റോക്കിയും സിബിനും ഗബ്രിയും! ഇവര്‍ മൂന്ന് പേരും പക്കാ ബിഗ് ബോസ് മെറ്റീരിയലായിരുന്നു; കുറിപ്പ് വൈറല്‍

ആറാം തവണ ബിഗ് ബോസിലെ വിന്നര്‍ ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. സംഭവബഹുലമായ നിരവധി കാര്യങ്ങളാണ് ഇത്തവണ ഷോയില്‍ നടന്നത്. ഏറ്റവും നന്നായി മത്സരിച്ചിരുന്നവരും ഏറ്റവും അധികം ഫാന്‍സിനെ സ്വന്തമാക്കിയവരുമാണ് ഈ സീസണില്‍ ഉണ്ടായിരുന്നവരില്‍ പലരും.

എന്നാല്‍ ആദ്യ ആഴ്ചകളില്‍ തന്നെ ശക്തന്മാര്‍ പുറത്തേക്ക് പോകുന്ന അവസ്ഥ ഉണ്ടായി എന്നതാണ് ഈ സീസണിന്റെ പ്രധാന പ്രശ്‌നമായി മാറിയത്. മാത്രമല്ല ഈ സീസണിലെ ഗെയിം ചേഞ്ചസ് ആരൊക്കെയാണ് എന്ന ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകന്‍.

bigg-boss

ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന പ്രധാന ചര്‍ച്ചകളില്‍ ഒന്നും ഇത് തന്നെയാണ്. ആദ്യ ദിവസം മുതല്‍ മികച്ച പ്രകടനം കാഴ്ചവച്ച റോക്കി, ഗബ്രി എന്നിവരെക്കുറിച്ചും വൈല്‍ഡ് കാര്‍ഡ് ആയിട്ട് എത്തിയ സിബിനെ പറ്റിയുമാണ് ഒരാള്‍ പറഞ്ഞിരിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായി വീടിനകത്ത് കണ്ടെന്റ് ഉണ്ടാക്കിയത് ഇവരാണ്. ശരിക്കും പറഞ്ഞാല്‍ ഇത്തവണ ബിഗ് ബോസിനെ നയിച്ചുകൊണ്ടു പോയതെന്നാണ് പ്രേക്ഷകന്‍ പറയുന്നത്.

'ഈ സീസണിലെ ഗെയിം ചെയിഞ്ചേഴ്‌സ് ആരൊക്കെ ആയിരുന്നു എന്ന് ചോദിച്ചാല്‍ ഞാന്‍ റോക്കി, ഗബ്രി, സിബിന്‍ എന്നീ മൂന്നു പേരെയും നിസംശയം പറയും. ഇവര്‍ 3 പേരും പക്കാ ബിഗ് ബോസ് മെറ്റീരിയല്‍സ് ആയിരുന്നു.

സിബിന്‍ : ബിഗ് ബോസ് കണ്ടതില്‍ വെച്ച് വോക്കലി വണ്‍ ഓഫ് ദി ബെസ്റ്റ് കണ്ടെസ്റ്റന്റ്. വന്നു കേറിയ രണ്ട് ആഴ്ച കൊണ്ട് ബിഗ് ബോസ് ഹൗസ് കണ്‍ടെന്റ് മഴ ഒരുക്കി, ജാസ്മിനെ ഒരു മൂലക്കു വായടപ്പിച്ചു ഇരുത്തി, ആ ഹൗസിലെ ലീഡര്‍ ആയി മാറിയ വ്യക്തി.

അവിടെ നിന്നിരുന്നേല്‍ 100% കപ്പ് ഇയാള്‍ പോക്കും ഇത് സിബിന്‍ ഫാന്‍സില്‍ നിന്ന് പരിണാമം സംഭവിച്ചു വന്ന ജിന്റോ ഫാന്‍സിനും അറിയാം. നിര്‍ഭാഗ്യവശാല്‍ ബിഗ്ബോസിന്റെ ജാസ്മിന് ഒരു കപ്പ് എന്നാ പ്ലാനിന്റെ ഭാഗം ആയി ഇങ്ങേര്‍ക്ക് അവിടുന്ന് പടിയിറങ്ങേണ്ടി വന്നു.

bigg-boss

റോക്കി : ഈ സീസണിലെ ഏറ്റവും വിവാദമുണ്ടാക്കിയ വ്യക്തി, തുടക്ക സമയത്ത് ബിഗ് ബോസില്‍ ഫാന്‍ ബേസില്‍ മുന്നില്‍ റോക്കി ആയിരുന്നു. പക്ഷേ സഹമത്സരാര്‍ഥിയെ മര്‍ദ്ധിച്ചത് കൊണ്ട് പുറത്താവേണ്ടി വന്നു.

സീസണ്‍ തുടക്കത്തില്‍ ഡോമിനേറ്റ് ചെയ്ത് നില്‍ക്കാന്‍ ശ്രമിച്ച ജാസ്മിനെയും ഗബ്രിയേയും ഒറ്റയ്ക്ക് നിന്ന് നേരിട്ട വ്യക്തി ആണ് റോക്കി. കുറേ അടിപൊളി കണ്ടെന്റ് റോക്കി കൊടുത്തിട്ടുണ്ട്. എവിക്ട് ആവുന്ന ലാസ്റ്റ് ഡേ യില്‍ ഏറെക്കോറെ റോക്കി ആ വീട് അടക്കി ഭരിക്കുവായിരുന്നു എന്ന് വരെ പറയാന്‍ പറ്റും.

ഗബ്രി: ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വെറുക്കപ്പെട്ട മത്സരാര്‍ഥിയാണ് ഗബ്രി. ഈ സീസണില്‍ ഏറ്റവും കണ്ടെന്റ് കൊടുത്ത വ്യക്തി ഗബ്രി ആണെന്ന് പറയാം. ജബ്രി കോംബോ ഇല്ലായിരുന്നേല്‍ വിന്നര്‍ വരെ ആകാന്‍ കഴിവ് ഉള്ള മത്സരാര്‍ഥി.

ഫിസിക്കല്‍ ടാസ്‌കിലും വോക്കല്‍ ടാസ്‌കിലും എല്ലാം ഒന്നിനൊന്നു മെച്ചം. ഗബ്രി പോയത് തൊട്ടു ഉള്ള കണ്ടെന്റ് ക്ഷാമം നമ്മുക്ക് കാണാന്‍ പറ്റും. ജാസ്മിനെ പോലെ പിആര്‍ വോട്ട്‌സ് ഇല്ലാത്തോണ്ടും പിന്നെ ജാസ്മിന് ഒരു കപ്പ് എന്നതിന്റെ ബിഗ് ബോസ് പ്ലാനിന്റെ ഭാഗമായി പുറത്ത് പോവേണ്ടി വന്നു... എന്നും പറഞ്ഞാണ് പ്രേക്ഷകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X