ബിഗ് ബോസ് ഹൗസില്‍ നിന്ന് ആര് പുറത്തു പോയാലും അതിന്റെ കുറ്റം ജാസ്മിന്റെ പേരിലാണ്
യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും കരിയറിന്റെ ഉയരങ്ങളില്‍ എത്തിയ താരമാണ് ജാസ്മിന്‍ ജാഫര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ജാസ്മിനുള്ളത്. അങ്ങനെ ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ എത്തിയത് മുതല്‍ ജാസ്മിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു.
പിന്നീടുള്ള ദിവസങ്ങളില്‍ വളരെ മോശമായ പ്രതികരണങ്ങളാണ് ജാസ്മിനെ തേടി എത്തിയത്. അതില്‍ പ്രധാനം ഗബ്രിയുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലാണ്. ഇരുവരും സൗഹൃദത്തിന് അപ്പുറമുള്ള വികാരങ്ങള്‍ പ്രകടിപ്പിച്ചു എന്നാരോപിച്ച് വ്യാപകമായ സൈബര്‍ അക്രമണങ്ങളാണ് ജാസ്മിന് നേരിടേണ്ടതായി വന്നത്.

ഇടയ്ക്ക് ഗബ്രി മത്സരത്തില്‍ നിന്നും പുറത്തായെങ്കിലും ജാസ്മിനുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മറ്റ് മത്സരാര്‍ഥികളുടെ ഫാന്‍സും ആര്‍മി ഗ്രൂപ്പുകാരും ചേര്‍ന്നാണ് ജാസ്മിനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇത്രയധികം പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ട ആളാണോ ജാസ്മിനെന്ന് ചോദിക്കുകയാണ് ഒരു ആരാധകനിപ്പോള്‍.
സ്വഭാവികമായി ബിഗ് ബോസിന്റെ റൂള്‍ അനുസരിച്ച് പുറത്താകുന്നവര്‍ പോലും ജാസ്മിന്‍ കാരണമാണ് പോകുന്നതെന്ന തരത്തിലാണ് ആരോപണങ്ങള്‍. ഇതൊക്കെ ശരിക്കും ന്യായമാണോ എന്ന് ചോദിച്ച് ഒരാള്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
'ബിഗ് ബോസ് ഹൗസില്‍ നിന്ന് ആര് പുറത്തു പോയാലും അതിന്റെ കുറ്റം ജാസ്മിന്റെ പേരില്‍ ആക്കാന്‍ ആണ് ചില ആള്‍ക്കാരുടെ ഇപ്പോഴത്തെ പണി. ഗബ്രിയും റെസ്മിനും പുറത്തു പോയപ്പോള്‍ അതില്‍ സന്തോഷം കണ്ടെത്തിയ ഈ കൂട്ടര്‍, അതിന്റെ കാരണം ജാസ്മിന്‍ ആണെന്ന പറഞ്ഞു.
ആ സന്തോഷത്തിന്റെ ആഴം കൂട്ടി. പിന്നീട് അപ്‌സരയും അന്‍സിബയും പോയപ്പോള്‍, ജാസ്മിന് കപ്പ് കൊടുക്കാന്‍ വേണ്ടി ബിഗ് ബോസ് സ്‌ട്രോങ്ങ് പ്ലയേഴ്സിനെ പുറത്താക്കി എന്ന് പറഞ്ഞു വീണ്ടും ജാസ്മിന് പേരില്‍ കുറ്റം ചാര്‍ത്തുന്നു. ബിഗ് ബോസ് വോട്ടിംഗ് ഓഡിറ്റഡ് പ്രൊസസ് ആണെന്ന് എത്രയോ തവണ ബിഗ് ബോസ് പറഞ്ഞു കൊടുത്തിട്ടും ഇവരുടെ തലയില്‍ കേറൂല.

തങ്ങള്‍ക്കു ഇഷ്ടം ഉള്ളപോലെ ബിഗ് ബോസ് ആള്‍ക്കാരെ പറഞ്ഞു വിടുകയും വിടാതെ ഇരിക്കുകയും ചെയ്തില്ലെങ്കില്‍, അപ്പോ ബിഗ് ബോസ് കള്ളകളി കളിക്കുന്നു എന്ന് പറഞ്ഞു കരയുന്നു.
ഇന്നലത്തെ ടാസ്‌കില്‍ ജാസ്മിന്‍ കഷ്ടപ്പെട്ട് കളിച്ചു ഒരു ടാസ്‌ക് ജയിച്ചപ്പോ, വീണ്ടും ആ കരച്ചില്‍ തുടരുന്നു. ബിഗ് ബോസ് ജാസ്മിന് വേണ്ടി ടാസ്‌ക് ഡിസൈന്‍ ചെയ്തു ജാസ്മിനെ വിജയിപ്പിച്ചു. ജാസ്മിന് പകരം ആര് ആ ടാസ്‌ക് ജയിച്ചാലും, അവരെ നല്ല ഹാര്‍ഡ് വര്‍കിങ് കോണ്ടെസ്റ്റന്റ് ആണെന്ന് പറഞ്ഞു പുകഴ്ത്തും എന്നുള്ള കാര്യം ഉറപ്പാണ്.
പിന്നെ എന്തിനാ ജാസ്മിനോട് മാത്രം ഇത്രേം വെറുപ്പ്? ഒരു ക്രിമിനല്‍ കുറ്റം ചെയ്ത ആളോട് പെരുമാറുന്ന പോലെ ആണ് ഇവര്‍ ജാസ്മിനോട് പെരുമാറുന്നത്. എന്നിട്ടും ജാസ്മിന്‍ സ്‌ട്രോങ്ങ് ആയിട്ട് മുന്നോട്ടു പോകുന്നെങ്കില്‍, അത് കണ്ട് കുരു പൊട്ടിയിട്ട് കാര്യം ഇല്ല. അതിനെ സ്വീകരിക്കാനുള്ള ഒരു സ്പോര്‍ട്മാന്‍ സ്പിരിറ്റ് കാണിക്കാന്‍ ഉള്ള മര്യാദ കാണിക്കു... എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications