100 ദിവസത്തേക്കുള്ള സ്ട്രാറ്റജി പുറത്താക്കി! രതീഷിന്റെ ഉള്ളില്‍ കുറച്ചു സാബു, രജിത്, റോബിനെന്ന് വിമര്‍ശനം
ബിഗ് ബോസ് കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ചില നാടകീയ രംഗങ്ങളാണ് ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ശക്തനായ മത്സരാര്‍ത്ഥി എന്ന് തോന്നിപ്പിക്കുന്ന വിധം പ്രകടനമാണ് രതീഷ് കുമാര്‍ കാഴ്ചവെച്ചത്.
എന്നാല്‍ മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികള്‍ എന്തൊക്കെ ചെയ്തിരുന്നോ അതെല്ലാം പകര്‍ത്തി മറ്റൊരു രൂപത്തില്‍ ചെയ്യാനാണ് രതീഷ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വീട്ടില്‍ നിന്നും പുറത്തേക്ക് പോവുകയാണെന്ന് നിലപാട് എടുത്ത രതീഷ് വൈകാതെ തിരികെ അകത്തേക്ക് തന്നെ പ്രവേശിച്ചു.

രതീഷിന്റേത് വെറും ഗെയിം തന്ത്രമാണെന്ന് മനസ്സിലാക്കിയ സഹ മത്സരാര്‍ത്ഥികള്‍ ആരും തന്നെ അദ്ദേഹത്തിന്റെ ഇറങ്ങിപോക്കിനെ ഗൗണിച്ചില്ല. മണിക്കൂറുകളോളം പുറത്ത് കാത്തിരുന്നിട്ടും ബിഗ് ബോസിന്റെ ഭാഗത്തുനിന്നും പ്രതികരണം വരാത്തതും താരത്തിന്റെ ഗെയിം പ്ലാനിങ് തകര്‍ത്തു കളഞ്ഞു.
ഇത്രയും ബാലിശമായി പെരുമാറുന്ന രതീഷിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പോസ്റ്റുകള്‍ ഉയര്‍ന്നു വരികയാണ്. ചില താരത്തെ പരിഹസിച്ചു മറ്റു ചിലര്‍ അനുകൂലിച്ചും എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ശരിക്കും രതീഷിന്റെ പ്രവൃത്തികള്‍ മുന്‍സീസണിലെ വിന്നറായ താരങ്ങളെ അനുകരിക്കുന്നതാണെന്നാണ് ചിലര്‍ പറയുന്നത്.
'കുറച്ചു സാബു, കുറച്ചു രജിത്, കുറച്ചു റോബിന്‍, കുറച്ചു അഖില്‍. ഇതാണ് രതീഷ്. പഠിച്ചു വന്നതൊക്കെ ആദ്യ ദിവസം മുതല്‍ പ്രയോഗിക്കാന്‍ രതീഷ് തുടങ്ങിയിട്ടുണ്ട്. മുകളില്‍ പറഞ്ഞവരൊക്കെ ബുദ്ധിപരമായി ഓരോ നീക്കങ്ങളും നടത്തി വളരെ സാവധാനം അവരുടെ പ്ലാന്‍സ് വര്‍ക്കൗട്ട് ആക്കിയവരാണ്.
രതീഷിന്റെ കാര്യത്തില്‍ അത് കാണാന്‍ സാധിക്കുന്നില്ല. പകരം മുന്‍പ് കണ്ട മത്സരാര്‍ഥികള്‍ ചെയ്തു വിജയിച്ച പലതും ആദ്യ ദിവസം തന്നെ അനുകരിക്കാനാണ് നോക്കുന്നത്. ഇത് പ്രേക്ഷകരില്‍ ഒരു ഇറിറ്റേഷന്‍ അയാളോട് തോന്നിക്കുന്നുണ്ട്.
മണ്ടത്തരത്തിലൂടെ ആണെങ്കിലും ഒരു എപ്പിസോഡിന് വേണ്ട കണ്ടന്റുകള്‍ അയാള്‍ ഉണ്ടാക്കുന്നുണ്ട്. അത് രതീഷിനെ കുറച്ചധികം ദിവസങ്ങള്‍ ഹൗസില്‍ പിടിച്ചു നിര്‍ത്തും. പക്ഷെ ഒരു ഗെയിമര്‍ എന്ന നിലയില്‍ അയാളോട് ഒരു താല്‍പര്യവും തോന്നുന്നില്ലെന്നാണ്', ഒരു പ്രേക്ഷകന്‍ പറയുന്നത്.
വന്നു 3 ദിവസം കൊണ്ട് 100 ദിവസത്തെ സ്ട്രാറ്റര്‍ജി മൊത്തം എടുത്ത് തീര്‍ത്തു. ഇനി ഫ്യൂസ് പോയി നിക്കുവോ എന്തോ, അല്‍പ്പമെങ്കിലും വിവരം ഉണ്ടാരുന്നേല്‍ വിവരദോഷീന്നെങ്കിലും വിളിക്കാരുന്നൂ. ഇങ്ങേര് കാരണം ഈ സീസണ്‍ വെറുത്ത് പോയി. പുറത്ത് പോവുകയാണന്ന് പറഞ്ഞത് ചിലപ്പോള്‍ പുള്ളിയുടെ ചാര്‍ജ്ജ് തീര്‍ന്നിട്ടാവും. അല്ലെങ്കില്‍ അകത്തു വന്നു പെരുമാറാനായി പഠിച്ചു എഴുതി വച്ച പോയിന്റെല്ലാം മറന്നു പോയി കാണും, പോയി നോക്കിയിട്ട് വരാനാവും..

മാരാരേ പോലേയോ സാബുമോനെ പോലേയോ ഡിഎഫ്‌കെയെ പോലെയോ ഒരു മേല്‍ ഡോം ക്യാരക്ടറുള്ള ഒരുത്തനും പേരിന് പോലും ഈ സീസണിലില്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല എന്ന് ഏറേ കുറെ ഉറപ്പാണ്. എന്നാല്‍ ജാസ്മിന്‍ എം മൂസയെ പോലെയോ ശോഭയെ പോലെയോ രഞ്ജിനി ഹരിദാസ്, പേളി മാണി, പോലെയോ ശക്തമായ ഒരു ഫീമേല്‍ ക്യാരകടര്‍ ഈ സീസണിലും വരാനുള്ള ഒത്തിരി സാധ്യതകളുണ്ട്.
ജാസ്മിന്‍ ജാഫറിനെ പോലേയും മുടിയനെ പഞ്ഞിക്കിട്ട അപ്‌സരയെ പോലേയും ശ്രീതുവിനെ പോലേയുമുള്ള മിടുക്കി പിള്ളാര് ഉയര്‍ന്ന് വരിക തന്നെ ചെയ്യും. വരട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ കണ്ടന്റ് നെഗറ്റീവായാലും പോസീറ്റിവായാലും മൂന്ന് ദിവസം കൊണ്ട് സീസണ്‍ 6 ന്റെ വരവ് അറിയിക്കാന്‍ രതീഷിന് സാധിച്ചു എന്ന് പറയാതിരിക്കാന്‍ ഒക്കില്ല.
ആയിരം മോഴകള്‍ വാഴുന്ന കാട്ടില്‍ ഒറ്റ കൊമ്പുള്ള ഒറ്റയാനായിട്ടവന്‍ കളം നിറയുന്നു. ഇപ്പോള്‍ വെറുക്കുന്നവര്‍ പോലും നാളെ മാറ്റി പറയുന്ന അല്ലെങ്കില്‍ അവരെക്കൊണ്ട് മാറ്റിപ്പറയിപ്പിക്കുന്ന മരുന്ന് ഈ മൊതലിന്റെ പക്കലുണ്ട്.
രജിത്തേട്ടനോ ഡോ. റോബിനോ ഒന്നുമല്ല ഇയാള്‍. ബാക്കി വരും ദിവസങ്ങളില്‍ കണ്ടറിയാം. സ്ട്രാറ്റജി വേറെ ലെവല്‍. നാണം കെട്ട് പണമുണ്ടാക്കിയാല്‍ ആ നാണക്കേട് പണം തന്നെ മാറ്റും. അതാണ് പുള്ളിയുടെ ലൈന്‍.. എന്നാണ് രതീഷിന്റെ ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications