ജയിലിലേക്ക് ഇടുകയും ചെയ്ത് കൊണ്ട്, മാക്‌സിമം ക്രൂക്കഡ് വഴി തന്നെ തിരഞ്ഞെടുക്കുകയായിരുന്നെങ്കിലും, പക്ഷെ, ഹോട്ടല്‍ ടാസ്‌കില്‍ പവര്‍ ടീം, തെറ്റില്ലാത്ത പെര്‍ഫോമന്‍സാണ് കാഴ്ച്ച വെച്ചത്.

1. ഹോട്ടലിലെ അതിഥികളുടെ ആവശ്യങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നവരെ പുറത്താക്കാനുള്ള അധികാരം എച്ച് ആറിനും, ഓണേഴ്‌സിനും നല്‍കിയത് ബിബി ആണ്. അതിഥിയായ സാബു ആ സമയത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് കൊടുത്ത ടീമിനോട്, കൊടുത്തതിലെ 25 പോയിന്റ് മാത്രം തിരിച്ച് ചോദിച്ചത് ന്യായമായ ഒരു കാര്യത്തിനായിരുന്നു.

അത് സായി, അപ്‌സര തുടങ്ങിയവര്‍ തിരിച്ചു കൊടുത്തിരുന്നെങ്കില്‍ അവര്‍ക്ക് തന്നെ കൂടുതല്‍ പോയിന്റ്‌സ് പിന്നീട് കിട്ടാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും കൂട്ടാക്കാതെ, ബാലിശമായ സെല്‍ഫ് ബൂസ്റ്റിംഗും ന്യായ വാദങ്ങളുമായി, തങ്ങളുടെ തെറ്റിനെയും അതിഥിയെയും കുറച്ച് കാണിക്കാന്‍ മുതിരുകയുമായിരുന്നു അവര്‍ ചെയ്തത്.

അതിന് വേണ്ടി എച്ച് ആറും, ഓണേഴ്‌സും തങ്ങളാലാവും വിധം മാന്യമായി ഇടപെട്ടിട്ടും അവര്‍ തയ്യാറായില്ല. അറ്റ്‌ലീസ്റ്റ് പവര്‍ ടീം പുറത്താക്കുകയെങ്കിലും ചെയ്യുന്നത് വരെ കാത്തിരിക്കാതെ സ്വയം നാല് പേരും ബിബി കൊടുത്ത ടാസ്‌കില്‍ നിന്ന് രാജി വെക്കുകയാണ് ചെയ്തത്. അത് ബിബി നിയമത്തില്‍ ഉള്ളതു കൂടി ആയിരുന്നില്ല.

sayi-team

2. പുറത്തു പോയവര്‍ പിന്നീട് പുറത്ത് ഹോട്ടല്‍ ടാസ്‌ക് പൊളിക്കാനും ഹോട്ടലിലേക്ക് ഇടിച്ചു കയറാനും നോക്കുമ്പോള്‍, ഹോട്ടലിലേക്ക് കട ത്താതിരിക്കാന്‍ നോക്കുക എന്നുള്ളത് സ്വാഭാവികമായ ഒരു തീരുമാനമാണ്. അതും പവര്‍ ടീം പാലിക്കാന്‍ ശ്രമിച്ചതില്‍ എന്താണ് തെറ്റ്? സ്വയം ബിഗ് ബോസ് കളിച്ച് രാജി വെച്ചവര്‍ തങ്ങള്‍ക്ക് പുറത്ത് റോളൊന്നും ഉണ്ടാവില്ലെന്നത് ആദ്യമേ ആലോചിക്കണമായിരുന്നു.

അതിലേക്ക് ഇഷ്ടം പോലെ സമയവും കിട്ടിയിരുന്നു. പെട്ടെന്നെടുത്ത അവരുടെ തീരുമാനമായിരുന്നില്ല അത്. ഇതിനെയാണ് മണ്ടന്‍ ഗെയിം കളിക്കുക എന്നു പറയുന്നത്.

3. എന്തിന്റെ പേരിലായാലും, റിബലുകളുടെ കൂടെ കൂടി, ഹോട്ടലിനെതിരെ തിരിയുന്നവര്‍ക്കെതിരേയും, നടപടിയെടുക്കേണ്ടതും പവര്‍ ടീമായ ഓണേഴ്‌സിന്റെ ബാധ്യതയാണ്. ജാസ്മിനെ പുറത്താക്കിയത് തികച്ചും ന്യായപരം തന്നെ എന്നര്‍ത്ഥം.

യഥാര്‍ത്ഥത്തില്‍ സുന്ദരമായി നടക്കേണ്ടിയിരുന്ന ഹോട്ടല്‍ ടാസ്‌ക് കുളമാക്കിയത് സായിയും ടീമും ആണ്. അത് പവര്‍ ടീമിന്റെ തലയില്‍ കെട്ടി വെച്ച് രക്ഷപ്പെട്ടത് പുറത്തുള്ള ഇടിവെട്ട് ടോക്‌സിക് ഫാന്‍സുകളില്‍ നിന്നാണ്. ബിഗ് ബോസും ഗസ്റ്റും പാര്‍ഷ്യാലിറ്റി കാണിക്കുന്നേ, എന്ന ഓരിയിടലിനെ പേടിച്ചു കൊണ്ടോ, അവരെ പ്രീതി പെടുത്താനോ മാത്രമായിരുന്നിരിക്കണം...' എന്നും പറഞ്ഞാണ് പ്രേക്ഷകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X